General News

കഷ്ട്ടപെട്ടു കിട്ടിയ പണി – ജോലിക്ക് കയറി ആദ്യ ദിനം ചെയ്ത ഒരൊറ്റ കാരണം കൊണ്ട് പണി പോയിക്കിട്ടി!

ജോലി നേടിയ ആദ്യത്തെ ദിവസം തന്നെ പണി പോയ ദുരവസ്ഥ എത്ര വിഷമകരം ആണ്.

ജോലി ലഭിക്കുക എന്നത് ഒരാളെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം തന്നെയാണ്. സ്വന്തമായി അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള ആത്മവിശ്വാസം ആണ് ഒരു ജോലിയിലൂടെ ലഭിക്കുന്നത്. ജോലിക്ക് കയറിയാൽ എത്ര കഷ്ടപ്പാടുകൾ സഹിച്ചും ജോലിയിൽ തുടർന്ന് പോകുവാനാണ് എല്ലാവരും ശ്രമിക്കുക. പ്രത്യേകിച്ചും തൊഴിലില്ലായ്മ രൂക്ഷമായ ഈ കാലത്ത് ഒരു ജോലി കിട്ടിയാൽ അത് ഒഴിവാക്കാതിരിക്കാൻ ഉള്ള എല്ലാ മാർഗങ്ങളും ആളുകൾ തേടും.

എന്നാൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ പിരിച്ചു വിട്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാമോ. പലപ്പോഴും തമാശയായും വിരസത അകറ്റാനും ചെയ്യുന്ന ചില കാര്യങ്ങൾ ചിലപ്പോൾ നമുക്ക് തന്നെ വിനയായി മാറാറുണ്ട്.

വളരെ നിസാരമാണ് എന്നും നിരുപദ്രവകരമാണെന്നും കരുതി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ അപ്രതീക്ഷിതമായി ദുരിതങ്ങളിലേക്ക് ആയിരിക്കും നമ്മളെ ചെന്നെത്തിക്കുക. റഷ്യയിലെ ഒരു പ്രസിദ്ധമായ ആർട്ട് ഗ്യാലറിയിൽ ജോലിക്കാരനായ സെക്യൂരിറ്റി ഗാർഡ് സമയം കളയാൻ വേണ്ടി ചെയ്ത ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെടാനുള്ള വിനയായി മാറിയത്.

ഒടുവിൽ ജോലിക്ക് കയറിയ ആദ്യദിവസം തന്നെ അയാളെ പിരിച്ചു വിടേണ്ട അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ. ജോലി സ്ഥലത്തുള്ള 7.47 കോടി രൂപ വിലമതിക്കുന്ന പെയിന്റിംഗ് നശിപ്പിച്ചതിനാണ് ജോലി കിട്ടിയ ദിവസം തന്നെ ജീവനക്കാരനെ പിരിച്ചു വിടാനുണ്ടായ കാരണം. വിഖ്യാത ചിത്രകാരി അന്ന ലെപോർസ്കായയുടെ “ത്രീ ഫിഗേഴ്‌സ്” എന്ന പ്രശസ്തമായ ചിത്രം ആണ് സെക്യൂരിറ്റിക്കാരൻ നശിപ്പിച്ചത്.1932-34 കാലത്തിലേതാണ് ഈ ചിത്രം.

റഷ്യൻ നഗരമായ യെക്കോട്ടെറിൻബാഗിലെ യെൽസിൻ സെന്ററിൽ ആയിരുന്നു ചിത്രം അപ്പോൾ. 2021 ഡിസംബർ ഏഴിന് ദി വേൾഡ് ആസ് നോൺ ഒബ്ജക്ട്ടിവിട്ടി, ദി ബർത്ത് ഓഫ് എ ന്യൂ ആർട്ട് എന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ വേണ്ടി മോസ്കോയിലെ സ്റ്റേറ്റ് ടെത്യകോവ് ഗാലറിയിൽ നിന്നും ചിത്രം കടം എടുക്കുകയായിരുന്നു. ചിത്രത്തിൽ നിരവധി മുഖമില്ലാത്ത രൂപങ്ങളാണ് ഉണ്ടായിരുന്നത്.

മുഖമില്ലാത്ത രൂപങ്ങൾ കണ്ട് സെക്യൂരിറ്റിക്കാരൻ തന്റെ കൈവശമുള്ള ബോൾ പേന ഉപയോഗിച്ച് രൂപങ്ങൾക്ക് കണ്ണും മൂക്കും ഒക്കെ വരച്ചു നൽകുകയായിരുന്നു.

വിരസത അകറ്റുവാൻ വേണ്ടി സെക്യൂരിറ്റിക്കാരൻ ചെയ്ത പ്രവർത്തി പക്ഷേ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. അങ്ങനെ ജോലി കിട്ടിയ ദിവസം തന്നെ അയാളുടെ ജോലി ഇല്ലാതാവുകയും ചെയ്തു. സെക്യൂരിറ്റിക്കാരനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും കലാസൃഷ്ടി അതിന്റെ മോസ്കോ ഗാലറിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. യെൽസിൻ സെന്ററിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം ചിത്രത്തിലെ കേടുപാടുകൾ പരിഹരിക്കാൻ കഴിയും എന്നാണ് അറിയുന്നത്.

ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഈ സെക്യൂരിറ്റി ജീവനക്കാരന് ഏകദേശം 60 വയസ്സാണ് പ്രായം. പെയിന്റിങ് വികൃതമാക്കിയ ആളുടെ പേര് ഇതുവരെ സ്ഥാപനം പുറത്തു വിട്ടിട്ടില്ല. സംഭവം പുറത്ത് വന്നതിനു ശേഷം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിക്ഷയായി 39,900 രൂപ പിഴയും ഒരു വർഷത്തെ തിരുത്തൽ തൊഴിൽ ശിക്ഷയും ലഭിക്കുന്നതായിരിക്കും. 2,49,500 രൂപയാണ് പെയിന്റിങ്ങിന് നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നത്.

പെയിന്റിങ്ങിന്റെ യഥാർത്ഥ വില എത്രയാണെന്ന് വ്യക്തമല്ല. ആൽഫ ഇൻഷുറൻസ് കമ്പനിയിൽ 7.47 കോടി രൂപയ്ക്കാണ് പെയിന്റിങ് ഇൻഷുർ ചെയ്തിട്ടുള്ളത്. പുനരുദ്ധാരണത്തിനുള്ള പണം നൽകുന്നത് സെക്യൂരിറ്റി കമ്പനി ആണെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. പെയിന്റിംഗ് പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് വിദഗ്ധർ.

പെയിന്റിങ് പുനസ്ഥാപിച്ചു കൊണ്ടിരിക്കുകയാണെന്നും മോസ്കോയിലേക്ക് തിരിച്ചയച്ചു എന്നും കേടുപാടുകൾ തീർക്കാൻ കഴിയും എന്നാണ് വിദഗ്ധരുടെ അഭിപ്രായം ഇന്ന് യെൽസിൻ സെന്റർ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണവും നിയമ നിർവഹണ ഏജൻസികളുമായുള്ള ആശയവിനിമയവും നടക്കുന്നതിനാൽ ഈ സാഹചര്യത്തിൽ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

The Latest

To Top