തൻറെ സിനിമയിൽ സായിപല്ലവി അഭിനയിക്കതെ ഇരിക്കുവാൻ വേണ്ടി താൻ പ്രാർത്ഥിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ തെലുങ്ക് സൂപ്പർതാരമായ ചിരഞ്ജീവി തുറന്നു പറയുന്നത്.
നാഗചൈതന്യയും ആയി അഭിനയിക്കുന്ന ലൗ സ്റ്റോറി എന്ന സിനിമയുടെ ഒരു പ്രിവ്യു ഷോയ്ക്ക് വന്നപ്പോഴായിരുന്നു ചിരഞ്ജീവി കാര്യം നടിയോട് തന്നെ നേരിട്ട് പറഞ്ഞത് എന്ന് അറിയാൻ സാധിക്കുന്നു. ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ഭോല ശങ്കറിന് വേണ്ടി സായിയെ സമീപിച്ചിരുന്നതായി അറിയാൻ സാധിച്ചു.
സായ്പല്ലവി ഭോല ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ നടി ഓഫർ സ്വീകരിക്കരുതെന്ന് താൻ പ്രാർത്ഥിച്ചിരുന്നു എന്ന് തുറന്നു പറയുകയാണ് നടന് ഇപ്പോൾ. സായി ഓഫർ നിരസിക്കുകയും ചെയ്തിരുന്നു. അതിൽ തനിക്ക് വളരെയധികം നന്ദിയും സന്തോഷവും ഉണ്ട് എന്നും ചിരഞ്ജീവി പറയുന്നു. ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലേക്ക് ആയിരുന്നു സായിയെ പരിഗണിച്ചിരുന്നത് എന്നും പറയുന്നു.
സഹോദരിയായി അല്ല സായി പ്രണയ ജോഡിയായി എത്തണമെന്നാണ് ചിരഞ്ജീവി അഭിപ്രായമായി പറയുന്നത്. അതേസമയം സിനിമ നിരസിക്കാൻ ഉണ്ടായ കാരണത്തെപ്പറ്റി സായി പല്ലവിയും വ്യക്തമാക്കിയിരുന്നു.റീമേക്ക് ചിത്രങ്ങൾ ചെയ്യുവാൻ എനിക്ക് ഭയമാണ് എന്നായിരുന്നു താരം അതിന് മറുപടിയായി പറഞ്ഞത്. അജിത്ത് വേതാളം എന്ന ചിത്രത്തിലെ ഒരു റീമേക്കാണ് ഭോല ശങ്കർ എന്ന ചിത്രം .കീർത്തി സുരേഷ് ആണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയായി എത്തുന്നത് എന്നും വാർത്തകൾ വന്നിരുന്നു.
ലുസിഫെർ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കുകയും ചെയ്യുന്നത്. വളരെയധികം മാറ്റങ്ങളോടെ ആയിരിക്കും ചിത്രം തെലുങ്കിൽ എത്തുന്നതെന്ന് അറിയാൻ സാധിച്ചിരുന്നു. രണ്ടുപേർ ചിത്രത്തിന്റെ സംവിധായക സ്ഥാനത്തേക്ക് വന്നിരുന്നുവെങ്കിലും ഇവർ തിരക്കഥയിൽ വരുത്തിയ പ്രകടമായ മാറ്റങ്ങൾ താരത്തിന് തൃപ്തികരം ആവാത്തതിനെ തുടർന്ന് ഇവരെ മാറ്റിയിരുന്നു എന്ന് പോലും അറിയാൻ സാധിച്ചിരുന്നു.
തമിഴ് സംവിധായകനായ മോഹൻ രാജയാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. തുടക്കത്തിൽ പൃഥ്വിരാജ് ആയിരുന്നു ഇവർ ഇതിനായി സമീപിച്ചിരുന്നത് എന്നും വാർത്തകൾ വരികയും ചെയ്തിരുന്നു. എന്നാൽ തിരക്കുകൾ കാരണം പൃഥ്വിരാജ് ചിത്രത്തിന്റെ ഓഫർ നിരസിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ആചാര്യ എന്ന ചിത്രം ലൂസിഫർ എന്ന മലയാള ചിത്രത്തിലെ റീമേക്കായ ഗോഡ്ഫാദർ തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ എന്ന് അറിയാൻ സാധിക്കുന്നത്.
ലൂസിഫറിൽ ചിരഞ്ജീവിയുടെ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ എല്ലാം വളരെയധികം പ്രിയപ്പെട്ട മലയാളി നടനായ ബിജു മേനോൻ ആണ് എന്ന് അറിയാൻ സാധിക്കുന്നു. പൃഥ്വിരാജ് ചെയ്തത് കഥാപാത്രത്തിനായി ബോളിവുഡ് താരം സൽമാൻ ഖാനെയാണ് സമീപിച്ചിരുന്നത് എന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. ഏതായാലും ആരാധകരെ വലിയ ആകാംക്ഷയിലാണ് എന്നത് മനസ്സിലാക്കാൻ സാധിക്കുന്നു.
