ഇന്ത്യയുടെ തന്നെ അഭിമാനമായ അഭിനേതാവാണ് ഹൃതിക് റോഷൻ. ഒട്ടേറെ സിനിമകളിലൂടെ നിരവധി ആരാധകരെ ഇന്ത്യയുടെ അകത്ത് നിന്നും പുറത്ത് നിന്നും നേടിയെടുക്കാൻ സാധിച്ചു. ലോകത്തിൽ തന്നെ ഏറ്റവും മികച്ച സൗന്ദര്യമുള്ളവരുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റിൽ ഹൃതിക് റോഷനുമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നും അനവധി ആരാധകരാണ് താരത്തിനുള്ളത്. താരത്തിന്റെ മിക്ക സിനിമകളും സൂപ്പർ ഹിറ്റായി മാറിട്ടുള്ളു. അതു തന്നെയാണ് ഹൃതിക് റോഷൻ എന്ന നടന്റെ ഏറ്റവും വലിയ വിജയം.
ഇപ്പോൾ ഇതാ തന്റെ മുൻഭാര്യയായ സുസന്നെ ഖാന്റെ പുതിയ ഹോട്ടൽ ഉത്ഘാടനത്തിന് ഹൃതിക് റോഷൻ തന്റെ കാമുകിയായി എത്തിയതാണ് വൈറലായി മാറുന്നത്. ഗോവയിൽ ആരംഭിച്ച ഹോട്ടലിന്റെ ഉദ്ഘാടനത്തിന് സുസന്നെയുടെ കാമുകനായ അർസ്ലാനും ഹൃതിക് റോഷന്റെ കാമുകിയായ സബ ആസാദും പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുന്നത് ഇവർ ഒന്നിച്ചു നിൽക്കുന്ന പുതിയ ചിത്രങ്ങളാണ്. വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
എന്നാൽ നടൻ അസ്ലാൻ ഗോണിയും സുസന്നെ ഖാനും ഒന്നിച്ചു വിമാനതാവളത്തിൽ വന്നിറങ്ങുന്ന വീഡിയോകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. അസ്ലാനും, സുസന്നെ എത്തുന്നതിന്റെ തൊട്ട് മുമ്പായിരുന്നു ഹൃതിക് റോഷനും തന്റെ കാമുകി സബ അസാദും വിമാനതാവളത്തിൽ എത്തിയത്. ഹൃതിക് റോഷനും ഗായിക സബ അസാദും പ്രണയത്തിലാണെന്ന അഭ്യവൂഹങ്ങൾ പ്രെചരിക്കാൻ തുടങ്ങി കുറച്ചുയധികം നാളുകളായി. പൊതുസ്ഥലങ്ങളിലും പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ചു കണ്ടതോടെയാണ് ഇവരെ കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറയാൻ തുടങ്ങിയത്.
അടുത്തിടെ ഹൃതിക് റോഷന്റെ കുടുബത്തിനോടപ്പം അവധി ദിവസങ്ങൾ ആഘോഷിക്കുന്ന ഗായിക സബയുടെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. എന്നാൽ സുസന്നെയും നടൻ അസ്ലാനും വളരെ നേരത്തെ തന്നെ പ്രണയത്തിലാണെന്ന കാര്യം ഇരുവരും സമൂഹ മാധ്യമങ്ങൾ വഴി ആരാധകാരുമായി പങ്കുവെച്ചിരുന്നു. എന്തായാലും നിലവിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നത് എല്ലാവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങളാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടനാണ് ഹൃതിക് റോഷൻ.
താരത്തിന്റെ ഓരോ സിനിമയിൽ തിയേറ്ററിൽ ചെന്ന് കാണുന്നത് നിരവധി സിനിമ പ്രേമികളാണ്. കഥാപാത്രത്തിനു വേണ്ടി ഏത് വേഷത്തിലേക്കും മാറാൻ താൻ തയ്യാറായിരുന്നു. അങ്ങനെ വേഷങ്ങൾ മാറിട്ടുള്ള ചലച്ചിത്രങ്ങൾ സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടിയാണ് സ്വീകരിക്കുന്നത്. വളരെ മികച്ച അഭിനയ പ്രകടനം തന്നെയാണ് ഹൃതിക് റോഷന്റെ എടുത്തു പറയേണ്ട. കാര്യം. എന്നാൽ ഒട്ടുമിക്ക ആരാധകരും ഓരോ സിനിമയിലും താൻ ഏത് സ്റ്റൈലിൽ വരുന്നത് കാണാൻ വേണ്ടി മാത്രമാണ് തിയേറ്ററിൽ ചെന്ന് സിനിമകൾ കാണുന്നത്.
