നമ്മുടെ നാട് മാറി കൊണ്ടിരിക്കുകയാണ്. അതോടൊപ്പം പലകാര്യങ്ങളിലും മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു.
അത്തരത്തിലൊന്ന് തന്നെയാണ് സ്ത്രീകൾ ഇപ്പോൾ സമൂഹത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്ക് അവർ തന്നെ പല പരിഹാരങ്ങളും കണ്ടെത്തിയത്. പഴയകാലത്തെ സ്ത്രീകളെപ്പോലെ അടുക്കളയിലും അറപ്പുരയിലും മാത്രമൊതുങ്ങാതെ സ്ത്രീകൾ സമൂഹത്തിനു മുന്നിലേക്ക് വരുകയും പല രീതിയിലുള്ള പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം അഭിമാനം നിറയ്ക്കുന്ന വാർത്തകൾ തന്നെയാണ്. എന്നാൽ പലപ്പോഴും ഈ തുല്യത അല്പം അതിരുകടന്ന് പോകാറില്ലേ എന്ന് പ്രത്യേകം ചോദിക്കേണ്ടിയിരിക്കുന്നു.
അത്തരത്തിലൊരു നടി പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു വീഡിയോയാണ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ നൽകുന്ന ഒരു വീഡിയോ. സ്ത്രീകൾ മ ദ്യ പി ച്ചാൽ എന്താണ് സംഭവിക്കുന്നത് എന്ന് ഈ സ്ത്രീ ചോദിക്കുന്നത്. സ്ത്രീകൾക്ക് മ ദ്യ. പി ക്കു ന്ന ത് കൊണ്ട് കുഴപ്പമില്ല എന്നും.
പുരുഷന്മാർക്ക് ആകാമെങ്കിൽ അത് സ്ത്രീകൾ ചെയ്യുമ്പോൾ മാത്രം എന്തിനാണ് കുറ്റം കണ്ടു പിടിക്കുന്നത് എന്നുമാണ് ചോദിക്കുന്നത്. ന്യൂസ് കേരളം എന്ന് പറഞ്ഞ ഒരു സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ ഒരു വീഡിയോ പുറത്ത് വന്നിരിക്കുന്നത്. തൻറെ മകനോടൊപ്പം ഇരുന്ന് മ ദ്യ പി ക്കും എന്നും. എനിക്ക് ആവശ്യമുണ്ട് എന്ന് പറഞ്ഞാൽ അവൻ വാങ്ങി കൊണ്ടുവരുമെന്നും.
എന്നാൽ ഞാൻ അവനെ മദ്യപിക്കാൻ നിർബന്ധിക്കാറില്ല. സ്ഥിരമായി മദ്യപിക്കുന്ന ഒരു ആളാണ് താനെന്നും അടക്കം പല കാര്യങ്ങളും ഇവർ തുറന്നു പറയുന്നുണ്ട്. സ്ത്രീകൾ മദ്യപിച്ചു എന്നു പറഞ്ഞ് പ്രത്യേകിച്ച് ഒന്നും സംഭവിക്കാറില്ല എന്നും, അങ്ങനെ ഒരു തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും.
സ്ത്രീകൾക്ക് മാത്രമായി എന്താണ് പ്രത്യേകമായ ഒരു സംസ്കാരമെന്നും പുരുഷന്മാർക്ക് ആകുമെങ്കിൽ സ്ത്രീകൾ അത് ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നം എന്നൊക്കെയാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. പഠനകാലത്ത് വൈനിൽ നിന്നായിരുന്നു തുടക്കം എന്നും പിന്നീട് ബിയറിലേക്ക് മാറ്റുകയായിരുന്നു എന്നും അതിനുശേഷമാണ് ല ഹ രി ഉപയോഗിച്ചു തുടങ്ങിയത് എന്ന് ഇവർ വ്യക്തമായി പറയുന്നുണ്ട്.
സ്ത്രീകൾക്ക് മാത്രമായി പ്രത്യേകിച്ച് യാതൊരു നിയന്ത്രണങ്ങളും ഇതിൽ ഒന്നും ഇല്ല എന്നാണ് ഇവർ പറയുന്നത്. ബിവറേജസിൽ നിന്ന് വാങ്ങുന്ന ബോട്ടിലിൽ എവിടെയെങ്കിലും ഇത് സ്ത്രീ ഉപയോഗിക്കരുതെന്ന് എഴുതിയിട്ടുണ്ടോ.? ഇതിൽ താൻ സത്യത്തിൽ സർക്കാരിന് നികുതി കൊടുക്കുകയല്ലേ ചെയ്യുന്നതെന്നും ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം ആ ജീവിതം ആഘോഷമാക്കുവാൻ ഓരോ വ്യക്തിക്കും അവകാശം ഉണ്ട്.
അതിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ല എന്നൊക്കെയാണ് ഈ സ്ത്രീ വീണ്ടും വീണ്ടും പറയുന്നത്. അതും സമൂഹത്തിൽ സ്ത്രീക്ക് മാത്രമായി ഒരു സംസ്കാരം ഇല്ല എന്നുമാണ് ഇവർ അവതാരകനോട് പറയുന്നത്. ശരീരത്തെയും നശിപ്പിച്ചുകൊണ്ട് വേണോ ആസ്വാദനം എന്ന അവതാരകൻ ചോദിക്കുമ്പോൾ ഇതിൽ എവിടെയാണ് ഒരു നശിപ്പിക്കൽ വരുന്നത് എന്നും സ്ത്രീ ചോദിക്കുന്നുണ്ട്.
പുരുഷന്മാർ കുടിക്കുമ്പോൾ ഇങ്ങനെയൊന്നും ഒരു ചോദ്യം ഇല്ലല്ലോ. പിന്നെ എന്തിനാണ് സ്ത്രീകളോട് മാത്രം ഈ ചോദ്യം എന്നും അവർ എടുത്തു ചോദിക്കുന്നു.
