Film News

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കിടിലൻ ലുക്കിൽ മഞ്ജു വാര്യർ, ചിത്രം ഏറ്റെടുത്ത് ആരാധകർ

manju-warrier.actress

അഭിനയ ശൈലി കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു വാരിയർ. ഇടയ്ക്ക് വെച്ച് അഭിനയ ലോകത്ത് നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ വളരെ സജീവമാണ്. അതെ പോലെ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മെഗാ സ്റ്റാർ  മമ്മൂട്ടിയുടെ ദി പ്രീസ്റ്റിലെ പോസ്റ്ററുകളെ അനുസ്മരിപ്പിക്കും വിധമാണ് പുതിയ ഫോട്ടോഷൂട്ട്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

അതെ പോലെ മമ്മൂട്ടിയുടെ കൂടെ  മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.ഫാദര്‍ ബെനഡിക്‌ട് എന്ന വൈദികന്റെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തിയത്.

Most Popular

To Top