Film News

“വിവാഹം കഴിഞ്ഞാൽ നിങ്ങൾ എന്താണ് ചെയ്യാറുള്ളത് അത് തന്നെയാണ് ഇവിടെയും ചെയ്തിട്ടുള്ളത് ” പ്രതികരിച്ചു നടി രചിത റാം 

തെനിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് രചിത റാം. ഒരുപാട് കന്നഡ സിനിമകളിൽ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നു. ഒരുപാട് ചലച്ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള താരം ഇപ്പോൾ ചില വിവാദങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. രചിതയുടെ ഏറ്റവും പുതിയ പടമായ ലവ് യു ലച്ചു എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോളാണ് വിവാദത്തിൽ പെട്ടുപോയത്. ശങ്കർ രാജ് സംവിധാനം ചെയ്ത സിനിമയാണ് ലവ് യു ലച്ചു. ചിത്രത്തിൽ നായകനായി എത്തുന്നത് കൃഷ്ണ അജയ് റാവുവാണ്.

സിനിമയുടെ പ്രോമോഷന്റെ ഭാഗനായി നടത്തിയ പത്ര സമ്മേളനത്തിൽ നടി കുറച്ച് കാര്യങ്ങൾ തുറന്നു പറഞ്ഞതോടെയാണ് പുതിയ വിവാദങ്ങളിലേക്ക് എത്തിയത്. ഇതോടെ കന്നഡ ക്രാന്തിദൾ നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. രചിത പറഞ്ഞ ചില വാക്കുകൾ കന്നഡ സംസ്‍കാരത്തെയും സിനിമ ഇൻഡസ്ട്രിയെയും മോശമായി ചിത്രീകരിക്കാനുള്ള കാരണമായിട്ടാൻണ് കന്നഡ തീവ്ര സംഘടനയായ ക്രാന്തിദൾ പറയുന്നത്. ഇതുവരെ ഒരു നടിയും പറയാത്ത കാര്യങ്ങൾ നടി പറഞ്ഞതിന് താരത്തെ ബാൻ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. രചിതയുടെ സിനിമയിലെ ആദ്യരാത്രി രംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളെയും കുറിച്ച് പത്ര സമ്മേളനത്തിൽ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു. അതിനോടപ്പം ചിത്രത്തിലെ ബോൾഡ് രംഗം ഏതാണെന്നും അതിനെ കുറിച്ച് പറയാൻ മാധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടി പറഞ്ഞപ്പോളായിരുന്നു വിവാദങ്ങളിലേക്ക് താരത്തെ കൊണ്ടെത്തിച്ചത്. വിവാഹം കഴിഞ്ഞ ഒരുപാട് ആളുകൾ ഇവിടെയുണ്ട്. സാധാരണ കല്യാണം കഴിച്ചാൽ നിങ്ങൾ എന്താണ് ചെയ്യുന്നത്, എന്താണ് അവർ ചെയ്യേണ്ടത് എന്നായിരുന്നു രചിത റാം മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്
നടിയുടെ ഉത്തരത്തിന് മാധ്യമ പ്രവർത്തകൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ തന്നെ രചിത ചില വിഷയങ്ങളെ കുറിച്ച് കൂടി പറഞ്ഞു. ” വിവാഹം കഴിഞ്ഞവർ റൊമാൻസ് ചെയ്യും അല്ലേ. അത് തന്നെയാണ് ചിത്രത്തിലും ചെയ്തിരിക്കുന്നത്. വളരെ നല്ല മറുപടിയായിരുന്നു രചിത നൽകിയത്. എന്നാൽ ഇത് കന്നഡ സംസ്കാരത്തെ മോശകരമക്കാനുള്ള പ്രതികരണമായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
അഭിനയത്രിയെ അടക്കി നിർത്തണമെന്ന് സംഘടനയുടെ പ്രസിഡന്റായ തേജസ്വിനി ഫിലിം മെമ്പറിനോട്‌ പറഞ്ഞു. ഈ പ്രശ്നത്തിൽ കോടതിയിൽ വരെ പോകാൻ തയ്യാറാണെന്നാണ് അവർ പറയുന്നത്. കൂടാതെ താരത്തിന്റെ സിനിമ കന്നഡയിൽ എവിടെയും റിലീസ് ചെയ്യില്ലാണെന്ന് പറഞ്ഞു. സിനിമ ഇൻഡസ്ട്രിയിലുള്ള മുൻനിര നടിമാരോ മുതിർണ നടിമാരോ ഇങ്ങനെയൊന്നും ഇതുവരെ സംസാരിച്ചിട്ടില്ല എന്നാണ് പറയുന്നത്. മുഴുവനായിട്ടുള്ള ഇൻഡസ്ട്രിയെ നടി അപമാനപ്പെടുത്തിയാണെന്നാണ് ഈ സംഘടനയുടെ പ്രസിഡന്റ്‌ എന്ന സ്ഥാനം സേവനം അനുഷ്ഠിക്കുന്ന തേജസ്വിനി പറയുന്നത്.

The Latest

To Top