Photoshoot

സാരീയിൽ അതീവസുന്ദരിയായി രമ്യ നബീശൻ 

മലയാള സിനിമയിലൂടെ കടന്നു വന്ന് പിന്നീട് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ സജീവനായ നടിയാണ് രമ്യ നമ്പീശൻ. ഏകദേശം അറുപതിൽ അധികം സിനിമകളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. കൊച്ചി സ്വാദേശിനിയായ രമ്യ നമ്പീശന്റെ ആദ്യ പേര് രമ്യ ഉണ്ണി എന്നായിരുന്നു. അച്ഛൻ നാടകക്കാരനും സഹോദരൻ സിനിമയിൽ മ്യൂസിക് ഡയറക്ടറുമാണ്. ബാലതാരമായിട്ടാണ് രമ്യ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ആർ ശരത്ത് സംവിധാനം ചെയ്ത സായാഹ്നം എന്ന സിനിമയിലൂടെയാണ് ആദ്യമായി രമ്യ സ്‌ക്രീനിൽ പ്രെത്യക്ഷപ്പെടുന്നത്.
പിന്നീടുള്ള വർഷങ്ങളിൽ സഹതാരമായി സിനിമയിൽ തന്നെ തുടർന്നു. തന്റെ ആദ്യ പ്രധാന കഥാപാത്രമായി വേഷമിട്ടത് ആനച്ചന്തം എന്ന സിനിമയിലാണ്. ചലചിത്രത്തിൽ നൃത്ത അധ്യാപികയുടെ കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്. പൃഥ്വിരാജ് സുകുമാരൻ തകർത്തു അഭിനയിച്ച ചോക്ലേറ്റ് എന്ന സിനിമയിലെ വേഷം ഏറെ ശ്രെദ്ധിക്കപ്പെട്ടു. തന്റെ ആദ്യ തമിഴ് സിനിമയാണ് രാമൻ തേടിയ സീതായ്. തമിഴിലേക്ക് അവസരം ലഭിക്കുന്നതിന് മുമ്പ് നടിയ്ക്ക് തെലുങ്കിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിരുന്നു. പിന്നീട് ഒത്തിരി തമിഴ് മലയാളം തെലുങ്ക് എന്നീ ഭാക്ഷകളിൽ അഭിനയിക്കാൻ ആരംഭിച്ചു.
സഹതാരമായി അഭിനയിച്ചു തുടങ്ങിയ താരം കുറച്ച് സിനിമകൾക്ക് ശേഷം നായിക കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. മലയാളത്തിലെ ഒട്ടുമിക്ക താരരാജാക്കമാരോടപ്പവും യുവതാരങ്ങളുടെ കൂടെയും അഭിനയിക്കാൻ ഭാഗ്യം തന്നെ തേടിയെത്തിരുന്നു. മോളിവുഡിനെക്കാളും തനിക്ക് പ്രേശക്തി ലഭിച്ചത് കോളിവുഡിലൂടെയാണ്. നിരവധി തമിഴ് പ്രേഷകരാണ് തമിഴ് ആരാധകരായി തനിക്കുള്ളത്. മികച്ച അഭിനയത്രി എന്നതിനപ്പുറം മികച്ച ഗായികയും കൂടിയാണ് താരം. മിക്ക സിനിമകളുടെ ഗാനത്തിന് തന്റെ ശബ്ദം നൽകാൻ സാധിച്ചിട്ടുണ്ട്.
തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ മുത്തു ചിപ്പി എന്ന ഗാനം ഒരു കാലത്ത് വൻ ഹിറ്റായിരുന്നു. ഇപ്പോലുള്ള തലമുറയെ ഏറെ ആസ്വദിക്കുന്ന ഗാനം കൂടിയാണ് മുത്തു ചിപ്പി. ആ ഗാനത്തിന് ശബ്ദം നൽകിയിരുന്നത് രമ്യ നമ്പീശനായിരുന്നു. വിജയ് സേതുപതി നായകനായി എത്തിയ പിസ്സ എന്ന സിനിമ താരത്തെ കൂടുതൽ പ്രേശക്തിയിലേക്ക് എത്തിച്ചു. സമൂഹ മാധ്യമങ്ങളിൽ താരം നിറസാനിധ്യമാണ്. രമ്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത്.
സാരീ ധരിച്ച് അതിസുന്ദരിയായിട്ടാണ് ക്യാമറ കണ്ണുകളിൽ പ്രെത്യക്ഷപ്പെട്ടത്. കുഞ്ചാക്കോ ബോബന്റെ കൂടെ അഞ്ചാം പാതിരയിൽ മികച്ച കഥാപാത്രം കൈകാര്യം ചെയ്യാൻ രമ്യയ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാൽ ബിജു മേനോൻ, മഞ്ജു വാരിയർ തുടങ്ങിയവർ കേന്ദ്രകഥാപാത്രമായി എത്തിയ ലളിതം സുന്ദരം എന്ന ചലചിത്രത്തിലാണ് രമ്യ ഏറ്റവും അവസാനമായി മലയാള സിനിമയിൽ അഭിനയിച്ചത്. ഇപ്പോൾ തമിഴ് ഇൻഡസ്ട്രിയിൽ സജീവമാണെങ്കിലും മലയാള സിനിമകളിൽ നിന്നും താരം പൂർണമായി വിട്ടു നിന്നിട്ടില്ല. ഇടയ്ക്ക് ആരാധകരെ ഹരം കൊള്ളിക്കാൻ മലയാള സിനിമയിൽ രമ്യ അഭിനയിക്കാറുണ്ട്.

The Latest

To Top