General News

അവസാന നിമിഷം വിവാഹ നിശ്ചയം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഗൗരി!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഗൗരി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത “പൗർണമി തിങ്കൾ” എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരം ആണ് ഗൗരി. ജനുവരി 23നായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. എന്നാൽ വിവാഹ നിശ്ചയം തീരുമാനിച്ച തീയതിയിൽ നിശ്ചയം നടത്താൻ കഴിഞ്ഞില്ല. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായിട്ടുള്ള താരത്തിന്റെ നിശ്ചയത്തിന്റെ ചിത്രങ്ങൾ കാത്തിരിക്കുകയായിരുന്നു ആരാധകർ.

എന്തുകൊണ്ട് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കു വച്ചില്ല എന്ന് നിരന്തരം ചോദ്യങ്ങൾ ഉയർന്നതോടെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഗൗരി. ഇൻസ്റ്റാഗ്രാമിൽ ലൈവിൽ എത്തി ഇതിന്റെ കാരണം വെളിപ്പെടുത്തുകയായിരുന്നു താരം. കഴിഞ്ഞ ദിവസം റെഡ് കാർപ്പറ്റിൽ എത്തിയപ്പോഴായിരുന്നു ജനുവരി 23 ന് വിവാഹ നിശ്ചയം ആണെന്ന് ഗൗരി. ആരാണ് വരനെന്ന് ചോദിച്ചപ്പോൾ അത് സസ്പെൻസ് എന്നായിരുന്നു മറുപടി.

അതുകൊണ്ടു തന്നെ നടിയുടെ വരൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു പ്രേക്ഷകർ. എന്നാൽ വിവാഹനിശ്ചയത്തിന്റെ തീയതി കഴിഞ്ഞിട്ടും ചിത്രങ്ങളൊന്നും കാണാതെ വന്നപ്പോൾ അക്ഷമരായ ആരാധകർ അതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു. 23ന് നടിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ കാണാൻ ഉള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ ഉച്ച കഴിഞ്ഞിട്ടും യാതൊരു സൂചനകളും കാണാതെ വന്നപ്പോൾ വ്യാപകമായി ചോദ്യങ്ങൾ ഉയർന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള താരം ചിത്രങ്ങൾ പങ്കു വയ്ക്കാതെ വന്നതോടെ വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങൾ തിരക്കി ആരാധകർ രംഗത്തെത്തി. ഒടുവിൽ വിശദീകരണവുമായി താരം എത്തിയിരിക്കുകയാണ്. വിവാഹ നിശ്ചയം നടന്നില്ല എന്ന് ലൈവ് വീഡിയോയിലൂടെ താരം പറഞ്ഞു. ഞായറാഴ്ച ശക്തമായ ലോക്ക് ഡൗൺ ആയതുകൊണ്ട് മാത്രമല്ല ഗൗരിയുടെ വരനും വീട്ടുകാർക്കും കോവിഡ് പോസിറ്റീവ് ആയതും കാരണമായി.

കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ വിവാഹ നിശ്ചയം മാറ്റി വെക്കുക അല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. എപ്പോഴാണ് വിവാഹനിശ്ചയം നടത്തുക എന്ന് തീരുമാനമായിട്ടില്ലെന്നും പുതിയ ഡേറ്റ് അറിഞ്ഞാൽ ഉടൻ തന്നെ അറിയിക്കുമെന്നും ഗൗരി ഉറപ്പുനൽകി. എന്നാൽ വരനെ കുറിച്ചുള്ള വിവരങ്ങൾ അപ്പോഴും താരം പുറത്തുവിട്ടില്ല. പ്രേക്ഷകർക്ക് അറിയുന്ന ഒരാൾ അല്ല എന്ന് മാത്രം താരം പറഞ്ഞു. സീരിയലിൽ പിന്നണി പ്രവർത്തകൻ ആണെന്ന് സൂചനയും നൽകി.

10 മാസത്തിലധികമായി “പൗർണമി തിങ്കൾ” എന്ന ജനപ്രിയ പരമ്പര അവസാനിച്ചിട്ട്. സീരിയൽ കഴിഞ്ഞു കുറച്ചു മാസങ്ങൾ കൊണ്ട് ആളുകൾ തന്നെ മറന്നു പോകും എന്നായിരുന്നു ഗൗരി കരുതിയത്. എന്നാൽ ഇപ്പോഴും വളരെ മികച്ച പിന്തുണയും സ്നേഹവും ആണ് ആരാധകർ നൽകുന്നത്. ആ സ്നേഹത്തിന് നന്ദിയും താരം ലൈവ് വീഡിയോയിൽ അറിയിച്ചു.

The Latest

To Top