Film News

ഒടുവിൽ നസ്രിയയുടെയും ഫഹദിന്റെയും ജീവിതത്തിൽ ആ സന്തോഷ വാർത്ത വന്നെത്തി !

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള താരദമ്പതികൾ ആണ് ഫഹദ് ഫാസിലും നസ്രിയ നാസിമും. ബാലതാരമായി മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് നസ്രിയ നാസിം.

ബ്ലെസ്സി സംവിധാനം ചെയ്‌ത്‌ മമ്മൂട്ടി നായകനായ “പളുങ്ക്” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി എത്തിയ നസ്രിയ പിന്നീട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികയായി മാറുകയായിരുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമായിരുന്ന താരം പ്രശസ്ത യുവതാരം ഫഹദ് ഫാസിലിനെ ആയിരുന്നു വിവാഹം കഴിച്ചത്.

ഇതിഹാസ സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ് ഫാസിൽ. “കൈയ്യെത്തും ദൂരത്ത്” എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു ഫഹദ് ഫാസിൽ മലയാള സിനിമയിലെത്തുന്നത്. എന്നാൽ ആദ്യ ചിത്രത്തിലെ പരാജയത്തിനു ശേഷം ഒരു ഇടവേള എടുത്ത ഫഹദ് ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട് ഒന്നിനു പിന്നാലെ ഒന്നായി മികച്ച വേഷങ്ങൾ ചെയ്തു യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയമായ താരമായി മാറി ഫഹദ്.

അഭിനയമികവ് കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ആരാധകർ ഏറെയാണ് താരത്തിന്. നായകനായി തിളങ്ങുന്ന സമയത്ത് തന്നെ തെലുങ്കിലും തമിഴിലും വില്ലനായി തിളങ്ങി തെന്നിന്ത്യൻ യുവ താരനിരയിൽ ഏറ്റവും ശ്രദ്ധേയനായ താരമായി മാറിയിരിക്കുകയാണ് ഫഹദ്. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം നേടിയെടുത്ത താരം “ബാംഗ്ലൂർ ഡെയ്സ്” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു നസ്രിയയുമായി പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

ആ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു “കൂടെ”എന്ന സിനിമയിലൂടെ നസ്രിയ ഗംഭീര തിരിച്ചുവരവ് നടത്തിയത്. പിന്നീട് ഫ്രാൻസ് മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത നസ്രിയ. രണ്ടാം വരവിൽ നിർമ്മാതാവ് കൂടിയായ നസ്രിയ തെലുങ്ക് സിനിമയിലേക്ക് ചുവടു വയ്ക്കാൻ തയ്യാറെടുക്കുകയാണ്.

ഇപ്പോഴിതാ ഇവരുടെ ജീവിതത്തിൽ വന്നെത്തിയ സന്തോഷ വാർത്ത ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇന്ത്യയിൽ ഇത് ലഭിക്കുന്ന ആദ്യത്തെ താരദമ്പതികൾ ആണ് ഫഹദും നസ്രിയയും. ഇന്ത്യയിൽ യു എ ഇയുടെ ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യത്തെ താരദമ്പതികളായി മാറിയിരിക്കുകയാണ് ഫഹദും നസ്രിയയും. ആദ്യമായിട്ടാണ് ഇന്ത്യൻ സിനിമയിൽ ഉള്ള താരദമ്പതികൾക്ക് യുഎഇയിലെ ഗോൾഡൻ വിസ ലഭിക്കുന്നത്.

ഇന്ത്യയിൽ തന്നെ ആദ്യമായി ഗോൾഡൻ വിസ ലഭിക്കുന്ന ദമ്പതികൾ ആയതുകൊണ്ട് മലയാളികൾ മാത്രമല്ല ഇന്ത്യക്കാർ മുഴുവനും ഈ അംഗീകാരം ആഘോഷിക്കുകയാണ്. ദുബായിലെ ഈ സി എച്ച് ആണ് താര ദമ്പതികൾക്ക് ആയുള്ള ഗോൾഡൻ വിസക്കുള്ള നടപടിക്രമം പൂർത്തീകരിച്ചു നൽകിയത്. ദുബായിലെ ഈ സി എച്ച് ആസ്ഥാനത്തു നിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന നസ്രിയയുടെയും ഫഹദിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദിനും ദുബായും നൽകിയ അംഗീകാരത്തിന് ദമ്പതികൾ നന്ദി അറിയിച്ചു.

The Latest

To Top