Film News

യേശുദാസിന്റെ ആ പ്രവർത്തി ദേവരാജൻ മാഷെ ഏറെ വേദനിപ്പിച്ചു വേദനിപ്പിച്ചു – തുറന്നു പറച്ചിൽ

ഗാനഗന്ധർവന് യേശുദാസിനെ അറിയാത്തവർ വളരെ വിരളമായിരിക്കും.

കാരണം ലോകമെമ്പാടുമുള്ള മലയാളികൾക്ക് എന്നും സ്വകാര്യ അഹങ്കാരമാണ് യേശുദാസ്. മലയാള സംഗീത ചക്രവർത്തി ദേവരാജൻ മാസ്റ്ററോട് ഉള്ള യേശുദാസിന്റെ സമീപനം ന്യായീകരിക്കാനാകില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ രാജേന്ദ്രബാബു തുറന്നു പറയുന്നുണ്ട്. സഫാരി ടീവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സു തുറന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്..

” മലയാളചലച്ചിത്രം സംഗീതത്തിൻറെ കുറച്ചു വർഷങ്ങൾ ആഘോഷിക്കണമെന്ന് ദേവരാജൻ മാസ്റ്ററുടെ ഒരു വലിയ ആഗ്രഹമായിരുന്നു. അന്നത്തെ കാലത്ത് ജീവിച്ചിരുന്ന എല്ലാ സംഗീതജ്ഞരും ഗാനരചയിതാക്കളും പങ്കെടുക്കുന്ന ഒരു പാട്ട്ഉത്സവമായിരുന്നു മാഷിൻറെ മനസ്സിലുള്ള ആശയം. വളരെ കാലമായി സംഗീത രംഗത്ത് പ്രവർത്തിക്കുന്ന പിന്നീട് അവശതകൾ നേരിട്ട കലാകാരന്മാർക്ക് ഒരു പെൻഷൻ കൂടി അദ്ദേഹത്തിൻറെ മനസ്സിലുണ്ടായിരുന്നു.

ഇതേതുടർന്ന് ഒരുക്കങ്ങളൊക്കെ പൂർത്തിയായി. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു മെസ്സേജ് വരികയായിരുന്നു. ” ഞാൻ ചില പരിപാടികൾക്ക് ഗൾഫിൽ പോകുകയാണ്. ഈ ഡേറ്റ് മാഷ് മാറ്റുക എന്ന് യേശുദാസ് അയച്ച സന്ദേശം. അദ്ദേഹത്തെ ഒഴിച്ചുനിർത്തി നടത്താവുന്ന ഒരു പരിപാടിയല്ല അത് എന്നത് മറ്റൊരു സത്യം.

പരിപാടിയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് ദാസേട്ടൻ ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെടുന്നത്. ആ സമയം പരിപാടിയുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് യോഗം നടക്കുകയാണ്. സെക്രട്ടറിയും ഗാനരചയിതാവുമായ കെ ജയകുമാർ, ബിച്ചു തിരുമല എന്നിവരൊക്കെ ഒപ്പമുണ്ട്. സംഭവമറിഞ്ഞതോടെ മാസ്റ്റർ തളർന്നു വീണു. ഉടൻതന്നെ ശ്രീ ചിത്തിരയിൽ എത്തിച്ചു.

രക്ഷപ്പെടുത്തി എങ്കിലും ഏറെ ചികിത്സകൾ ഒക്കെ ആവശ്യമായി വന്നു. അത് കഴിഞ്ഞിട്ട് എത്തിയ മാഷ് വീണ്ടും പരിപാടി നടത്തുവാൻ തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ ആയിരുന്നു പരിപാടികൾ നടത്തുന്നത്. പരിപാടി അവസാനിച്ച ശേഷമാണ് ദേവരാജൻ മാസ്റ്ററെ വല്ലാതെ വേദനിപ്പിച്ച മറ്റൊരു സംഭവം കൂടി അറിയുന്നത്. പരിപാടിയിൽ നിന്നും ലഭിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ആഗ്രഹം.

എന്നാൽ ഇപ്രകാരം പരിപാടിയുടെ ഓഡിയോ അവകാശം 16 ലക്ഷം രൂപയ്ക്ക് വാങ്ങാൻ ജോണി സാഗരിക സമ്മതിക്കുകയും ചെയ്തിരുന്നു. മറ്റാർക്കും നൽകരുതെന്ന് തനിക്കു തന്നെ നൽകണമെന്നാവശ്യപ്പെട്ട് യേശുദാസ് ദേവരാജൻ മാസ്റ്ററെ സമീപിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു ഈ സംഭവം. എട്ടു ലക്ഷം രൂപ തരാം സ്വീകരിക്കണം അല്ലെങ്കിൽ സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്ന ദാസേട്ടൻ മാഷിനോട് പറഞ്ഞു. അപ്പോൾ മറ്റു വഴികളില്ലാതെ ജോണി സാഗരികയുടെ 16 ലക്ഷം രൂപയുടെ കരാർ ആദ്ദേഹം റദ്ദാക്കി. എന്നാൽ പിന്നീട് കുറേക്കാലത്തേക്ക് ദാസേട്ടന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഏകദേശം ഒരു വർഷം കഴിഞ്ഞ് യേശുദാസ് മാഷേ കാണാൻ വന്നു. അദ്ദേഹത്തിനു മുന്നിൽ ഒരു കവർ വെച്ചു എന്ന് പറഞ്ഞു.

ഒന്നും ചെയ്യാൻ പറ്റില്ല മാഷേ, സാമ്പത്തികമായി വലിയ പ്രശ്നങ്ങൾ ഉണ്ട് അംഗീകരിക്കാമെന്ന് ദാസേട്ടൻ പറഞ്ഞു. മിണ്ടാതെ കവർ എടുത്തു 2 ലക്ഷം രൂപയുടെ ചെക്ക്. മാഷ് പിന്നീട് ദാസേട്ടൻ വിടപറഞ്ഞു പോകുമ്പോൾ ആ കവർ കൂടി കൊണ്ടുപോവുക നിനക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞില്ലേ. അതിന് ഉപകരിക്കും, അത് പറഞ്ഞ് ദേവരാജൻമാസ്റ്റർ തന്റെ മുറിയിലേക്ക് പോവുകയായിരുന്നുവെന്ന് രാജേന്ദ്രബാബു വെളിപ്പെടുത്തിയിരുന്നു.

The Latest

To Top