General News

ചിട്ടിയിൽ നടന്നത് വൻ ചതി ! കണ്ണീരടക്കാൻ സാധിക്കാതെ ചിട്ടിയുടെ മറവിലെ തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി നടി ലക്ഷ്മി പ്രിയ. – വീഡിയോ

നടി ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കെഎസ്എഫ്ഇ ചിട്ടിയിൽ ചേർന്ന് ചിട്ടി അടച്ചതിന് ശേഷം ആ പണം കെഎസ്എഫ്ഇ നൽകുന്നില്ല എന്ന് ആണ് താരം കുറിച്ചത്.

കെഎസ്എഫ്ഇ തുക നൽകുന്നില്ല എന്നാണ് നടി ആരോപിക്കുന്നത്. കാക്കനാട് ഉള്ള കെ എസ് എഫ് ഇയുടെ ഓഫീസിൽ ആയിരുന്നു ചിട്ടിയുടെ സ്കീമിനെ കുറച്ചു നടി അന്വേഷിച്ചിരുന്നത്. അവരിൽ നിന്നും ആണ് തൃപ്പൂണിത്തുറ ബ്രാഞ്ചിലാണ് പുതിയ കുറി തുടങ്ങാൻ പോകുന്ന വിവരം താരം അറിഞ്ഞത്.

ചിട്ടിയെ കുറിച്ച് എല്ലാം അന്വേഷിച്ചതിനു ശേഷം ആയിരുന്നു ആദ്യത്തെ അടവ് ആയ രണ്ടു ലക്ഷം രൂപ നൽകിയത്. പിന്നീട് 30 ശതമാനം കിഴിവ് വെച്ച് ഒന്നര ലക്ഷം രൂപ 48 മാസം നൽകുന്ന പദ്ധതിയിൽ ആയിരുന്നു ലക്ഷ്മിപ്രിയ ചേർന്നത്. 50 ലക്ഷം രൂപയുടെ ആവശ്യം ഉള്ളത് കൊണ്ടായിരുന്നു ലക്ഷ്മിപ്രിയ ഈ കുറിയിൽ ചേർന്നത്. കുറി വീഴുമ്പോൾ ആ തുക നൽകണമെന്നായിരുന്നു ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടത്. അതെല്ലാം അവർ സമ്മതിച്ചു കൊണ്ടായിരുന്നു ആദ്യത്തെ അടവ് ലക്ഷ്മിപ്രിയ നൽകിയത്.

പിന്നീട് ആയിരുന്നു അവർ കോവിഡ് പ്രതിസന്ധികൾ കാരണം ചിട്ടിക്ക് ഒന്നും ആരും ചേരുന്നില്ല എന്ന് പറഞ്ഞ് പദ്ധതി നീട്ടി വച്ചിരിക്കുകയാണ് എന്ന് അറിയിച്ചത്.ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന് വേണ്ടി തൃപ്പൂണിത്തുറയിൽ ഒരു പ്രോപ്പർട്ടി വാങ്ങുവാൻ ആണ് ലക്ഷ്മിപ്രിയ ഈ സ്കീമിൽ ചേരാൻ തീരുമാനിച്ചത്. തൃശ്ശൂർ ഉള്ള താരത്തിന്റെ ആകെയുള്ള പ്രോപ്പർട്ടി കാണിച്ചായിരുന്നു ലക്ഷ്മിപ്രിയ കുറിയിൽ ചേർന്നത്.

ഹിൽപാലസിന് അടുത്തായിരുന്നു ആ പ്രോപ്പർട്ടി സ്ഥിതി ചെയ്തത്. ആ പ്രോപ്പർട്ടിയുടെ അടിസ്ഥാനത്തിൽ ബാക്കി തുക നൽകാമെന്ന് പറഞ്ഞതിനാൽ ഒരു കുരുക്ക് ചേരാൻ പോയ ലക്ഷ്മിപ്രിയ പിന്നീട് നാല് കുറികൾക്ക് ആണ് ചേർന്നത്. അങ്ങനെ ലക്ഷ്മിപ്രിയയുടെ കുടുംബത്തിൽ നിന്നും അഞ്ചു കുറികൾ കെഎസ്എഫ്ഇയിൽ ചേർന്നു. മൂന്നാമത്തെ നറുക്ക് ലക്ഷ്മിപ്രിയയുടെ ഭർത്താവിന്റെ പേരിൽ തന്നെ കിട്ടി. എഴുപത് ലക്ഷം രൂപയായിരുന്നു താരത്തിന് ലഭിക്കേണ്ടത്.

