General News

രാജ്യാന്തര പുസ്തകമേളയ്‌ക്കിടയിൽ പോക്കറ്റടിച്ചതിന് പിടിയിൽ ആയത് എല്ലാവരുടെയും പ്രിയ താരം ! ഞെട്ടലോടെ ആരാധകർ

2020ൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈം ഗി ക ആ രോ പ ണം ഉന്നയിച്ച നടിയാണ് രൂപ ദത്ത.

അനുരാഗ് കശ്യപ് സമൂഹമാധ്യമങ്ങളിലൂടെ അ ശ്ലീ ല സന്ദേ ശ ങ്ങ ൾ അയച്ചുവെന്ന് ആരോപിച്ച് ശ്രദ്ധേയയായ താരമാണ് രൂപ ദത്ത. ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതോടെ രൂപയുടെ പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു രൂപ അനുരാഗ് കശ്യപ് ഫേസ്‌ബുക്കിൽ മോശമായ സന്ദേശങ്ങൾ അയക്കുന്നുവെന്ന് സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവെച്ചത്.

ടെലിവിഷൻ പരമ്പരകളിലൂടെ സുപരിചിതയായ താരത്തിനെ ശനിയാഴ്ചയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ ബാഗിൽ നിന്നും പണമടങ്ങിയ ചെറിയ മറ്റു ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ബംഗാളി ടെലിവിഷൻ താരം രൂപ ദത്തയെ കൊൽക്കത്തയിൽ നടന്ന രാജ്യാന്തര പുസ്തകമേളയിൽ പോക്കറ്റടി ആരോപണത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ശനിയാഴ്‌ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചവറ്റുകുട്ടയിലേക്ക് ഒരു സ്ത്രീ ബാഗ് വലിച്ചെറിയുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ അന്വേഷണം ആണ് നടിയുടെ അറസ്റ്റിലേക്ക് വഴിവെച്ചത്. പൊലീസുകാരുടെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവർ ബംഗാളി താരം രൂപ ദത്ത ആണെന്ന് തിരിച്ചറിഞ്ഞത്. 75,000 രൂപയാണ് രൂപതയുടെ ബാഗിൽ നിന്നും പൊലീസ് കണ്ടെടുത്തത്.

പോലീസ് ചോദ്യം ചെയ്‌തപ്പോൾ ആദ്യം പണം തന്റേത് ആണ് എന്ന് രൂപ ദത്ത അവകാശവാദമുന്നയിച്ച് എങ്കിലും പിന്നീട് പോക്കറ്റടിച്ചതാണെന്ന് കുറ്റസമ്മതം നടത്തുകയായിരുന്നു. പോക്കറ്റ് അടിച്ചതിന്റെ കണക്കുകൾ രേഖപ്പെടുത്തുന്ന ഡയറിയും നടിയുടെ ബാഗിൽ നിന്ന് പോലീസ് കണ്ടെടുത്തു. ആദ്യമായിട്ടല്ല നടി മോഷണം നടത്തിയിട്ടുള്ളത് എന്ന് ബിധാനഗർ നോർത്ത് പൊലീസ് അറിയിച്ചു.

ഞായറാഴ്ച നടിയെ കോടതി മുമ്പാകെ ഹാജരാക്കിയപ്പോൾ സംഭവത്തിൽ ദൃക്സാക്ഷികളോ ഇരകളുടെ പരാതികളോ ഇല്ലാത്തതിനെ കുറിച്ച് കോടതി പോലീസിനെ ചോദ്യം ചെയ്തിരുന്നു. നടിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതിയെ നടിയെ ഒരു ദിവസത്തേക്ക് ജഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ട് കൊടുത്തിരിക്കുകയാണ്.

ഐപിസി സെക്ഷൻ 379, 411 എന്നീ വകുപ്പുകൾ ചുമത്തിയാണ് നടിയെ അറസ്റ്റ് ചെയ്‌തത്‌. ബിധാനഗർ നോർത്ത് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആയിരുന്നു പുസ്തകമേളയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ചില പഴ്‌സുകൾ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് കണ്ടതിനെ തുടർന്ന് ആയിരുന്നു പോലീസ് അന്വേഷണം നടത്തിയത്. തുടർന്ന് ആയിരുന്നു നടിയുടെ ബാഗിൽ നിന്നും 75000 രൂപ കണ്ടെത്തിയത്.

The Latest

To Top