ബസിൽ യാത്ര ചെയ്യുമ്പോൾ ലൈംഗിക ആക്രമണം വെളിപ്പെടുത്തലുമായി നടി അനഘ രമേശ്. അനഘയും കുടുബവും ഗുരുവായൂരിൽ നിന്നും മടങ്ങുന്ന ബസിൽ സഹയാത്രകൻ ആക്രമിക്കുകയായിരുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ സമീപിച്ച അനഘ സോഷ്യൽ മീഡിയയിലൂടെയാണ് ഈ കാര്യം തുറന്നു പറഞ്ഞത്. പോലീസുക്കാരും കെഎസ്അർടിസിക്കാരും നല്ല രീതിയിലാണ് പെരുമാറിയതെന്നും അയാളുടെ കുടുബത്തെ ഓർത്താണ് കേസ് ആക്കാതെ വിട്ടതെന്നും നടി പറയുന്നത്. ഇത്തരം ആക്രമങ്ങൾ നടക്കുമ്പോൾ ശക്തമായി സ്ത്രീകൾ പ്രതികരിക്കണമെന്ന ആശയത്തോടെയാണ് അനഘ ഈ കാര്യം സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. അനഘയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.
വളരെ മനോഹരമായ ദിവസം അവസാനിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ നടന്നിട്ടാണെങ്കിൽ അതിനെ മനോഹരമായ ദിവസമെന്ന് വിളിക്കാൻ ക്ശഴിയുമോ? നമ്മൾക്ക് ചുറ്റിലുള്ള നൂറായിരം പെൺകുട്ടികൾക്ക് ധൈര്യവും മാതൃകയുമാണ്. ഇന്നലെ ഗുരുവായൂർ പോയി മടങ്ങുന്ന വഴി സമരമായതിനാൽ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഞാൻ അച്ഛൻ അമ്മ അനിയത്തി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഞാൻ ബസ് കയറുമ്പോൾ ഒരു പയ്യനും പെൺകുട്ടിയുമായിരുന്നു സീറ്റിൽ ഇരുന്നത്.
ഞാൻ ടിക്കറ്റ് കാണിച്ചപ്പോൾ ആ പയ്യൻ മാറി തന്നു. ഇടയ്ക്ക് വെച്ച് ആ പെൺകുട്ടിയും ഇറങ്ങി പോയി. പിന്നീട് ഒരാൾ എന്റെ എടുത്ത് വന്നിരുന്നു. ഒരു സഹയാത്രികയോട് ചോദിക്കുന്ന നോർമൽ ചോദ്യങ്ങൾ എന്നോടും ചോദിച്ചു. ഞാൻ അതിനുള്ള മറുപടിയും നൽകി. അധികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ഒരാളായതിനാൽ ഞാൻ ഇയർ ഫോൺ ചെവിയിൽ വെച്ചു. അതിന്റെ ഇടയിൽ അയാൾ എന്റെ ഭാഗത്തേക്ക് ചാഞ്ഞു.
അയാൾ മനഃപൂർവമാണോ അല്ലാതെയാണോ ചെയ്യുന്നതെന്ന് അറിയാത്തത് കൊണ്ട് ഒന്നും പറയാൻ പോയില്ല. കുറച്ച് കഴിഞ്ഞു ഞാൻ ഉറങ്ങി പോയി. പിന്നീട് എന്തോ തടയുന്നത് പോലെ തോന്നി. ഞെട്ടി നോക്കിയപ്പോൾ അയാളുടെ കൈ എന്റെ കാലിന്റെ ഇടയിലേക്ക് വരുന്നു . ഞാൻ ഉണർന്നതും അയാൾ കൈ മാറ്റി. പിന്നെ ഫോണിലെ ക്യാമറ അയാൾ അറിയാതെ ഓൺ ആക്കിവെച്ചു. ഞാൻ കണ്ടത് കൊണ്ടാകാം പിന്നെ അയാൾ ആ സാഹസത്തിന് മുതിർന്നില്ല. ഞാൻ ബസ് സ്റ്റാൻഡ് എത്തുന്നത് വരെ ചിന്തിച്ചു എന്ത് ചെയ്യണമെന്ന്. ഞാൻ ഒറ്റക്കാണെങ്കിൽ പ്രതികരിച്ചന്നേ. എന്നാൽ കൂടെ മാതാപിതാക്കൾ ഉണ്ടായിരുന്നു.
ഞാൻ ഇന്ന് പ്രതികരിച്ചില്ല മറ്റുള്ള പെൺകുട്ടികളോട് ചെയ്യാനുള്ള അവസരമായി പോകും. അതുകൊണ്ട് ഞാൻ പ്രതികരിച്ചു. കോഴിക്കോട് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അയാളോട് മാപ്പ് പറയാൻ പറഞ്ഞു. എന്തിനെന്നു ചോദിച്ചപ്പോൾ ഉച്ചത്തിൽ കാര്യം വിശദീകരിച്ചയ്. അപ്പോൾ അയാൾ ഒഴുക്കിൽ മാപ്പ് പറഞ്ഞു. ഞാൻ അത് പറ്റില്ല, കാൽ പിടിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ അയാൾ ഒന്നും അറിയാത്ത രീതിയിൽ അഭിനയിക്കാൻ തുടങ്ങി.
കണ്ടക്ടർ വന്ന് പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ ഉണ്ടെന്ന് പറഞ്ഞു. രണ്ട് സ്ത്രീ പോലീസുക്കാർ വന്ന് കാര്യങ്ങൾ തിരക്കി. അവസാനം സ്റ്റേഷൻ വരെ വരണമെന്ന് പോലീസുക്കാർ ആവശ്യപ്പെട്ടപ്പോൾ ഒരു കുറ്റബോധം തോന്നാത്ത അയാൾ സംസാരിക്കാൻ തുടങ്ങി. എന്നെ ഇതിൽ നിന്നും ഒഴിവാക്കി തരണം എന്ന് പറഞ്ഞ് അയാൾ യാചിക്കാൻ തുടങ്ങി. എന്നാൽ പോലീസുക്കാർ കേസ് ആക്കണമെങ്കിൽ കേസ് ആക്കാം അല്ലെങ്കിൽ തീർപ്പാക്കി വിടാമെന്ന് പറഞ്ഞു. അവസാനം പരാതി വേണ്ടയെന്ന് പറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു.
