കോളിവുഡിൽ മുൻനിര നടിമാരിൽ ഒരാളാണ് യാഷിക ആനന്ദ്. തമിഴ് സിനിമ മേഖലയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞ നടിയും കൂടിയാണ് യാഷിക. വളരെ കുറഞ്ഞ സമയം കൊണ്ട് തന്റെതായ നിലപാടുകളും വ്യക്തിത്വം മറ്റുള്ളവരുടെ മുമ്പാകെ തുറന്നു കാട്ടിയ നടിയെ എല്ലാവരും അടുത്തറിയുന്നത് ബിഗ് ബോസ്സ് ഷോയിലൂടെയാണ്. നൂറ് ദിവസം പുറലോകവുമായി യാതൊരു ബന്ധമില്ലാതെ അടിച്ചു പൂട്ടി കിടക്കുന്ന ഒരു വീട്ടിൽ കഴിയുന്ന ചില താരങ്ങളെയാണ് ബിഗ് ബോസ് ഷോയിലൂടെ പ്രേഷകരുടെ മുന്നിലെത്തിക്കുന്നത്.
മലയാളം ബിഗ് ബോസ്സ് ഷോ കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് തമിഴ് ബിഗ് ബോസ്സാണ്. തമിഴ് ബിഗ്ബോസ് ഇതിനോടകം തന്നെ അഞ്ച് സീസനുകളാണ് അവസാനിച്ചിരിക്കുന്നത്. അഞ്ച് സീസണും പ്രേഷകരുടെ പൂർണ പിന്തുണയോടെയാണ് പൂർത്തിയാക്കിയത്. ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ് നടി യാഷിക ആനന്ദ്. എന്നാൽ തമിഴ് പ്രേഷകർക്ക് ബിഗ് ബോസിന് മുമ്പ് തന്നെ യാഷികയെ വളരെ അടുത്തറിയാവുന്നതാണ്.
ദ്രുവങ്ങൾ 16 എന്ന സൂപ്പർ ഹിറ്റ് സിനിമയോടെയാണ് യാഷിക ആനന്ദ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ചലചിത്രം സൂപ്പർ ഹിറ്റായോടെ യാഷിക തമിഴ് പ്രേഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. എന്നാൽ ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന സിനിമയിലൂടെയാണ് താരത്തിന് കൂടുതൽ ആരാധകരെ നേടി കൊടുക്കുന്നത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ആ സിനിമയിലൂടെ യാഷിക കാഴ്ച്ചവെച്ചത്. ശേഷം തമിഴ് ബിഗ് ബോസ്സിലൂടെ എത്തിയപ്പോളാണ് താരത്തിന് കൂടുതൽ ആരാധകരുടെ പിന്തുണ ലഭിക്കാൻ തുടങ്ങിയത്. ആ സീസണിൽ 98 ദിവസത്തിൽ ഒടുവിലാണ് താരം പിന്മാറുന്നത്.
ഇന്ന് സോഷ്യൽ മീഡിയയിൽ ഒട്ടനവധി ആരാധകരാണ് തനിക്കുള്ളത്. ഓരോ തവണയും ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം ആരാധകരുടെ മുന്നിലെത്തുന്നത്. അടുത്തിടെ യാഷികയും സുഹൃത്തക്കളും സഞ്ചരിച്ച വാഹനം അപകടത്തിപ്പെടുകയായിരുന്നു. ആ അപകടത്തിൽ തന്റെ അടുത്ത സുഹൃത്തിനെയും നഷ്ടപ്പെടേണ്ടി വന്നു. ഇത്തരമൊരു സാഹചര്യം ഉണ്ടായപ്പോൾ നിരവധി പേരാണ് താരത്തിന് മെസ്സേജുകൾ അയച്ചത്. യാഷികയ്ക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു. തന്റെ സുഹൃത്തിന്റെ മരണ കാരണം യാഷിക ആണെന്ന വിമർശനങ്ങൾ നടിക്കെതിരെ ഉയർന്നു.
എന്നാൽ കൂട്ടുകാരിയുടെ നഷ്ടം അറിഞ്ഞു കൊണ്ടല്ലെങ്കിലും അതിലൊരു കാരണക്കാരി താനാണെന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ കൂടുതൽ കുറ്റബോധവുമുണ്ടെന്ന് താരം വെക്തമാക്കി. ആ ദുരിന്തത്തിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയ ദൈവത്തോടെ നന്ദി പറയണോ അല്ലെങ്കിൽ ആ ദുരിന്തത്തിൽ ഒരു കൂട്ടുകാരി നഷ്ടപ്പെടുത്തിയതിന് ദൈവത്തിനെ കുറ്റപ്പെടുത്തനോ എന്ന് തനിക്ക് അറിഞ്ഞു കൂടാ എന്നാണ് യാഷിക പറയുന്നത്. സിനിമയിലും കൂടുതൽ മോശമായ അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ടെന്ന് താരം വെക്തമാക്കുന്നു.
