General News

പയ്യന്നൂരിൽ പോലീസ് ഭർത്താവിന്റെ അവിഹിതം കയ്യോടെ ഭാര്യ പിടികൂടി – സ്വന്തം വീട്ടിൽ നടന്ന സംഭവം കണ്ടു തരിച്ചു പോയി ഭാര്യ

ഭർത്താവിൻറെ അ വി ഹി തം ഭാര്യ കയ്യോടെ പിടികൂടിയ സംഭവത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവായ പോലീസുകാരൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

കണ്ണൂർ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. കണ്ണൂർ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് പോലീസുകാരൻറെ വീട്. കഴിഞ്ഞ മാസം 29നാണ് ഈ സംഭവം നടക്കുന്നത്. സർക്കാർ ജീവനക്കാരനായ ഭാര്യയും ഭർത്താവും ജോലിക്കായി രാവിലെ ഇറങ്ങിയിരുന്നു.

എന്തൊ ആവശ്യത്തിനായി ഭാര്യ പതിനൊന്നരയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിൻറെ മുൻ വാതിൽ പൂട്ടി ഇരിക്കുകയും തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് തന്നെ ശബ്ദവും കേട്ടു. ഭാര്യ ജനൽ വഴി നോക്കിയപ്പോൾ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കിടപ്പുമുറിയിൽ ലൈം ഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടു. അപ്പോൾ തന്നെ ഭാര്യ പയ്യന്നൂർ എസ്ഐയുടെ ഫോണിലേക്ക് വിളിച്ച് കാര്യം പറഞ്ഞു.

പോലീസുകാരന്റെ വീട് പരിയാരം പോലീസ് പരിധിയിൽ ആയതിനാൽ വിവരം പരിയാരം എസ് ഐക്ക് കൈമാറി. തുടർന്ന് എസ്ഐ വനിത പോലീസുമെത്തി വാതിൽ തുറന്ന് പോലീസുകാരനേയും യുവതിയേയും കസ്റ്റഡിയിലെടുത്തു.

ഉഭയ സമ്മത പ്രകാരം ലൈം ഗി ക ബന്ധത്തിലേർപ്പെട്ടാൽ പോലീസിന് കേസ് എടുക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇവരുടെ പേരിൽ കേസ് എടുക്കാൻ സാധിച്ചില്ല. എന്നാൽ രാത്രിയിൽ ഭാര്യയുമായി വഴക്കിട്ട പോലീസുകാരൻ കുരുക്ക് കഴുത്തിൽ ഇട്ട് ആ,ത്മ,ഹ,ത്യാ ശ്രമിക്കുന്ന ഫോട്ടോ ഭാര്യ പരിയാരം പോലീസിന് അയച്ചു കൊടുത്തു. എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് എത്തുമ്പോൾ പോലീസുകാരൻ വരന്തയിൽ ഇരിക്കുകയായിരുന്നു.

പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ ഡി വൈ എസ പി അന്വേഷണം നടത്തി, റൂറൽ എസ്പിക്ക് കൈമാറി. കേസിന്റെ അടിസ്ഥാനത്തിൽ പോലീസുകാരന്
സസ്പെൻഷൻ പ്രഖ്യാപിച്ചു. വളരെയധികം പവിത്രമായ ഒരു ബന്ധമാണ് ഭാര്യാഭർത്തൃബന്ധം എന്ന് പറയുന്നത്. അതിൻറെ ഏറ്റവും വലിയ അടിസ്ഥാനം എന്ന് പറയുന്നത് ഭാര്യയും ഭർത്താവും തമ്മിലുള്ള വിശ്വാസം തന്നെയാണ്.

ആ വിശ്വാസത്തിൽ ആയിരിക്കണം മുന്നോട്ടുള്ള ഓരോ കാര്യങ്ങളും. ആ വിശ്വാസത്തിന് എവിടെ കോട്ടം തട്ടുന്നുവോ അവിടെയാണ് കാര്യങ്ങൾ കൈ വിട്ടു പോകുന്നത്.പരസ്പരം ഒരുമിച്ച് ഒരു ജീവിതത്തിന് തുടക്കം കുറിക്കുമ്പോൾ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പങ്കാളിയോട് 100% വിശ്വാസത്തോടെ ഇടപെടുക എന്നതാണ്.

വിശ്വാസം എവിടെ നഷ്ടപ്പെടുന്നത് അവിടെ ആ ബന്ധത്തിന് ഉലച്ചിൽ തട്ടുകയും പിന്നീട് ആ ബന്ധം മുൻപോട്ടു പോകുവാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുകയാണ് ചെയ്യുക. വിശ്വാസം ഒരിടത്ത് നഷ്ടമായാൽ പിന്നീട് അത് ഒരിക്കലും തിരികെ ലഭിക്കുവാൻ പറ്റാത്ത ഒന്നാണ്. അത് ഓരോരുത്തരും മനസ്സിലാക്കുകയും വേണം. ഇവിടെ വേലി തന്നെയാണ് വിളവ് തിന്നിരിക്കുന്നത് എന്ന് പറയാം. നിയമങ്ങളെ പറ്റിയും മറ്റും നല്ല ബോധ്യമുള്ള ഒരു പോലീസുകാരന്റെ ഭാഗത്തു നിന്നും ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്നത് വളരെയധികം വേദന നൽകുന്ന ഒരു അവസ്ഥ തന്നെയാണ്.

The Latest

To Top