Film News

ആ രംഗം കണ്ടപ്പോൾ ചേച്ചി വല്ലാതെ ഷൈ ആയി എന്ന് പറഞ്ഞു – ഇങ്ങനെ ഒരു സീൻ സിനിമയിൽ ഉണ്ടാകുമെന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസ്സിലാകും എന്ന് എനിക്ക് ഉറപ്പായിരുന്നു !

നിരവധി ആരാധകരുടെ മനംകവർന്നു കൊണ്ടാണ് ഭീഷ്മ എന്ന ചിത്രം തിയേറ്ററിൽ വലിയ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്നത്.

വലിയ സ്വീകാര്യതയാണ് ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിൽ ശ്രീനാഥ് ഭാസികൊപ്പം പ്രധാന വേഷത്തിലെത്തിയ താരമാണ് അനഘ. ചിത്രത്തിലെ കഥാപാത്രത്തെ പറ്റി അനഘ പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ശ്രീനാഥ് ഭാസിക്കൊപ്പം ഉള്ള ചൂടൻ രംഗങ്ങളിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെടുന്നത്. ഈ രംഗങ്ങൾ കണ്ടു കൊണ്ട് താരത്തിന്റെ വീട്ടിൽ അമ്മയും സഹോദരിയും ഒക്കെ എന്താണ് പറഞ്ഞത് എന്ന് ആയിരുന്നു അവതാരകൻ ചോദിച്ചത്.

താരമിപ്പോൾ മറുപടിയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തെ കുറിച്ചും ശ്രീനാഥ് ഭാസിക്കൊപ്പം ഉള്ള ഇന്റിമേറ്റ് സീനുകളെ പറ്റിയും ഒക്കെയാണ് ഒരു ചാനൽ അഭിമുഖത്തിന്റെ ഇടയിൽ പറഞ്ഞത് , തരത്തിന്റെ റേച്ചാൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരം അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിൽ തനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്.

അതിനായി വീട്ടുകാരെ താൻ പ്രത്യേകിച്ചൊന്നും ബോധ്യപ്പെടുത്തേണ്ടി വന്നില്ല എന്നും താരം പറയുന്നു. സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ വീട്ടുകാർക്ക് വലിയ ഞെട്ടലായിരുന്നു. പഠിച്ചതും ആയി ഒരു ബന്ധവും ഇല്ലാത്ത ഒരു മേഖല തിരഞ്ഞെടുത്ത ആശങ്കയായിരുന്നു വീട്ടിൽ എന്നും പറയുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്…

“ഞാൻ വരുന്നത് വളരെ ഓർത്തഡോക്സ് ആയ ഒരു കുടുംബത്തിൽ നിന്നാണ്.അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നതിൽ എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീൻ സിനിമയിൽ ഉണ്ടാകുമെന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസ്സിലാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് എൻറെ ജോലിയുടെ ഭാഗം അല്ലേ.? വീട്ടുകാരെ ഞാൻ പ്രത്യേകിച്ചൊന്നും ബോധ്യപ്പെടുത്തേണ്ടി വന്നില്ല . റിലീസിന് കുറച്ചു ദിവസം മുൻപ് അമ്മയോട് ഞാൻ ഇത് സൂചിപ്പിച്ചിരുന്നു. ഡീറ്റെയിൽ ആയി പറഞ്ഞിരുന്നില്ല ഒരു ഹിന്റ് മാത്രമായി പറഞ്ഞിരുന്നു. അപ്പോൾ അമ്മ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.

ചേച്ചി സിനിമ കണ്ടു. അപ്പോൾ ഈ രംഗം കണ്ടപ്പോൾ ചേച്ചി വല്ലാതെ ഷൈ ആയി എന്നാണ് പറഞ്ഞതെന്നും അനഘ പറയുന്നുണ്ട്. അതേസമയം ചിത്രം വലിയ വിജയത്തോടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത് എന്ന വാർത്തയാണ് അറിയാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം മുടക്കുമുതലിനോടൊപ്പം വലിയ ലാഭം തിരികെ പിടിച്ചു എന്ന വിവരം പുറത്തു വന്നിരുന്നു. മമ്മൂട്ടിക്ക് ഒപ്പം ഷൈൻ ടോം ചാക്കോ,സൗബിൻ, ശ്രീനാഥ്‌ ഭാസി തുടങ്ങിയവർ ഒക്കെ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അമൽ നീരദ് ചിത്രം നിരാശപെടുത്തില്ല എന്ന ആരാധകരുടെ വിശ്വാസത്തെ നിലനിർത്തുവാൻ ചിത്രത്തിന് സാധിച്ചു എന്ന മനസിലാക്കാൻ കഴിഞ്ഞു. തിയേറ്റർ എക്സിപീരിയൻസ് ആവിശ്യം ഉള്ള ചിത്രം ആണെന്ന് എല്ലാരും പറയുന്നു .

The Latest

To Top