Film News

ഗോഡ്ഫാദര്‍ സിനിമയുടെ ഓർമ്മകളുമായി നടൻ ലാൽ

Godfather-film.1

സംവിധായകന്‍, നടന്‍, നിര്‍മാതാവ് എന്നീ മേഖലകളിൽ ഒരേ പോലെ കഴിവ് തെളിയിച്ച അതുല്യ നടനാണ് ലാല്‍. മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച  ‘ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ ഓര്‍മ്മകൾ  സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. സോഷ്യൽ മീഡിയയിലൂടെയാണ്‌ ലാല്‍ ചിത്രത്തെക്കുറിച്ചുള്ള ആ ഒരിക്കലും മറക്കാത്ത ഓർമ്മകൾ പങ്കുവെച്ചിരിക്കുന്നത്. ഗോഡ്ഫാദര്‍ 405 ദിവസങ്ങള്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചതിന്റെ മൊമെന്റോയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കൂടെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചിരിക്കുന്നു.

Godfather movie

Godfather movie

സൂപ്പര്‍ മെഗാഹിറ്റ് ചിത്രമായ ഗോഡ്ഫാദര്‍ സിദ്ദിഖും ലാലും ചേര്‍ന്നാണ് സംവിധാനം ചെയ്തത്.1991ലാണ് ചിത്രം പുറത്തിറങ്ങിയത് മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം ദിവസം തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ഗോഡ്ഫാദര്‍. ആ വര്‍ഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സിനിമ കരസ്ഥമാക്കിയിരുന്നു.

lal

lal

മോളിവുഡിന്റെ പ്രിയ താരങ്ങളായ മുകേഷും കനകയും നായിക- നായകന്മാരായ ചിത്രത്തില്‍ നാടകാചാര്യന്‍ എന്‍ എന്‍ പിള്ള, ഫിലോമിന, തിലകന്‍, ജഗദീഷ്, ഇന്നസെന്റ്, കെപിഎസി ലളിത, ശങ്കരാടി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിലെ എവര്‍ ഗ്രീന്‍ കോമഡി സീനുകള്‍ ഇന്നും മലയാളികള്‍ക്ക്  വളരെ പ്രിയങ്കരമാണ്.തമിഴ് സൂപ്പർ താരം ധനുഷ് നായകനായ കര്‍ണന്‍ എന്ന തമിഴ് ചിത്രമാണ് ഏറ്റവും  അവസാനമായി പുറത്തിറങ്ങിയ ലാല്‍ അഭിനയിച്ച സിനിമ. യമരാജ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം കര്‍ണനില്‍ അവതരിപ്പിച്ചത്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് ലാല്‍ ചിത്രത്തില്‍.

The Latest

To Top