ബാലാമണി” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് ദേവിക നമ്പ്യാർ. “പരിണയം” എന്ന പരമ്പരയിലെ കൃഷ്ണവേണി എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വീകാര്യത നേടിയ താരം ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “രാക്കുയിൽ” എന്ന പരമ്പരയിൽ തുളസി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവുമായുള്ള താരത്തിന്റെ വിവാഹനിശ്ചയം സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.ഞ്ചേരി മലബാർ ഹെറിട്ടേജിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. സംഗീത റിയാലിറ്റി ഷോയിലൂടെ ആയിരുന്നു വിജയ് മാധവ് ശ്രദ്ധേയനാവുന്നത്. മലയാള സിനിമകൾക്ക് സംഗീതം നൽകിയിട്ടുള്ള വിജയ് തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി ഗാനങ്ങളുടെ കവർ വേർഷൻ ആലപിച്ചിട്ടുണ്ട്.വിജയുടെ ഗാനങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. മിനിസ്ക്രീനിൽ സജീവമായിട്ടുള്ള ദേവിക മലയാളത്തിലും തമിഴിലുമായി ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. “കട്ടപ്പനയിലെ ഹൃതിക് റോഷൻ”, “തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി”, “ഗണേശ് വീണ്ടും സന്ധിക്കും” എന്നീ സിനിമകളിൽ ദേവിക അഭിനയിച്ചിരുന്നു. അടുത്തിടെ ദേവിക കേന്ദ്ര കഥാപാത്രമായി എത്തുന്ന “രാക്കുയിൽ” എന്ന പരമ്പരയിൽ ഒരു അതിഥി വേഷത്തിൽ വിജയും എത്തിയിരുന്നു.
വിജയ് തന്നെയാണ് ഇവരുടെ വിവാഹനിശ്ചയ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇവരുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. “മഴവില്ല്” എന്ന ചിത്രത്തിലെ രാവിൽ നിലാ കായൽ എന്ന ഗാനവും “റോജ” യിലെ പുതു വെള്ളൈ മഴൈ എന്ന ഗാനവും വിജയുടെ സ്വരത്തിൽ ആലപിച്ച് അതിന് ദേവികയുടെ നൃത്തചുവടുകളും ചേർത്ത് ഇരുവരുടെയും സ്നേഹാർദ്രമായ നിമിഷങ്ങളും കോർത്തിണക്കിയ വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറൽ ആയത്.
ഇപ്പോഴിതാ ദേവികയുടെയും വിജയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്ന് പുലർച്ചെ ഗുരുവായൂർ നടയിൽ വെച്ചായിരുന്നു വിവാഹം. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു ദേവികയുടെ കഴുത്തിൽ വിജയ് മിന്നു ചാർത്തിയത്.
അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങായിരുന്നു അമ്പലത്തിൽ വെച്ച് നടന്നത്. ഗുരുവായൂർ നടയിൽ സെറ്റ് സാരിയിലെത്തിയ ദേവിക ഓഡിറ്റോറിയത്തിലെ ചടങ്ങുകൾക്ക് പനിനീറിന്റെ നിറമുള്ള സാരിയിലാണ് എത്തിയത്. അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ വിവാഹ ചിത്രങ്ങൾ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
