Film News

വിവാഹം ഒരിക്കലും എന്റെ തീരുമാനം ആയിരുന്നില്ല – ആദ്യം വിവാഹം ആലോചിച്ച് ചെന്നപ്പോൾ കാവ്യയുടെ അമ്മയ്ക്ക് സമ്മതമായിരുന്നില്ല – ദിലീപ്

നിരവധി ആരാധകർ ഉണ്ടായിരുന്ന ഒരു നടിയാണ് കാവ്യ മാധവൻ. അതുപോലെ തന്നെ ജനപ്രിയ നടനായിരുന്നു ദിലീപും.

കാവ്യയും ദിലീപും ഭാഗ്യ ജോഡികളായിരുന്നു. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ഏറ്റവും മികച്ച കെമിസ്ട്രി ആയിരുന്നു അവർ തമ്മിൽ.അത്‌ ജീവിതത്തിൽ പകർത്താൻ തീരുമാനിച്ചതിനെ കുറിച്ച് ദിലീപ് പറയുന്നു.

ദിലീപും കാവ്യയും അങ്ങനെ തീരുമാനമെടുക്കുന്നത് 2016 ഡിസംബർ 25 നായിരുന്നു. പ്രേക്ഷകരുടെ എല്ലാ കാലത്തെയും പ്രിയപ്പെട്ട താരജോഡികൾ ജീവിതത്തിലും ഒന്നാകാൻ തുടങ്ങുന്ന വാർത്ത എന്നാൽ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇവർ ഗോസിപ്പുകോളങ്ങളിൽ വിവാഹത്തിനു മുൻപേ തന്നെ നിറഞ്ഞു നിന്നിരുന്നു.

വിവാഹത്തിനുള്ള സർവ്വ കാര്യങ്ങളും ഒരുക്കി മുഹൂർത്തത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുന്നതിനിടയിലായിരുന്നു ഇക്കാര്യത്തെപ്പറ്റി ദിലീപ് പോലും വ്യക്തമാക്കിയിരുന്നത്. 2012 നവംബർ 25 ആയിരുന്നു മലയാളം സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത ആ വിവാഹം. സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുക്കുന്ന വിവാഹം. മഞ്ജു വാര്യരും ആയ നീണ്ടുനിന്ന 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹ മോചനം. വിവാദങ്ങൾക്ക് അറുതിവരുത്തി 2016 കാവ്യാമാധവനുമായുള്ള വിവാഹം.

32 വയസ്സുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്യുന്നത് ഒരുപാട് വിമർശനങ്ങൾ നേരിട്ടു കൊണ്ട് തന്നെയായിരുന്നു. ഇപ്പോഴും ദിലീപിൻറെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഒക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങൾ എല്ലാം ദിലീപ് മറുപടി നൽകുകയാണ്. കാവ്യ കാരണമാണ് താൻ മഞ്ചുമായുള്ള വിവാഹമോചനം എന്ന വാർത്ത വളരെ തെറ്റാണ്.

മഞ്ജുവും താനും ഭാര്യഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന സുഹൃത്തുക്കളെ പോലെ ആയിരുന്നു. കാവ്യ മാധവൻ കാരണമാണ് ജീവിതം പോയതെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീകളിയല്ലേ. ഞാൻ പിന്നെ അതിലേക്ക് പോകില്ലായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യാ വിവാഹം ചെയ്തതെന്ന് ദിലീപ് പറയുന്നു. കാവ്യാമാധവൻ കാരണമാണ് ആദ്യ ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയത് എന്നകാര്യം ദിലീപ് അപ്പാടെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. മകൾ പ്രായപൂർത്തിയായി വരുന്നതിന്റെ ഉത്കണ്ട തനിക്ക് വർധിച്ചിരുന്നു. അമ്മയും വയസ്സായ തുടങ്ങി. എറണാകുളത്തേക്ക് താൻ ഷൂട്ടിംഗ് പരിമിതപ്പെടുത്തുന്ന അവസ്ഥ.

അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നത് എന്ന ചോദ്യം മകൾ മീനാക്ഷിയും ചോദിക്കാറുണ്ടായിരുന്നു. ആ ചോദ്യം കേൾക്കുമ്പോൾ തനിക്ക് പിന്നെ ലൊക്കേഷനിൽ നിൽക്കാൻ തോന്നിയില്ല. സഹോദരി രണ്ടുവർഷത്തോളം അവരുടെ വീടൊക്കെ ഉപേക്ഷിച്ച് തൻറെ വീട്ടിലേക്ക് താമസം മാറി.

തനിക്കു വേണ്ടി ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. വിവാഹം ചെയ്യണമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എല്ലാം രണ്ടുമൂന്നു ദിവസം കൊണ്ട് കല്യാണം പ്ലാൻ ചെയ്തു. ആദ്യം ചെന്നപ്പോൾ കാവ്യയുടെ അമ്മയ്ക്ക് സമ്മതമല്ലെന്ന് തന്നെയാണ് പറഞ്ഞത്. പിന്നീട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ആണ് വിവാഹത്തിന് സമ്മതിച്ചത് എന്നും ദിലീപ് പറയുന്നു.

The Latest

To Top