ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. മറ്റു സീരിയൽ കഥകളിൽ നിന്നും തീർത്തും വ്യത്യസ്തമായ പ്രമേയം ആണ് അമ്മയറിയാതെ പാരമ്പരയുടേത്. സ്ഥിരം കണ്ണീർ കഥയിലെ നായികമാരെ പോലെ അല്ലാതെ തികച്ചും കരുത്തുറ്റ നായികയാണ് പരമ്പരയുടെ മുഖ്യ ആകർഷണം. അലീന എന്നാ നായിക കഥാപാത്രം മറ്റു നായികമാരിൽ നിന്നും വ്യത്യസ്തമാകുന്നതും അത് കൊണ്ട് തന്നെയാണ്. പരമ്പരയിലെ നായകൻറെ കാര്യവും അത് തന്നെയാണ്. ശക്തമായ നായക കഥാപാത്രം ആണ് പാരമ്പരയിലേത്. നിഖിൽ നായർ ആയിരുന്നു പരമ്പരയിൽ അമ്പാടി എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാൽ താരം ഇപ്പോൾ പരമ്പരയിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. ഇത് ആരാധകരെ തീർത്തും നിരാശർ ആക്കിയിരിക്കുകയാണ്. കാരണം അമ്പാടി എന്ന കഥാപാത്രത്തിൽ കൂടി നിഖിൽ പ്രേക്ഷക മനസ്സിൽ അത്രയേറെ സ്വാധീനം ചെലുത്തിയിരിക്കുകയാണ്.
നിഖിലിന് പകരം വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു അമ്പാടിയായി എത്തിക്കൊണ്ടിരിക്കുന്നത്. വിഷ്ണുവിന്റെ അഭിനയം നല്ലതാണെങ്കിൽ കൂടി അമ്പാടിയായി വിഷ്ണുവിനെ അംഗീകരിക്കാം പ്രേക്ഷകർക്ക് കുറച്ച് മടി ഉണ്ടെന്നു തന്നെ പറയാം. നിഖിലിനെ തിരികെ കൊണ്ട് വരണം എന്ന ആവിശ്യം സോഷ്യൽ മീഡിയയിൽ ശക്തപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ആരാധകർക്ക് ഒരു സന്തോഷവാർത്തയാണ് അറിയാൻ കഴിയുന്നത്. പാരമ്പരയിലേക്ക് നിഖിൽ തിരിച്ച് വരുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇപ്പോൾ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണെന്നും ലോക്ക്ഡൗൺ കഴിഞ്ഞതിനു ശേഷം ഷൂട്ടിങ് പുനരാരംഭിക്കുമ്പോൾ അമ്പാടിയാക്കി എത്തുക നിഖിൽ തന്നെ ആയിരിക്കുമെന്നുമാണ് പുറത്ത് വരുന്ന വിവരം. ഇത് സത്യമാണോ അല്ലയോ എന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ ഇപ്പോൾ.
