Film News

അന്ന് ലാലേട്ടനോട് ഒപ്പം കട്ടക്ക് ഡാൻസ് ചെയ്തു പിടിച്ചു നിന്ന താരത്തെ ഓർമ്മ ഇല്ലെ..?

“പഴനിമല മുരുകന് പള്ളിവേലായുധം പാറിപ്പറക്കുന്ന പൊൻമയിൽ വാഹനം” എന്നു തുടങ്ങുന്ന ഗാനം മലയാളികൾ ഒരു ആവേശത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്.

നമ്മുടെ നരസിംഹത്തിലെ സൂപ്പർ ഹിറ്റായ പാട്ട് എം ജി ശ്രീകുമാർ പാടി അതി മനോഹരമായ പാട്ട്. വർഷങ്ങൾക്കിപ്പുറം ഇപ്പോഴും ആ പാട്ട് നൽകുന്ന എനർജി ചെറുതാണോ മലയാളികൾക്ക്.? സ്കൂളുകളിലും കോളേജുകളിലും ഒക്കെ പുതിയ ബിജെഎംടേ നരസിംഹത്തിൽ ആഘോഷങ്ങൾക്കിടയിൽ മെല്ലാം ഈ പാട്ട് സ്ഥിരം സാന്നിധ്യമാണ്. മോഹൻലാൽ എന്ന നടൻ ഇത്രത്തോളം എനർജറ്റിക് ആയി പെർഫോമൻസ് ചെയ്യും എന്ന് മനസ്സിലാക്കി നല്ലൊരു ഗാനം.

മോഹൻലാലിന്റെ മാത്രമല്ല ആ ഗാനരംഗത്തിൽ അഭിനേതാക്കളും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാക്കിയത് വലിയതോതിൽ തന്നെയുള്ള ഓളം ആയിരുന്നു. ജഗതി ശ്രീകുമാറും കലാഭവൻ മണിയും ഒക്കെ ഗാനരംഗത്ത് മലയാളികൾ എത്തിയിരുന്നു. എന്നാൽ മോഹൻലാലിനൊപ്പം നിറഞ്ഞു നിന്നത് ഒരു നടിയാണ്. സിനിമയിലെ ഗാനരംഗത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട് നർത്തകി.

പാട്ട് തുടങ്ങി കഴിഞ്ഞ മോഹൻലാൽ അവതരിപ്പിച്ച ഇന്ദുചൂഡൻ എന്ന കഥാപാത്രത്തിൻറെ കുടുംബ വീടിൻറെ വാതിലിനു മുന്നിൽ വെള്ള വസ്ത്രവും ധരിച്ചെത്തുന്ന നർത്തകി. ആ വരവിനുശേഷം നർത്തകിയും ലാലേട്ടനൊപ്പം സ്കോർ ചെയ്യുന്നുണ്ട്. ഒരു ഗാനരംഗത്തിൽ മാത്രമാണ് എത്തുന്നതെങ്കിലും ആ പെൺകുട്ടിയെ ആരും മറന്നു പോയില്ല. പ്രേക്ഷകർ അത്രത്തോളം മനസ്സിൽ ചേക്കേറാൻ സാധിച്ചു ആ മുഖത്തിന്.

അൽഫോൻസാ എന്ന നടിയാണ് നരസിംഹത്തിലെ സൂപ്പർ ഹിറ്റ് പാട്ടിൽ അഭിനയിച്ചിരിക്കുന്നത്. രസകരമായ ഒരു കാര്യം അൽഫോൺസ മലയാള സിനിമയിൽ തുടക്കം കുറിച്ചത് നായികയായിട്ടായിരുന്നു എന്നതാണ്. എന്നാൽ പലർക്കും താരത്തെ പരിചയമില്ല. നൃത്ത രംഗങ്ങളിലൂടെയാണ് താരത്തെ എല്ലാവരും അറിയുന്നത്. 95 ഇൽ പുറത്തിറങ്ങി പൈ ബ്രദേഴ്സ് എന്ന സിനിമയിൽ നായികയായിട്ടായിരുന്നു അൽഫോൺസ മലയാളത്തിലെത്തുന്നത്. അലി അക്ബർ സംവിധാനം ചെയ്ത സിനിമയിൽ ഇന്നസെൻറ് ജഗതി ശ്രീകുമാർ തുടങ്ങിയവരായിരുന്നു നായകന്മാരായി എത്തുന്നത്.

ഇവരുടെ കഥാപാത്രങ്ങൾ പ്രണയിക്കുന്ന ഒരു മോഹിനി എന്ന കഥാപാത്രമായിരുന്നു അൽഫോൻസ അഭിനയിച്ചത്. ചെന്നൈയിൽ ആയിരുന്നു അൽഫോൺസ ജനിച്ചതും വളർന്നതുമൊക്കെ. അൽഫോൻസയുടെ മാതാപിതാക്കൾ ആയ ആൻറണി ഭാവന ഒക്കെ സിനിമയിൽ നർത്തകർ ആയിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പകാലത്തു തന്നെ അൽഫോൻസ് നൃത്തം അഭ്യസിക്കാൻ തുടങ്ങി.

പിന്നെ ആയിരുന്നു പൈബ്രദർസ് സിനിമയിലൂടെ നായികയായി തുടക്കം കുറിക്കുന്നത്. അതേവർഷം തന്നെ അൽഫോൻസാ തമിഴ് സിനിമലോകത്ത് വലിയ ബോക്സോഫീസ് വിജയം നേടിയ രജനികാന്ത് ചിത്രം ബാഷയിലൂടെ ആയിരുന്നു അത്. സിനിമയിലെ രാമയ്യ എന്ന് തുടങ്ങുന്ന ഗാനരംഗത്താണ് ആയിരുന്നു നർത്തകിമാരിൽ ഒരാളായി അൽഫോൺസ അഭിനയിച്ചത്. ശരത്കുമാറും മീനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ നാടോടിമന്നൻ എന്ന സിനിമയിലും പിന്നീട് അൽഫോൺസ അഭിനയിച്ചു..ദിൽറുപ എന്ന കഥാപാത്രമായാണ് സിനിമയിൽ താരം എത്തിയത്. അതിനു വലിയ വിജയം നേടിയില്ല. അതുകൊണ്ടു തന്നെ തമിഴ് തെലുങ്ക് കന്നഡ സിനിമകളിൽ ഗാനരംഗങ്ങളിൽ മാത്രമായി അൽഫോൻസ ഒതുങ്ങിപ്പോയി.

The Latest

To Top