General News

മഞ്ജുവും ഒരു സൂപ്പർ താരവും ചേർന്നാണ് ദിലീപ്-ന്റെ ജീവിതം ഇങ്ങനെ ആക്കിയെതെന്ന് ബാലചന്ദ്രകുമാർന്റെ മൊഴി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത് ദിലീപിന്റെ കേസിനെക്കുറിച്ചുള്ള കാര്യങ്ങളാണ്. നടി കേ സുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേ സ് താരത്തിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഇപ്പോഴിതാ ഈ കേ സുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മലയാളത്തിലെ ഒരു സൂപ്പർ നടന് പിന്നാലെ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാള സിനിമയിലെ ഒരു സൂപ്പർതാരവും ഭാര്യ മഞ്ജു വാര്യരും ചേർന്ന് ആണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് പലപ്പോഴും സുഹൃത്തുക്കളോടും സംവിധായകൻ ബാലചന്ദ്രകുമാറിനോടും പറഞ്ഞിരുന്നു എന്നാണ് സംവിധായകൻ പോലീസിന് നൽകിയ മൊഴി. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മഞ്ജുവാര്യരെയും ഈ സൂപ്പർ താരത്തിനെയും ചോദ്യം ചെയ്യാനുള്ള നിലപാടാണ് അന്വേഷണ സംഘം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം മഞ്ജുവിനെയും നടനെയും കുടുക്കാൻ വേണ്ടി ദിലീപിന്റെ ആസൂത്രിത നീക്കമാണോ ഇതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സൂപ്പർതാരവും ഭാര്യ മഞ്ജുവും ചേർന്നാണ് തന്റെ ജീവിതം ഇങ്ങനെ ആക്കിയത് എന്നായിരുന്നു ദിലീപ് താൻ ഉൾപ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി. പല അഭിമുഖങ്ങളിലും ബാലചന്ദ്രകുമാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.അഭിമുഖങ്ങളിൽ സൂപ്പർതാരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും അന്വേഷണ സംഘത്തിനു മുമ്പിൽ പേര് വെളിപ്പെടുത്തിയിട്ടുണ്ട് എന്നും ബാലചന്ദ്രകുമാർ പറഞ്ഞു. അതേ സമയം ദിലീപിന്റെ അടുത്ത സുഹൃത്തും വിഐപി എന്ന് ബാലചന്ദ്രകുമാർ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയത് ശരത്ത് ആണ് എന്ന നിഗമനത്തിൽ ആണ് അന്വേഷണസംഘം ഇപ്പോൾ.

ആലുവയിലെ സൂര്യ ഹോട്ടലുടമ അറിയപ്പെടുന്നത് സൂര്യ ശരത് എന്ന പേരിലാണ്. അന്വേഷണ ഉദ്യോഗസ്ഥൻ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ ആയിരുന്നു ശരത്ത് മുങ്ങിയത്. മുൻകൂർ ജാമ്യത്തിനു വേണ്ടിയുള്ള നീക്കവും ചെയ്യാൻ തുടങ്ങി എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ദിലീപിന്റെ ബിസിനസ് പങ്കാളി കൂടിയായ ശരത്താണ് ബാലചന്ദ്രകുമാർ ചൂണ്ടിക്കാട്ടിയ വി ഐ പി എന്ന് ഇതു വരെ സ്ഥിരീകരിച്ചിട്ടില്ല. മുമ്പ് തന്നെ ശരത്തിനെ ബാലചന്ദ്ര കുമാറിന് പരിചയമുള്ളതിനാൽ വിഐപി എന്ന് വിശേഷിപ്പിക്കുവാൻ സാധ്യത കുറവാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

എന്നാൽ ഈ ഗൂഢാലോചനയിൽ ശരത്തിനും വലിയ പങ്കുണ്ടെന്ന് അന്വേഷണസംഘം കരുതുന്നു. ശരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ശബ്ദം തിരിച്ചറിയാനും വേണ്ടി ബാലചന്ദ്ര കുമാറിനെ അന്വേഷണസംഘം വിളിച്ചു വരുത്തിയിരുന്നു. ശരത്തിന്റെ ശബ്ദ സാമ്പിളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

ഇതും സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോയും വിഐപിയുടെ ശബ്ദമായി സാമ്യം ഉണ്ടോ എന്ന് പരിശോധന ഫലം വന്നാലേ സ്ഥിരീകരിക്കാൻ കഴിയുള്ളൂ. ദിലീപിന്റെ ജയിൽ വാസത്തിനു ശേഷം വീട്ടിലെത്തിയപ്പോൾ നടിയെ ആക്രമിച്ച ദൃശ്യങ്ങളുമായി ഒരു വിഐപി വീട്ടിലെത്തി എന്നായിരുന്നു ബാലചന്ദ്രകുമാർ മൊഴി നൽകിയത്. ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള ആളാണെന്നും, ഖദർ ധരിച്ചിരുന്ന ആളാണെന്നും, വീട്ടിലുള്ളവർ ഇക്ക എന്ന് അഭിസംബോധന ചെയ്യുന്ന ആളായിരുന്നു എന്നായിരുന്നു ബാലചന്ദ്രകുമാർ അഭിമുഖത്തിൽ പറഞ്ഞത്.

The Latest

To Top
$(".comment-click-2225").on("click", function(){ $(".com-click-id-2225").show(); $(".disqus-thread-2225").show(); $(".com-but-2225").hide(); });
// Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); $(window).load(function(){ if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } }); $(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });