ഐസ് ക്രീം ഇഷ്ടമില്ലാത്തവർ ആയി ആരുമുണ്ടാവില്ല. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും ഒരേ പോലെ ഇഷ്ടമുള്ള ഒന്നാണ് ഐസ് ക്രീം. ബോൾ ഐസ് ക്രീം കഴിക്കാത്തവർ ആയി ആരും കാണില്ല. ചെറുപ്പത്തിൽ ബോൾ ഐസ് ക്രീം വാങ്ങിച്ചാൽ രണ്ടു ഉണ്ട് കാര്യം. ഐസ് ക്രീം കഴിക്കുകയും ചെയ്യാം അത് കഴിഞ്ഞ് ബോൾ ആയി കളിക്കുകയും ചെയ്യാം. എന്നാൽ പലരും ഇത് എടുത്ത് കളയാറാണ് പതിവ്. കാലി ഐസ് ക്രീം ബോളുകൾ കൊണ്ടുള്ള ഒരു അടിപൊളി സൂത്രം ആണിപ്പോൾ ശ്രദ്ധേയമാവുന്നത്.
നമ്മൾ വിചാരിച്ചിട്ട് പോലുമില്ലാത്ത അത്ര മനോഹരമായ സാധനങ്ങൾ ഇത് കൊണ്ടുണ്ടാക്കാൻ സാധിക്കും. ലോക്ക് ഡൗൺ കാലത്ത് ഒരുപാട് ഒഴിവു സമയം ഉള്ളവർക്ക് ഉപയോഗപ്രദമായ സമയം ചിലവഴിക്കാനും ഇത് സഹായിക്കും. ഐസ് ക്രീം ബോളുകൾ കൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ പറ്റുമോ എന്ന് ആരും അതിശയിച്ചു പോകും. ഇത് ഉണ്ടാക്കാൻ ആയി കുറച്ചു കാളി ഐസ് ക്രീം ബോളുകൾ ശേഖരിച്ചു വെക്കുക.
അഞ്ചു തൊട്ട് എത്ര ബോളുകൾ വേണമെങ്കിലും ഇതിനായി നമുക്ക് എടുക്കാം. ഓരോ ബോളിന് ഓരോ സ്റ്റിക്ക് ഉണ്ടാക്കേണ്ടതുണ്ട്. ഇതിനായി ന്യൂസ്‌പേപ്പറോ മാഗസിന്റെ പേജോ ഒരു വടിയിൽ ചുരുട്ടി എടുക്കുക. ഫെവിക്കോൾ ഉപയോഗിച്ച് ഈ പേപ്പർ ഒട്ടിച്ച് ഇരുവശങ്ങളും സമമാക്കുക. അതിനു ശേഷം എല്ലാ ഐസ്ക്രീം ബോളുകളിലും ഒരു ദ്വാരം ഉണ്ടാക്കുക. അതിലേക്ക് ഈ പേപ്പർ സ്റ്റിക്ക് അമർത്തി കയറ്റുക.
ഇനി വേണ്ടത് തെർമോക്കോൾ ബോളുകൾ ആണ്. ഇനി ബോളിനു ചുറ്റും ഫെവിക്കോൾ നന്നായി തേയ്ക്കുക. ഇതിലേക്കു തെർമോകോൾ ബോളുകൾ ആക്കുക. ഇതിനു മുകളിലേക്ക് വ്യത്യസ്തമായ നിറങ്ങൾ അടിച്ചു കൊടുക്കുക. ഇനി ഒരു എ 4 ഷീറ്റ് എടുത്ത് നേരത്തെ ചെയ്ത പോലെ ഒരു പേപ്പർ സ്റ്റിക്ക് ഉണ്ടാക്കുക. ഇതിലേക്ക് ഒരു കമ്പി കടത്തി വളയ്ക്കുക. ഇത് പോലെ അഞ്ചു നിറങ്ങളിൽ ഉണ്ടാക്കി വെക്കുക. ഇത് നന്നായി ഒരു വിസിൽ സെറ്റ് ചെയ്‌ത് വെക്കുക.
