General News

വീട്ടുടമയില്ലാത്ത സമയത്ത് ജോലിക്കാരി ചെയ്യുന്ന പ്രവർത്തികളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് !

ഇപ്പോൾ മിക്ക വീടുകളിലും ഭാര്യയും ഭർത്താവും ജോലി ചെയ്യുന്ന രീതികളാണ് ഉള്ളത്.

അതു കൊണ്ടു തന്നെ വീട്ടു ജോലിക്കായി വേലക്കാരികളെ വെക്കുന്നതും ഒരു സ്ഥിരം സംഭവം ആയി മാറിയിരിക്കുകയാണ്. ജോലി ചെയ്യാൻ വരുന്ന വേലക്കാരിയെ വീട് ഏല്പിച്ച് പോയിട്ട് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായ ആളുകളുണ്ട്. കുഞ്ഞുങ്ങളെ വേലക്കാരിയെ ഏൽപ്പിച്ച് പോയിട്ട് കുഞ്ഞിന് വേണ്ട ഭക്ഷണം നൽകാതെ കുഞ്ഞു കരയുമ്പോൾ അടിക്കുന്ന വേലക്കാരികളുടെ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്.

എന്നാൽ പലപ്പോഴും വീട്ടുടമകൾ ജോലിക്കു പോകുമ്പോൾ വേലക്കാരികൾ വീട്ടിൽ എന്താണ് ചെയ്യുന്നത് എന്ന് പലരും ശ്രദ്ധിക്കാറില്ല. ഇപ്പോഴിതാ വീട്ടുടമ ആരുമില്ലാത്തപ്പോൾ വേലക്കാരി ചെയ്ത കാര്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വേലക്കാരിയുടെ പ്രവർത്തികൾ കണ്ട് ഞെട്ടിയിരിക്കുകയാണ് വീട്ടുടമ.

സംഭവം നടക്കുന്നത് കാലിഫോർണിയയിലാണ്. വേലക്കാരിയുടെ പ്രവർത്തികളിൽ സംശയം തോന്നിയ വീട്ടുടമ വീട്ടിൽ സിസിടിവി ക്യാമറകൾ ഘടിപ്പിക്കുകയായിരുന്നു. അതു കഴിഞ്ഞ് വീട്ടിൽ നിന്നും യാത്ര പോയി. വീട്ടുടമയുടെ സാന്നിധ്യം ഇല്ലാതായാൽ വേലക്കാരി എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ ആയിരുന്നു ഇങ്ങനെ ചെയ്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീട്ടുടമ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു.

വിശ്വസ്ത ആണെന്ന് കരുതി വീട്ടിൽ നിർത്തിയ വേലക്കാരിയുടെ പ്രവർത്തികൾ കണ്ടു അമ്പരന്ന് ഇരിക്കുകയാണ് വീട്ടുടമ. വീട്ടിൽ നിന്ന് എല്ലാവരും പോയാൽ ആദ്യം തന്നെ സ്വന്തം വസ്ത്രം അഴിച്ചുമാറ്റുകയും വീട്ടുടമയുടെ ഭാര്യയുടെ വസ്ത്രങ്ങൾ അണിയുകയും ഭാര്യയുടെ സാധനങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ജോലിക്കാരിയുടെ പണി. ആദ്യമെല്ലാം ഇതൊരു തമാശ ആയിട്ട് ആയിരുന്നു വീട്ടുടമ കണ്ടത്.

എന്നാൽ പിന്നീട് വീട്ടുടമയുടെ ഭാര്യയുടെ ആഭരണങ്ങൾ മോഷ്ടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. അപ്പോഴായിരുന്നു ജോലിക്കാരിയുടെ സ്വഭാവ ദൂഷ്യം വീട്ടുടമയ്ക്ക് കൃത്യമായി മനസ്സിലാകുന്നത്. അവർ ഒരു വിശ്വസ്തയായ വേലക്കാരി അല്ലെന്ന് വീട്ടുടമ തിരിച്ചറിഞ്ഞു. ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തിയ വീട്ടുടമ വേലക്കാരിയെ വീട്ടിൽ നിന്നും പുറത്താക്കി.

ഇതുപോലുള്ള അബദ്ധങ്ങൾ പറ്റുന്നവർ ഒരുപാടുണ്ട്. വിശ്വസ്തർ ആണെന്ന് നമ്മൾ കരുതി കൂടെ കൊണ്ട് നടക്കുന്നവർ പലരും നമ്മൾ അറിയാതെ നമ്മൾ കബളിപ്പിക്കുന്നുണ്ടാവും. എന്നാൽ അതെല്ലാം വളരെ വൈകിയായിരിക്കും തിരിച്ചറിയുക. അപ്പോഴേക്കും നഷ്ടപ്പെടാനുള്ളത് എന്നെന്നേക്കുമായി നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് ഇത്തരം ചതിക്കുഴികളിൽ അകപ്പെടാതെ എല്ലാവരും സൂക്ഷിക്കണം.

The Latest

To Top