Film News

ആ വിഖ്യാത സിനിമയുടെ ഓർമ്മയിൽ നടൻ സലിം കുമാർ

salimkumar.new1

ഹാസ്യനടനായും അതെ പോലെ തന്നെ സ്വഭാവനടനായും മലയാള സിനിമാ ലോകത്ത് വേറിട്ട അഭിനയം കാഴ്ച വെച്ച താരമാണ് സലിംകുമാര്‍. അഭിനയ ശൈലി കൊണ്ട് തന്നെ നിരവധി സിനിമകളിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞുവെന്നത് തന്നെ ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു കാര്യമാണ്. അതെ പോലെ സലികുമാർ എന്ന  നടന്റെ  അഭിനയമികവ്  പുറത്തെടുത്ത ചിത്രമായിരുന്നു ആദാമിന്റെ മകന്‍ അബു. ഇപ്പോളിതാ  ആ മനോഹരചിത്രത്തിന്റെ ഓര്‍മ്മകള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകർക്കായി പങ്ക് വെക്കുകയാണ് താരം.

salimkumar

salimkumar

” ആദാമിന്റെ മകന്‍ അബു ” എന്ന വിഖ്യാത ചലച്ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് പത്തു വര്‍ഷങ്ങള്‍ തികയുകയാണ് നാലു ദേശീയ അവാര്‍ഡുകളും നിരവധി സംസ്ഥാന അവാര്‍ഡുകളും നേടിയ ഈ ചിത്രത്തിന് ആ വര്‍ഷത്തെ ഓസ്കാര്‍ എന്‍ട്രി ലഭിക്കുകയുണ്ടായി, ഈ ചിത്രത്തിലെ അഭിനയത്തിന് എനിക്ക് ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായി അതിന് എനിക്ക് അവസരം ഉണ്ടാക്കി തന്ന ഇതിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സലിം അഹമ്മദിനെ, ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു. ഒപ്പം ഇന്നും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ ഏവരെയും…..

salim-kumar

salim-kumar

ഈ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, രണ്ടുപേരുടെ അസാന്നിധ്യം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്, ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം നിര്‍വഹിച്ച ഐസക് തോമസ് കൊട്ടുകാപ്പള്ളി സര്‍, ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണി,പ്രശസ്ത നടന്‍ കലിംഗ ശശി എന്നിവര്‍ ഒന്നും ഇന്ന് നമ്മോടൊപ്പമില്ല അവരുടെ ദീപ്ത സ്മരണക്കു മുന്‍പില്‍ കണ്ണീര്‍ പ്രണാമങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു”

Most Popular

To Top