ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായിക കൂടിയാണ് അമൃത. തമിഴ്, മലയാളം സിനിമകളിൽ സജീവമായിട്ടുള്ള നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോ ച നവും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഐഡിയ സ്റ്റാർ സിംഗറിൽ സെലിബ്രിറ്റി ജഡ്‌ജ് ആയി എത്തിയപ്പോൾ ആണ് അമൃതയും ബാലയും പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്കും , പ്രണയം വിവാഹത്തിലേക്കും എത്തി. ഇവർക്ക് ഒരു മകൾ ഉണ്ട്. പാപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവന്തികയും മലയാളികൾക്ക് സുപരിചിതയാണ്. ദാമ്പത്യ ജീവിതത്തിലെ ചില പൊരുത്തക്കേടുകൾ കാരണം ബാലയും അമൃതയും കഴിഞ്ഞ വർഷം ആണ് വിവാഹമോചിതരായത്.
മകൾ അവന്തിക ‘അമ്മ അമൃതയ്‌ക്കൊപ്പം ആണ്. വിവാഹം വേർപെടുത്തിയതിന് ശേഷം അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് “അമൃതം ഗമയ” എന്ന ബാൻഡ് രൂപീകരിച്ചു. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ അഭിരാമിയും മലയാളികൾക്കിടയിൽ സുപരിചിതയാണ്. പിന്നീട് അമൃതയ്‌ക്കൊപ്പം അമൃതംഗമായ എന്ന ബാൻഡിലൂടെ കൂടുതൽ ശ്രദ്ധേയ ആവുകയായിരുന്നു അഭിരാമി. സഹോദരിമാരുടെ ഗാനങ്ങളും പെർഫോമൻസും ഏറെ ശ്രദ്ധേയമായിരുന്നു.
ഇതിനു പിന്നാലെ എ ജി വ്ലോഗ്‌സ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ച് സജീവമാണ് ഈ സഹോദരിമാർ. ബിഗ് ബോസ് മലയാളം സീസൺ 2 ലും അമൃതയും സഹോദരി അഭിരാമിയും പങ്കെടുത്തിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആയിരുന്നു ബിഗ് ബോസ് ഹൗസിലേക്കുള്ള ഇവരുടെ വരവ്. സമൂഹ മാധ്യമങ്ങളിൽ വാരൽ സജീവമായിട്ടുള്ള സഹോദരിമാർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ ഏറ്റവും പുതിയ ആൽബം മധുർമയെ കുറിച്ച് പങ്കുവെക്കുകയാണ് അമൃതയും അഭിരാമിയും. സഹോദരിമാരുടെ ഏറ്റവും പുതിയ സന്തോഷം ആണ് “മധുർമ” എന്ന ആൽബം. അമൃതയും അഭിരാമിയും തന്നെയാണ് മധുർമയിൽ പാടി അഭിനയിച്ചിരിക്കുന്നത്. ആൽബത്തിലെ വരികളെഴുതി സംഗീത സംവിധാനം നിർവ്വഹിച്ചത് അഭിരാമി ആണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തന്റെ വിവാഹ വിശേഷങ്ങൾ അഭിരാമി പങ്കുവെച്ചത്.
അഭിരാമിയുടെ വിവാഹ വാർത്തകൾ എന്നും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും സമയമാകുമ്പോൾ നടക്കുമെന്നും ആയിരുന്നു അഭിരാമി വിവാഹത്തിന് കുറിച്ച് നൽകിയ മറുപടി. അമൃതയും അഭിരാമിയും രണ്ടു തരത്തിലുള്ള ആൾക്കാർ ആണെന്നും എന്നാൽ എത്ര വിമർശിച്ചാലും രണ്ട് ആളുകളിൽ നിന്നും ലഭിക്കുന്ന ഫലം ഒന്നാണെന്നും സഹോദരിമാർ പറയുന്നു.
ഇവരുടെ ഏറ്റവും വലിയ നിരൂപകർ അച്ഛനുമമ്മയും പാപ്പുവും ആണ്. പരസ്പരം എന്നും അടി ഉണ്ടാക്കുന്ന സഹോദരിമാരാണ് അമൃതയും അഭിരാമിയും എങ്കിലും ഇവർക്കിടയിൽ മൂന്നാമതൊരാൾ വന്നാൽ അവർ ഒറ്റക്കെട്ടായി മാറും. അഞ്ചു വയസ്സിന്റെ വ്യത്യാസമുള്ളതിനാൽ ചേച്ചിയെ ചീത്ത വിളിക്കാൻ കഴിയാത്തത് കൊണ്ട് പലപ്പോഴും ബ്ലോക്ക് ചെയ്യാറുണ്ട് എന്നും അഭിരാമി തുറന്നു പറയുന്നു. ഇവരുടെ യൂട്യൂബ് ചാനലിൽ പങ്കു വെക്കുന്ന വീഡിയോകളിലൂടെ മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള സഹോദരിമാർ ആയി മാറിയിരിക്കുകയാണ് അമൃതയും അഭിരാമിയും.
