സോഷ്യൽ മീഡിയ തുറന്നാൽ എപ്പോഴും ഞെട്ടിക്കുന്ന വാർത്തകൾ മാത്രമാണ് കേൾക്കുന്നത്.
മൂക്കത്ത് വിരൽ വെച്ചു പോകുന്ന തരത്തിൽ അമ്പരപ്പിക്കുന്ന സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്. അവിഹിത ബന്ധങ്ങളെക്കുറിച്ചും വിവാഹം കഴിഞ്ഞ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരെ കുറിച്ചുള്ള ഒരുപാട് വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഹാസ്യരൂപേണ പങ്കുവെച്ച ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ ഒളിച്ചോടിയത് 2869 ഭാര്യമാരാണ്. രക്ഷപ്പെട്ടത് 2869 ഭർത്താക്കന്മാർ എന്നും, ഒളിച്ചോടിയ പൊട്ടന്മാരായ കാമുകൻമാരുടെ ജീവിതം തകർന്നു എന്നും ആണ് വീഡിയോയിൽ പറയുന്നത്. സംഭവം തമാശരൂപേണ പറഞ്ഞതാണെങ്കിലും വളരെ വലിയ ഒരു വിഷയം തന്നെയാണ് ഇതിൽ ചർച്ച ചെയ്യപ്പെടുന്നത്. സ്മാർട്ട്ഫോണുകളുടെ വരവോടെ കൂടി കുടുംബ ബന്ധങ്ങൾ ശിഥിലമാകുകയാണ് എന്നു പറഞ്ഞാൽ അതിന് ഒരു തർക്കവും ഉണ്ടാവില്ല.
അസമയത്ത് ഭാര്യയും ഭർത്താവും കിടന്നുറങ്ങുമ്പോൾ പങ്കാളികളെ വിളിക്കുന്നവർ ഒന്നും ഇപ്പോൾ പുതുമയല്ലാതെ ആയിരിക്കുകയാണ്. അത്രയേറെ സ്വാധീനമാണ് ഇന്ന് സ്മാർട്ട് ഫോണുകൾ നമ്മുടെ വ്യക്തി ജീവിതത്തിൽ തീർത്തിരിക്കുന്നത്. പണ്ടു കാലങ്ങളിൽ ജോലി ചെയ്തു ഒരുപാട് പണം ഉള്ളവർക്ക് മാത്രമാണ് മൊബൈൽ ഫോണുകൾ ലഭ്യമായിരുന്നത്. പിന്നീടത് മുതിർന്നവർക്ക് എല്ലാവർക്കും മൊബൈൽ ഫോൺ എന്നായി.
പിന്നീട് കോളേജിൽ പോകുന്ന കുട്ടികൾക്ക് മൊബൈൽ ഫോൺ ലഭിച്ചു തുടങ്ങി. ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസം ആയതോടു കൂടി ചെറിയ കുട്ടികൾക്ക് പോലും ഇന്ന് മൊബൈൽ ഫോൺ സ്വന്തമായുണ്ട്. വളരെ ഭീതിപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഒരുപാട് ഗുണങ്ങളുള്ള ഒരു ഇലക്ട്രോണിക് ഉപകരണം തന്നെയാണ് മൊബൈൽ ഫോണുകൾ. പഠനത്തിനും, ജോലിക്കും, ഓൺലൈൻ ഷോപ്പിങ്ങിനും, ബാങ്കിങിനും എന്ന് വേണ്ട എല്ലാ കാര്യങ്ങളും ഇന്ന് വിരൽത്തുമ്പിൽ സാധിക്കുന്നു.
എന്നാൽ നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ പല കുടുംബ ബന്ധങ്ങളെയും തകർക്കാനുള്ള ശേഷി ഈ മൊബൈൽ ഫോണുകൾക്കുണ്ട്. സോഷ്യൽ മീഡിയയുടെ വരവോടു കൂടി അവിഹിത ബന്ധങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കുടുംബ ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങൾ അതിജീവിക്കുവാൻ ആയി മറ്റു സുഹൃത്തുക്കളെ തേടി പോകുന്നത് ഒരു സ്ഥിരം സംഭവം ആയി മാറിയിരിക്കുകയാണ്. ഒരുപാട് കെട്ടുറപ്പോടെ നമ്മൾ കെട്ടി പണിതുയർത്തിയ കുടുംബമെന്ന സംവിധാനം തന്നെ തകരുന്ന അവസ്ഥയാണ് വേദനയോടെ നമ്മൾ കാണുന്നത്.
നൊന്തു പ്രസവിച്ച കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊ ന്ന് കാമുകനോടൊപ്പം പോകാൻ പോലും പല അമ്മമാർക്കും ഇന്ന് സാധിക്കുന്നു. പലപ്പോഴും ഇത് പോലെ കുടുംബം ഉപേക്ഷിച്ച് സ്ത്രീകൾ ചെന്നെത്തുന്ന ബന്ധങ്ങൾ അവരുടെ ജീവിതം തന്നെ ഇല്ലാതാക്കുന്ന ചതിക്കുഴികൾ ആയിരിക്കും. പ്രണയം നടിച്ച് പെൺകുട്ടികളെ വല വീശിപ്പിടിച്ച് ലൈം ഗി. ക മാ യി ചൂ ഷ ണം ചെയുന്ന സംഘങ്ങളെ കുറിച്ചുള്ള വാർത്തകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.
