Film News

‘ഈ പോസിന് ഒരു പേര് നമ്മള്‍ കണ്ടുപിടിക്കേണ്ടി വരും’, അഹാനയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

Ahaana new photoshoot

നിരവധി ആരാധകർ ഉള്ള താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ നാലുമക്കളിൽ ഒരാൾ ഒഴികെ മൂന്ന് പേരും സിനിമയിൽ എത്തിക്കഴിഞ്ഞു. ഇവർ എല്ലാം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇവർക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലും ഉള്ളതിനാൽ ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ നായികയായി തിളങ്ങുകയാണ്. അഹാനയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അഹാനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ജിക്‌സണ്‍ ഫ്രാന്‍സിസ് പകര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ രസകരമായ ക്യാപ്ഷനുകളോട് കൂടിയാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഈ പോസിന് ഒരു പേര് നമ്മള്‍ കണ്ടുപിടിക്കേണ്ടി വരുമെന്നാണ് താരം  ഫോട്ടോക്ക് നൽകിയ തലക്കെട്ട്.

നെഗറ്റിവിറ്റി കണ്ടാല്‍ ചുമ്മാ ഇങ്ങനെ അങ്ങ് നടന്നുപോകുക എന്നാണ് മറ്റൊരു ഫോട്ടോക്ക് ക്യാപ്ഷന്‍ ഇട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് താരം ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.

The Latest

To Top