Film News

“എന്നെ ഹോളിവുഡ് സിനിമകളിൽ കാണും വരെ, ഇതുപോലുള്ള ചിത്രങ്ങൾ എടുത്തുകൊണ്ട് ഇരിക്കും”

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരർ ആയ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷണകുമാറിനെയും നാല് പെൺമക്കളെയും ഭാര്യയേയും അറിയാത്ത  മലയാളികൾ ചുരുക്കം ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താര കുടുംബം ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന ആണ് ആദ്യം സിനിമയിൽ അരങ്ങേറ്റം നടത്തിയത്. മുൻപ് ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും ലൂക്ക എന്ന ചിത്രം ആണ് അഹാനയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. അതിനു ശേഷം നിരവധി മികച്ച ചിത്രങ്ങൾ ആണ് അഹാനയെ തേടി എത്തിയത്. ഇപ്പോൾ സിനിമകളുമായി മുന്നോട്ട് പോകുകയാണ് താരം എങ്കിലും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

ഇപ്പോഴിതാ താരം പുതിയതായി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. “എന്നെ ഹോളിവുഡ് സിനിമകളിൽ കാണും വരെ, ഇതുപോലുള്ള ചിത്രങ്ങൾ എടുത്തുകൊണ്ട് ഇരിക്കും,” എന്ന തലക്കെട്ടോടെ അഹാന ഷെയർ ചെയ്ത ചിത്രം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് അഹാനയുടെ ചിത്രത്തിന് രസകരമായ കമെന്റുകളുമായി എത്തിയത്. ഫോട്ടോഷൂട്ടുകളിൽ അതീവ താല്പര്യമുള്ള അഹാന തന്റെ പുതിയ ചിത്രങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഹാനയുടെ ഇളയ സഹോദരി ഇഷാനി അടുത്തിടെ പുറത്തിറങ്ങിയ വൺ എന്ന ചിത്രത്തിൽ കൂടിയാണ് സിനിമയിൽ അരങ്ങേറ്റം നടത്തിയിരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിലെ അഭിനയത്തിന് ഇഷാനിക്ക് ലഭിക്കുന്നത്.

Most Popular

To Top