തെനിന്ത്യൻ താരസുന്ദരി എന്ന പേരിന് ഒരേറ്റ ഉത്തരമേ ഉണ്ടാവുള്ളു അത് നയൻതാര തന്നെയാണ്.
നയൻതാരയെ ഇഷ്ടപ്പെടാത്ത സിനിമ പ്രേഷകർ ഉണ്ടാവില്ല. മിക്ക ഇൻഡസ്ട്രികളിൽ നിന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ലേഡി സൂപ്പർസ്റ്റാർ എന്ന പേരും നടിക്കുണ്ട് എന്നതാണ് മറ്റൊരു പ്രെത്യകത. മലയാള സിനിമയിലൂടെ കടന്ന് വന്ന് ഇന്ന് മിക്ക ഇൻഡസ്ട്രികളിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന അഭിനയത്രിമാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് നയൻതാര.
മലയാള സിനിമയിലൂടെയാണ് താരം കടന്നു വന്നുവെങ്കിലും സജീവമായി തുടരുന്നത് തമിഴ് സിനിമ മേഖലയിലാണ്. നായികൻ ഇല്ലാതെ നയൻതാരയെ മാത്രം വെച്ച് സിനിമ നിർമ്മിക്കുകയാണെങ്കിൽ നിർമതാവിന് മറ്റൊരു കാര്യത്തിലും പേടിക്കേണ്ട ആവശ്യമില്ല. കാരണം പടം സൂപ്പർ ഹിറ്റായി മാരുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മലയാളത്തിൽ നയൻതാര അവസാനമായി അഭിനയിച്ചത് നിവിൻ പോളി നായകനായി അഭിനയിച്ച ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിലാണ്. നിവിൻ പോളിയുടെ നായികയായിട്ടാണ് നയൻതാര വേഷമിട്ടത്.
നടിയും സംവിധായകനായ വിഘ്‌നേശ് ശിവനും തമ്മിൽ ഏറെ നാളത്തെ പ്രണയത്തിലാണെന്ന് ആരാധകർക്കടക്കം അറിയാവുന്ന കാര്യമാണ്. ഇരുവരും തമ്മിലുള്ള വിവാഹ വേണ്ടി ഏറെ കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള ആരാധകർ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന് വളരെ മുമ്പ് തന്നെ നയൻതാര സ്ഥിതികരിച്ചിരുന്നു. നിലവിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്ത വിഷയമായി മാറിയിരിക്കുന്നത് നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞുവെന്ന വാർത്തകളാണ് പ്രെചരിച്ചോണ്ടിരിക്കുന്നത്. നയൻതാരയും വിഘ്‌നേഷും ഒന്നിച്ച് ക്ഷേത്ര ദർശനം നടത്തുന്നതിന്റെ വീഡിയോ പുറലോകം അറിഞ്ഞതോടെയാണ് വിവാഹം കഴിഞ്ഞുവെന്ന വാർത്ത ഓൺലൈൻ മാധ്യമങ്ങൾ പ്രെചരിപ്പിച്ചത്.
എന്നാൽ ഇതിനു മുമ്പ് പല പ്രാവശ്യം നയൻതാരയും വിഘ്‌നേഷും ഒന്നിച്ച് ക്ഷേത്ര ദർശനം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ടെങ്കിലും ഇത്തവണ നയൻതാര വീഡിയോയിൽ എത്തിയിരിക്കുന്നത് സിന്ദൂരമണിഞ്ഞാണ്. ഈയൊരു ചിത്രം കണ്ടതോടെയാണ് ആരാധകർക്ക് സംശയമുണർത്തുന്ന ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നത്. അതുമാത്രമല്ല നയൻതാരയെ ആദ്യമായിട്ടാണ് സിന്ദൂരംമണിഞ്ഞ് ആരാധകർ കാണാൻ ഇടയാകുന്നത്. ചെന്നൈയിലെ കാളികാംബാൾ ക്ഷേത്രത്തിലെ ചിത്രങ്ങളാണ് വീഡിയോയിൽ കാണാൻ സാധികുന്നത്. ചുരിദാർ ധരിച്ച് വളരെ സാധാരണക്കാരിയായിട്ടാൻ താരം ക്ഷേത്രത്തിലെത്തിയത്.
എന്തായാലും ഒരു കൂട്ടം ആരാധകർ ഉയർത്തുന്ന ചോദ്യമെന്താണെന്ന് ചോദിച്ചാൽ നയൻതാരയുടെ വിവാഹം കഴിഞ്ഞോ എന്നതാണ്. ഇതുവരെ ഔദ്യോഗികമായി താരം ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം. നയൻതാരയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് ഏതാനും നിമിഷങ്ങക്കൽകം വീഡിയോ വൈറലായി മാറുകയായിരുന്നു. ഇൻസ്റ്റയിൽ തന്നെ നിരവധി ആരാധകരാണ് തന്നെ ഫോളോ ചെയ്യുന്നത്.
