കഴിഞ്ഞ ദിവസം മുതൽ നടൻ ഷാറൂഖാനെതിരെ നടത്തുന്ന പ്രചരണത്തിന്റെ വാക്കുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല സോഷ്യൽ മീഡിയയിൽ.
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിൻറെ മൃതദേഹത്തിന് മുന്നിൽ നിന്ന് ഷാരുഖ് പ്രാർത്ഥിക്കുന്ന ചിത്രം, അദ്ദേഹം മൃതദേഹത്തിൽ തുപ്പി എന്നാക്കി മാറ്റി അദ്ദേഹത്തിനെതിരെ ഒരു സംഘം രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ അനുഷ്ഠാനത്തിന് അനുയോജ്യമായ രീതിയിൽ ദുആ ചൊല്ലുകയായിരുന്നു അദ്ദേഹം ചെയ്തത്. അതിനുശേഷം ഊതുന്ന ഒരു രീതിയിലുള്ളതാണ്. അതാണ് അദ്ദേഹം ചെയ്തിരുന്നത്. ഇപ്പോഴിതാ ഇതിനെതിരെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടിയും ശിവസേന നേതാവുമായ ഊർമ്മിള മന്ദോക്കർ.
ഇന്ത്യൻ രാഷ്ട്രീയം വളരെ താഴ്ന്ന നിലയിലേക്ക് എത്തി എന്നാണ് താരം കുറ്റപ്പെടുത്തുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെയാണ്… ” പ്രാർത്ഥിക്കുക എന്നാൽ തുപ്പുക ആണെന്ന് കരുതുന്ന വിധം സമൂഹം എന്ന നിലയിൽ നമ്മൾ അധപതിച്ചിരിക്കുന്നു. വിവിധ രാജ്യാന്തര വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് നടനെ കുറിച്ചാണ് നിങ്ങളീ പറയുന്നത്.
രാഷ്ട്രീയം വളരെ താരം താഴ്ന്ന നിലയിലെത്തി. സങ്കടകരമാണ് ” എന്നാണ് ഊർമ്മിള ഇതേക്കുറിച്ച് പ്രതികരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്കർ ഫെബ്രുവരി 6-ന് അന്തരിച്ചു. അന്ത്യ കർമങ്ങൾ നടന്നപ്പോൾ ആയിരുന്നു സംഭവം. ഗായികയുടെ അന്തിമ കർമ്മങ്ങളിൽ നടന്ന ശിവാജി പാർക്കിലെത്തിയ ഷാറൂഖാൻ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ഇതോടൊപ്പം ഷാരൂഖ് ലതാജിയുടെ മൃതദേഹത്തിനു മുൻപിൽ വച്ച് ദുആ ചെയ്തതാണ്. മാസ്ക് മാറ്റി ലതാ മങ്കേഷ്കറുടെ മൃതദേഹത്തിൽ തുപ്പി എന്ന് ആക്കി ചിലർ മാറ്റിയത്. എന്നാൽ ഷാരൂഖാന് അനുകൂലിച്ചു കൊണ്ടാണ് സോഷ്യൽ മീഡിയ മുഴുവൻ എത്തുന്നത്. ഒരു മനുഷ്യൻറെ പ്രാർത്ഥനയെ പോലും ഇത്രത്തോളം വളച്ചൊടിക്കുന്നു അവസ്ഥയിലേക്ക് ഒരു രാഷ്ട്രീയം എത്തിയെങ്കിൽ അത് രാജ്യത്തിന് ദോഷം ചെയ്യുമെന്നാണ് എല്ലാവരും പറഞ്ഞിരിക്കുന്നത്.
തൻറെ വിശ്വാസങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹം അവിടെ നിന്നും ദുആ ചൊല്ലിയത്. അതിന് എതിരെ ഉയർന്നതിനെ ഇത്രത്തോളം അധിക്ഷേപിക്കുന്ന കാര്യമില്ലെന്ന് തന്നെയാണ് സോഷ്യൽ മീഡിയ മുഴുവൻ ഉറക്കെ പറയുന്നത്. ഏത് വ്യക്തിക്കും അയാളുടേതായ സ്വാതന്ത്ര്യവും അദ്ദേഹത്തിൻറെതായ് ആചാരാനുഷ്ഠാനങ്ങളും ഉണ്ട്.
അത് അനുഷ്ഠിക്കുന്നതിനു ഉള്ള നിയമവും നമ്മുടെ രാജ്യം നൽകുന്നുണ്ട്. എന്നിട്ടും ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിൽ തീർച്ചയായും അത് ഒരു രാജ്യത്തെ മോശമായി ബാധിക്കുക തന്നെ ചെയ്യും.. സോഷ്യൽ മീഡിയയിൽ പരക്കെ ഷാറൂഖാന് അഭിനന്ദിച്ചുകൊണ്ട് ആയിരുന്നു എത്തിയിരുന്നത്.
എന്നാൽ നമ്മുടെ രാഷ്ട്രീയത്തെ പറ്റിയും നമ്മൾ ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ആളുകൾ പറയുന്നത്.
സ്വന്തമായുള്ള രാഷ്ട്രീയം ആവാം നമുക്ക്, പക്ഷേ അത് ഒരിക്കലും മറ്റൊരാളെയൊ അയാളുടെ രീതികളെയൊ മോശമാക്കി കൊണ്ട് ആകരുത് എന്ന് ആളുകൾ പറയുന്നുണ്ട്. ഇപ്പോൾ വൈറൽ ആവുക ആണ് ഈ പ്രതികരണങ്ങൾ എല്ലാം.
