ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് ദുർഗ കൃഷ്ണ. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും വേഷമിട്ട മിക്ക ചലചിത്രങ്ങളിലൂടെ ഒരുപാട് ജനശ്രെദ്ധ പിടിച്ചു പറ്റാൻ താരത്തിനു സാധിച്ചു. പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ വിമാനം എന്ന സിനിമയിൽ നായികയായി എത്തിയതോടെയാണ് ദുർഗ മലയാളികൾക്ക് സുപരിചിത മുഖമായി മാറുന്നത്. വിമാനത്തിന് ശേഷം താരം പ്രേതം 2 സിനിമയിൽ അനു തങ്കം പൗലോസ് എന്ന കഥാപാത്രമായി അവതരിപ്പിച്ചു.
ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങിയ ചലചിത്രങ്ങളിൽ ശ്രെദ്ധയമായ വേഷം ദുർഗ കൈകാര്യം ചെയ്തു. അഭിനയത്തിൽ കൂടാതെ മികച്ച നർത്തകി കൂടിയാണ് താരം. ദുർഗയുടെ ഒട്ടുമിക്ക സിനിമകളിലൂടെ ഒട്ടുമിക്ക ആരാധകരെ നേടിയെടുക്കൻ കഴിഞ്ഞു. 2021 ഏപ്രിൽ മാസത്തിലായിരുന്നു ദുർഗയുടെ വിവാഹം നടന്നത്. ബിസിനെസ്സുക്കാരനായ അർജുൻ രവീന്ദ്രൻ ദുർഗയുടെ കഴുത്തിൽ താലി ചാർത്തിയത്. ഗുരുവായൂർ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങ് നടത്തിയത്.
എന്നാൽ സിനിമ മേഖലയിലെ സുഹൃത്തക്കളുമായി കൊച്ചിയിൽ വെച്ച് റിസപ്ഷൻ നടത്തി. നാല് വർഷത്തിൽ പ്രണയത്തിന്റെ ഒടുവിലാണ് ഇരുവരും വിവാഹം ചെയ്തത്. അർജുന്റെ പിറന്നാൾ ഇരുവരും ചേർന്ന് ആഘോഷമാക്കിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ഇതാ ഇരുവരുടെയും ദാമ്പത്യ ജീവിതത്തിൽ വീണ്ടും വിവാഹം കഴിച്ചിരിക്കുകയാണ് ദുർഗയും അർജുന്നും. ദുർഗ തന്നെയായിരുന്നു ഈ കാര്യം ആരാധകരെ സമൂഹ മാധ്യമം വഴി അറിയിച്ചത്. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ വെച്ച് തമിഴ് സ്റ്റൈലിലാണ് ഇരുവരും വീണ്ടും വിവാഹിതരായത്.
ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഒന്നാം വാർഷിക ദിനത്തിൽ വീണ്ടും ഇരുവരും ഒന്നിച്ചത് എന്നാണ് ദുർഗ പങ്കുവെച്ച വീഡിയോയിൽ വെക്തമാക്കുന്നത്. അർജുനും ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് രംഗത്തെത്തിയിരുന്നു. ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമകളും വീണ്ടും ആഘോഷിക്കാനുള്ള ദിവസം ഹാപ്പി ആനിവേഴ്സറി എന്നായിരുന്നു ദുർഗ കുറിച്ചത്. തമിഴ് ആചാരത്തിൽ നടന്ന വിവാഹത്തിൽ തമിഴത്തി വേഷത്തിലാണ് താരം എത്തിയത്.
അതേസമയം കുടുക്ക് 2025 എന്ന സിനിമയ്ക്ക് വേണ്ടി ദുർഗ കൃഷ്ണ ശങ്കറിനൊപ്പം ചെയ്ത ലിp ലോക്ക് ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിന്റെ പേരിൽ നിരവധി വിമർശനങ്ങൾ താരം നേരിടേണ്ടി വന്നു. എന്നാൽ എല്ലാ തരത്തിലും പിന്തുണയായി അർജുൻ ഒപ്പമുണ്ടായിരുന്നു. ഇങ്ങനെ ഒരു രംഗമുണ്ടാവുമെന്ന് നേരത്തെ തന്നെ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. എന്നാൽ വീട്ടുക്കാർ എങ്ങനെ എടുക്കുമെന്നതിനെ കുറിച്ചായിരുന്നു കൂടുതൽ ആശങ്കപ്പെട്ടത്. എന്നാൽ ഈ കാര്യം വീട്ടുക്കാരോട് പറഞ്ഞപ്പോൾ യാതൊരു എതിർപ്പും ഉണ്ടായിരുന്നില്ല. വ്യക്തിപരമായ ജീവിതത്തിൽ ഇത് ബാധിക്കേണ്ടതില്ല എന്നായിരുന്നു ദുർഗ പറഞ്ഞത്.
