വളരെ ചുരുക്കം ചില സിനിമകളിലൂടെ മാത്രം അഭിനയിച്ച് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനമുണ്ടാക്കിയ അഭിനയത്രിയാണ് സംയുക്ത വർമ.
കൂടുതൽ നായിക വേഷങ്ങളിലാണ് താരം തിളങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരിയും കൂടിയായിരുന്നു സംയുക്ത. മലയാളത്തിലെ പ്രേമുഖ നടന്മാരായ ജനപ്രിയ നായകൻ ദിലീപ്, സുരേഷ് ഗോപി തുടങ്ങിയവരുടെ കൂടെ മികച്ച അഭിനയ പ്രകടനങ്ങളായിരുന്നു താരം അഭിനയ ജീവിതത്തിൽ കാഴ്ചവെച്ചിരുന്നത്. ഇന്നും മലയാള സിനിമ പ്രേമികൾക്ക് മറക്കാൻ കഴിയാത്ത അഭിനയത്രിയാണ് സംയുക്ത.
മോളിവുഡിലെ എക്കാലത്തെയും മികച്ച നടനായ ബിജു മേനോനെയായിരുന്നു താരം ജീവിത പങ്കാളിയാക്കിരുന്നത്. വിവാഹത്തിന് ശേഷം സംയുക്തയെ സിനിമയിലേക്ക് കണ്ടില്ല. ആകെ സിനിമ ജീവിതത്തിൽ സജീവമായത് മൂന്ന് വർഷമാണ്. സംയുക്ത കൈകാര്യം ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും ഓരോ ആരാധകരുടെ മനസിലുണ്ടെന്ന് പറയുമ്പോൾ അത് താരത്തിന്റെ അഭിനയ മികവ് കൊണ്ട് മാത്രമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത അഭിനയ ജീവിതം ആരംഭിക്കുന്നത്.
സിനിമയിൽ വേഷമിട്ട ഭാവന എന്ന കഥാപാത്രം പിന്നീട് ഏറെ ജനശ്രെദ്ധ നേടുകയും ഒരുപാട് അവസരങ്ങൾ തന്നെ തേടിയെത്തുകയും ചെയ്തു. പിന്നീട് വഴുനൂർ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവര പന്തൽ, തെങ്കാക്ഷിപട്ടണം, നാടൻപെണ്ണും നാട്ടുപ്രേമാണിയും, മഴ, നരിമാൻ, കുബേരൻ എന്നീ സിനിമകളിൽ നായികയായി താരം തിളങ്ങി. അഭിനയ ജീവിതം അവസാനിപ്പിച്ചിട്ട് വർഷങ്ങളായിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം ഏറെ സജീവമാണ്. നടിയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും, സന്തോഷങ്ങളും ചിത്രങ്ങളായും വീഡിയോകളുമായും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ സംയുക്ത മികച്ച പ്രതികരണളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഓരോ പോസ്റ്റിനും എപ്പോഴും ലഭിക്കാറുള്ളത്. താൻ യോഗ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ഇതാ നടിയുടെ നിത്യജീവിതത്തിന്റെ ഭാഗമായ യോഗ പലിശീലനങ്ങൾ സംയോജിപ്പിച്ചുള്ള ഒരു വീഡിയോയാണ് താരം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി മാറുകയായിരുന്നു. ഏറ്റവും ഒടുവിൽ യോഗ ഗുരുവായ സദ്ഗുരുവിന്റെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ നടി യോഗ ചെയ്യുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്.
സദ്ഗുരുവിന്റെ ശബ്ദം വളരെ പ്രചോദിപ്പിക്കുന്നതാണ്. കാണാൻ നല്ലതായി തോന്നിയില്ലെങ്കിലും നമ്മളുടെ നല്ലതിന് വേണ്ടിയുള്ള ഒരു ശീലം. നിശബ്ദതയിൽ പരിശീലിക്കുക”. എന്ന അടികുറപ്പോടെയാണ് സംയുക്ത വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു സംയുക്തയുടെ യോഗ ചെയ്യുന്ന വീഡിയോ ആരാധകർ ഏറ്റെടുക്കുന്നത്. ഇതിനുമുമ്പും ഇത്തരം വീഡിയോ താരം അപ്‌ലോഡ് ചെയ്തിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ കാണാം.
