Kerala

തത്തയെ യോ വളർത്ത് മൃഗങ്ങളെയോ ഒക്കെ ചുംബിക്കുന്നവർ തീർച്ചയായും ഈ കാര്യം അറിഞ്ഞിരിക്കുക – പണി കിട്ടാതിരിക്കാൻ സൂക്ഷിക്കുക

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികൾ ആണ് മനോജ് കുമാറും ബീന ആന്റണിയും. രണ്ടു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായ ബീന ആന്റണി വിവാഹം കഴിച്ചത് പ്രേക്ഷകരുടെ പ്രിയ താരമായ മനോജ് കുമാറിനെ ആണ്.

ഇവരുടെ വിവാഹം പ്രേക്ഷകർ ഏറെ ആഘോഷിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലും വളരെ സജീവമായിട്ടുള്ള താരങ്ങൾക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഇവരുടെ മകൻ ആരോമലും ഇവരുടെ വീഡിയോകളിലെ നിറസാന്നിധ്യമാണ്.

തന്റെ യൂട്യൂബ് ചാനലിലൂടെ മനോജ് കുമാർ പങ്കു വെക്കുന്ന വീഡിയോകൾക്ക് മികച്ച സ്വീകാര്യത ആണ് ലഭിക്കുന്നത്. രസകരമായ വീഡിയോകൾ മാത്രമല്ല സമകാലിക വിഷയങ്ങളിൽ പ്രതികരിച്ചും താരം വീഡിയോകൾ പങ്കു വെക്കാറുണ്ട്. ബീനയ്ക്ക് കോവിഡ് ബാധിച്ചതും താരത്തിന് ബെൽസ് പാൾസി രോഗം ബാധിച്ചതും എല്ലാം മനോജ് തന്നെ യൂട്യൂബ് ചാനലിലൂടെ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

വളർത്തു മൃഗങ്ങളെ കെട്ടി പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. മക്കളെ പോലെ വീടിനകത്തും കിടക്കയിൽ ഒപ്പം പോലും വളർത്തു മൃഗങ്ങളെ കൊണ്ട് നടക്കുന്നവരുമുണ്ട്. ഇപ്പോഴിതാ വീട്ടിലെ തത്തകളെ ഉമ്മ വെക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ തുറന്നു പറയുകയാണ് മനോജ് തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ. സ്വന്തം ജീവിതത്തിൽ എന്ത് അനുഭവം ഉണ്ടാകുമ്പോഴും എന്തെങ്കിലും അറിവ് നേടുമ്പോഴും അത് തന്റെ ചാനലിലൂടെ പങ്കു വെച്ച് മറ്റുള്ളവരിലേക്ക് എത്തിക്കാറുണ്ട് മനോജ്.

മനോജിന്റെ ഭാര്യയും നടിയുമായ ബീനയുടെ സുഹൃത്തിന് ഉണ്ടായ അനുഭവം ആണ് താരം പങ്കു വെച്ചത്. അടുത്തിടെ അവർക്ക് വല്ലാതെ കിതയ്ക്കുന്നതായി അനുഭവപ്പെട്ടു. അധികം ഭാരിച്ച പണികൾ ഒന്നും ചെയ്യാതെയും കിതയ്ക്കുകയും സ്റ്റെപ്പ് കയറുമ്പോൾ നായ കിതയ്ക്കുന്നത് പോലെ അനുഭവിക്കുകയും ചെയ്യുമായിരുന്നു. വിരലുകൾക്ക് ചെറിയ വളവും വന്നതായി അനുഭവപെട്ടു. അങ്ങനെ ഡോക്ടറെ കാണിച്ചപ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന ചില വിവരങ്ങൾ അവർ അറിയുന്നത്.

ഹൃദയത്തിനോ ശ്വാസകോശത്തിനോ തകരാർ സംഭവിക്കുമ്പോൾ ആണ് വിരലുകൾ അപ്രകാരം ആവുന്നത്. അങ്ങനെ രോഗലക്ഷണങ്ങൾ എല്ലാം കേട്ടപ്പോൾ വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടോ എന്ന് ഡോക്ടർ ചോദിച്ചു. തത്ത ഉണ്ടെന്നു പറഞ്ഞപ്പോൾ തത്തയെ ചുംബിക്കാറുണ്ടോ എന്ന് ഡോക്ടർ ചോദിച്ചു. ദിവസവും തത്തയെ ഉമ്മ വെക്കാറുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഡോക്ടർ അക്കാര്യം വെളിപ്പെടുത്തിയത്. തത്തയെ ചുംബിക്കുന്നത് കൊണ്ടായിരുന്നു ഇവർക്ക് ശ്വാസകോശത്തിന് തകരാറുണ്ടായത്.

ശ്വാസകോശത്തിന്റെ 50 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്ന് കണ്ടെത്തി. അതായത് കോവിഡ് ബാധിച്ച ഒരു രോഗിയുടെ അവസ്ഥ. അത് കൊണ്ട് ആണ് എപ്പോഴും കിതപ്പ് അനുഭവപ്പെടുന്നത്. ഇപ്പോൾ അതിന്റെ ചികിത്സ തേടുകയാണ് അവർ. ആ തത്തയെ അവർ മറ്റൊരാൾക്ക് കൊടുക്കുകയും ചെയ്തു. സുഹൃത്തിനോട് ഡോക്ടർ പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു വാക്യം ആണ് മനോജ് തന്റെ ആരാധകരോട് പങ്കു വെക്കുന്നത്.

മൃഗങ്ങളെ മൃഗങ്ങൾ ആയും മനുഷ്യരെ മനുഷ്യർ ആയും കാണണം എന്ന് ആണ് ആ ഡോക്ടർ പറഞ്ഞത്. മനുഷ്യരേക്കാൾ കൂടുതൽ സ്നേഹവും നന്ദിയും ഒക്കെ കാണിക്കുമെങ്കിലും ഒരിക്കലും മൃഗങ്ങളെ മനുഷ്യരെ പോലെ അടുത്തിടപഴുകരുത്. മനുഷ്യ കുഞ്ഞുങ്ങളെ ഉമ്മ വെക്കുന്നത് പോലൊന്നും ഒരിക്കലും മൃഗങ്ങളെയും പക്ഷികളെയും ഉമ്മ വെക്കരുത്. അവരുടെ ശരീരത്തിലെ സ്രവങ്ങൾ മനുഷ്യ ശരീരത്തിൽ എത്തിയാൽ അത് വലിയ രോഗങ്ങൾ ആയി മാറും. വളരെ നല്ല ഒരു അറിവ് ആണ് മനോജ് തന്റെ ഏറ്റവും പുതിയ വീഡിയോയിലൂടെ പങ്കു വെക്കുന്നത്.

The Latest

To Top