50 ലക്ഷം രൂപ ലക്ഷ്മിക്ക് നൽകുകയും 20 ലക്ഷം രൂപ അവിടെ ഡെപ്പോസിറ്റ് നൽകുകയും ചെയ്യുമെന്നായിരുന്നു കരാർ. നിയമപരമായ എല്ലാ വശങ്ങളും അവർ പരിശോധിച്ചു. ഒരു കോടിയിലേറെ മാർക്കറ്റ് വാല്യൂ വരുന്ന ലക്ഷ്മിയുടെ സ്ഥലത്തിന് കെഎസ്എഫ്ഇ ഇട്ടിരുന്ന വാല്യൂ 78 ലക്ഷം ആണ്. അതുകൊണ്ട് 38 ലക്ഷം രൂപയാണ് ലക്ഷ്മിക്ക് നൽകാൻ കഴിയുകയുള്ളൂ എന്നവർ അറിയിച്ചു. ബാക്കിയുള്ള തുക കെ എസ് എഫ് ഇയിൽ എഫ് ഡി ആയി വെക്കണം എന്നും ആവശ്യപ്പെട്ടു.

ഇതോടെ ലക്ഷ്മിപ്രിയയുടെ പ്ലാൻ എല്ലാം തകിടം മറിഞ്ഞു. പിന്നീട് അവർ ലക്ഷ്മിയോട് സ്വർണം കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അതുംസാധ്യമല്ലാതെ വന്നപ്പോൾ മറ്റു പ്രോപ്പർട്ടികൾ ഉണ്ടോ എന്നവർ അന്വേഷിച്ചു. ഒടുവിൽ ഭർത്താവിന്റെ സുഹൃത്തിന്റെ ഒരു പ്രോപ്പർട്ടി സംഘടിപ്പിച്ചു. തിരുവനന്തപുരത്തുള്ള ആ പ്രോപ്പർട്ടി കണ്ടപ്പോൾ ലക്ഷ്മിപ്രിയയുടെ ആവശ്യം സാധിക്കാൻ അത് തന്നെ ധാരാളം ആണെന്നും തൃശൂർ ഉള്ള പ്രോപ്പർട്ടി ഇനി വേണ്ടെന്നും പറഞ്ഞു.

സെന്റിന് 17 തൊട്ട് 18 ലക്ഷം വരെ വിലമതിക്കുന്ന സ്ഥലത്ത് കെ എസ് എഫ് ഇയുടെ മാനേജർ എത്തി പറഞ്ഞത് സെന്റിന് എട്ടുലക്ഷം രൂപ മാത്ര മേ ഉള്ളൂ എന്ന്. ഒടുവിൽ ലക്ഷ്മിപ്രിയ അവരെ നേരിട്ട് കാണാൻ എത്തിയപ്പോൾ 50 ലക്ഷം കിട്ടണമെങ്കിൽ വീണ്ടും മറ്റു കുറികളിൽ ചേരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിർബന്ധപൂർവ്വം ആയിട്ട് ഒരു കുറിയിൽ എങ്കിലും ചേരും എന്ന് എഴുതി വാങ്ങിക്കുകയും ചെയ്‌തു.

എന്നിട്ടും നടപടികൾ സ്വീകരിക്കാത്തത് കണ്ടപ്പോൾ തൃശൂരുള്ള പ്രോപ്പർട്ടിക്ക് 38 ലക്ഷം വരുമെന്ന് പറഞ്ഞത് എങ്കിലും നല്കാൻ ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു. അപ്പോൾ 18 ലക്ഷം മാത്രമേ തരാൻ കഴിയു എന്നായിരുന്നു അവരുടെ മറുപടി. സാധാരണക്കാർക്ക് വേണ്ടിയുള്ള ചിട്ടി എന്ന് അവകാശപ്പെടുന്ന കെ എസ് എഫ് ഇയുടെ കൊള്ളയെ കുറിച്ചു തുറന്നു പറയുകയാണ് ലക്ഷ്മി പ്രിയ. സാധകരണക്കാരെ സഹായിക്കുന്ന യാതൊരു പദ്ധതിയും കെ എസ് എഫ് ഇയിൽ ഇല്ലെന്ന് ആണ് തന്റെ അനുഭവത്തിലൂടെ ലക്ഷ്മിപ്രിയ മറ്റുള്ളവർക്കായി പങ്കു വെക്കുന്നത്.

The Latest

To Top