Film News

നിങ്ങൾ ഉദ്ദേശിക്കുന്ന ടൈപ്പ് ആളല്ല രൺബീർ – ലിവിങ് റിലേഷനിൽ ആദ്യമായി തുറന്നു പറഞ്ഞു ആലിയ

താര കുടുംബത്തിൽ ജനിച്ച് പിന്നീട് വളരെ ചെറിയ പ്രായത്തിൽ തന്നെ ബോളിവുഡിലെ താരറാണിയായി മാറിയ നടിയാണ് ആലിയ ഭട്ട്.

പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ഡാനിന്റെയും ഇളയ മകളാണ് ആലിയ ഭട്ട്. 1999ൽ “സംഘർഷ്” എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ ആലിയ ഭട്ട്, കരൺ ജോഹർ സംവിധാനം ചെയ്ത “സ്റ്റുഡന്റ് ഓഫ് ദ ഇയർ” എന്ന ചിത്രത്തിൽ 2012ലാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് “ടു സ്റ്റേറ്റ്”, “ഡിയർ സിന്ദഗി”, “ബദ്രിനാഥ് കി ദുൽഹനിയ”, “ഹൈവേ”, “ഉടുത്ത പഞ്ചാബ്” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നായികമാരിൽ ഇടം നേടാൻ ആലിയയ്ക്ക് സാധിച്ചു. തന്റെ പ്രായത്തെക്കാൾ പക്വതയുള്ള വ്യത്യസ്തവും ശക്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക പ്രീതി നേടാൻ ആലിയയ്ക്ക് സാധിച്ചു. മികച്ച അഭിനയത്തിന് നിരവധി തവണ വിവിധ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ആലിയ 2019ൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു.

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ റാം ചരണും,ജൂനിയർ എൻടിആറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന രാജമൗലിയുടെ “ആർ ആർ ആർ” എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ആലിയ. ഇത് കൂടാതെ സഞ്ജയ് ലീല ബൻസാലിയുടെ “ഗാംഗുഭായ് കത്തിയവാദി”എന്ന ചിത്രത്തിൽ ടൈറ്റിൽ വേഷമാണ് താരം അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണം ആണ് ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്.

ആലിയയും രൺബീർ കപൂറും ആയുള്ള പ്രണയം ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ബോളിവുഡ് ഗോസിപ്പ് വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ് രൺബീർ കപൂർ. ഇതിഹാസ താരം റൈശികപൂറിന്റെയും നീതു സിംഗിന്റെയും മകൻ ആയ രൺബീർ “സാവരിയ” എന്ന ചിത്രത്തിലൂടെ ആണ് ബോളിവുഡിലേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രമായ “ബച്ചനെ ഏ ഹസീനൊ” എന്ന സിനിമയിലെ നായിക ദീപികയുമായുള്ള രൺബീറിന്റെ പ്രണയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

പിന്നീട് കത്രീനയുമായുള്ള പ്രണയവും വാർത്തകളിൽ ഇടം പിടിച്ചു. ഇപ്പോൾ ആലിയയുമായി പ്രണയത്തിലാണ് രൺബീർ. ഇവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ബ്രഹ്മാസ്ത്ര”. അവധിക്കാലം ഒരുമിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും പൊതു ഇടങ്ങളിൽ ഇവർ ഒന്നിച്ചെത്തുന്ന ചിത്രങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. ഇവരുടെ വിവാഹ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ദീപികയുമായുള്ള പ്രണയബന്ധം തകർന്നത് തന്റെ കുറ്റം കൊണ്ടാണെന്ന് മുൻപ് പല പൊതുവേദികളിലും വെച്ച് രൺബീർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രൺബീറിനെ കുറിച്ച് ആലിയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. എല്ലാവരും പറയുന്നതു പോലെ രൺബീർ ഒരു ഗോസിപ്പുകാരനല്ല എന്നാണ് ആലിയ പറയുന്നത്. രൺധീർ കപൂറിനെതിരെ പ്രചരിക്കുന്ന തെറ്റായ ധാരണകളെ കുറിച്ച് തുറന്നു പറയുകയാണ് താരം.

ഒരാളെ കുറിച്ചും ഇത് വരെ രൺബീർ മോശമായി സംസാരിക്കുന്നത് കേട്ടിട്ടില്ല എന്ന് വെളിപ്പെടുത്തുകയാണ് കാമുകി ആലിയ. അതു തന്നെയാണ് രൺബീറിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കാര്യം. ആരെയെങ്കിലും വിമർശിക്കുമ്പോൾ പോലും വളരെ കരുതലോടെയാണ് സംസാരിക്കുക. നല്ല കാര്യങ്ങളിൽ വിശ്വസിക്കുന്ന ഒരാളാണ് രൺബീർ. ഗോസിപ്പുകൾ തീരെ ഇഷ്ടമില്ല. അതുകൊണ്ട് രൺബീർ കാരണം താനും ഇപ്പോൾ ഗോസിപ്പുകൾ പറയാറില്ല എന്നാണ് ആലിയ ആർജെ സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

The Latest

To Top