തെന്നിന്ത്യൻ സിനിമാലോകത്തെ വളരെയധികം ശ്രദ്ധേയയായ നടിയാണ് കാജൽ അഗർവാൾ.
വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലും തന്റെതായ സ്ഥാനം നേടുവാൻ കാജലിനു സാധിച്ചിട്ടുണ്ട്. അമ്മയാകാൻ തയ്യാറെടുക്കുകയാണ് താരം. ഏതാനും ദിവസം മുൻപായിരുന്നു താരത്തിന്റെ ബേബിഷവർ നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആയിരുന്നു ബേബിഷവറിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നത് ഇപ്പോഴത്തെ പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
ഗൗണിൽ അതിസുന്ദരി ആയി നിൽക്കുന്ന വിഡിയോ ആണ്. നിറവയറിൽ ആണ് കാജൽ എത്തിയിരിക്കുന്നത്. ഐശ്വര്യ ആണ് ഫോട്ടോഗ്രാഫർ. കഴിഞ്ഞ ദിവസമായിരുന്നു ചുവന്ന പട്ടുസാരിയിൽ അതിസുന്ദരിയായി നിറവയറിൽ ഉള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നത്. 2020 ഒക്ടോബർ 30 ന് മുംബൈയിൽ വച്ചായിരുന്നു കാശിനും ഗൗതവും തമ്മിൽ ഉള്ള വിവാഹം.
മൂന്നു വർഷത്തെ പ്രണയത്തിനും ഏഴുവർഷത്തെ സൗഹൃദത്തിനും ശേഷം ആയിരുന്നു വിവാഹമെന്ന തീരുമാനത്തിൽ എത്തിയത്. ജനുവരിയിലാണ് താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം താരം പങ്കുവയ്ക്കുന്നത്.
തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ച കാജൽ നാല് സൗത്ത് ഫിലിം അവാർഡുകളിൽ ആയിരുന്നു നാമനിർദ്ദേശപെടുന്നത്.
മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയരംഗത്തേക്ക് താരം എത്തുന്നത്. 2020ഇൽ കാജലിന്റെ ഒരു മെഴുകു രൂപ സിംഗപ്പൂരിൽ പ്രദർശിപ്പിച്ചിരുന്നു. മെഴുകുപ്രതിമ ലഭിച്ച ആദ്യത്തെ ദക്ഷിണേന്ത്യൻ നടി കാജൽ ആയിരുന്നു. താരം ജനിച്ചത് മുംബൈയിൽ ആണ്. പഠനം പൂർത്തിയാക്കിയതും മുംബൈയിൽ ആയിരുന്നു. പഠനം പൂർത്തിയാക്കി ആണ് താരം മോഡലിംഗ് രംഗത്ത് സജീവമായി മാറുന്നത്.
2004 ഇൽ ഒരു ഹിന്ദി ചിത്രത്തിലൂടെയാണ് എത്തുന്നത്.പിന്നീട് തമിഴ് സംവിധായകൻ ഭാരതിരാജയുടെ ചിത്രത്തിൽ അർജുൻസർജയ്ക്ക് ഒപ്പം അഭിനയിച്ചു. ധീര എന്ന ചിത്രത്തിലൂടെയായിരുന്നു താരം കൂടുതലായും ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായിരുന്നു താരം. തന്റെ ആരാധകർക്ക് മുൻപിലേക്ക് തന്റെ വിശേഷങ്ങൾ എല്ലാം താരം എത്തിക്കാറുണ്ടായിരുന്നു.
ഗർഭിണിയായതിനെത്തുടർന്നുണ്ടായ ബോഡി ഷെയ്മിങ്ങിനെപ്പറ്റി പ്രതികരിച്ചുകൊണ്ട് താരം രംഗത്തെത്തിയിരിക്കുന്നത്.ഗർഭം എന്നു പറയുന്നത് ഒരു പ്രത്യേക അവസ്ഥയാണെന്നും ആ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകാം എന്നും, എന്നാൽ അതിനിങ്ങനെ മോശം ആയി സംസാരിക്കാൻ ആയിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ തന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തത്. തെന്നിന്ത്യൻ സിനിമാലോകത്തെ വളരെയധികം ശ്രദ്ധേയയായ നടിയാണ് കാജൽ അഗർവാൾ.
വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളികളുടെ മനസ്സിലും തന്റെതായ സ്ഥാനം നേടുവാൻ കാജലിനു സാധിച്ചിട്ടുണ്ട്. ഒരു മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും താരത്തിന് ആരാധകർ ഏറെ ആണ്.
