Film News

മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നായിക അംബികയുടെ ജീവിതം ഇങ്ങനെ!

Ambika story

ഒരുകാലത്ത് തെന്നിന്ത്യയിൽ നിറഞ്ഞു നിന്ന നായിക നടിയായിരുന്നു അംബിക. മലയാളം, തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന താരം ആയിരുന്നു അംബിക.ഈ ഭാഷകളിലെ എല്ലാം സൂപ്പർസ്റ്റാറുകൾക്കൊപ്പം എല്ലാം നായികയായി അഭിനയിക്കാൻ അവസരം ലഭിച്ച താരം കൂടിയാണ് അംബിക. മോഹൻലാലിന്റെ സിനിമ ജീവിതം തന്നെ മാറ്റി മറിച്ച രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അംബിക മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലം ആണ് കൈപ്പറ്റിയത്. ഈ കാര്യം ഒരു പരിപാടിക്കിടയിൽ മേനക തന്നെ തുറന്ന് പറഞ്ഞിരുന്നു. തെന്നിന്ത്യയിൽ അത്രയേറെ താരമൂല്യം ആയിരുന്നു ആ കാലത്ത് അംബികയ്ക്ക് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെയാണ് നായകനെക്കാൾ കൂടുതൽ പ്രതിഫലം പറ്റുന്ന നടി എന്ന പേര് അംബികയ്ക്ക് ലഭിച്ചതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അംബിക വിവാഹിതയാകുന്നത്.

എൻ ആർ ഐ ആയിരുന്ന പ്രേം കുമാറുമായാണ് താരം വിവാഹിതയാകുന്നത്. എന്നാൽ ഈ ബന്ധം 1997 ൽ ഇരുവരും അവസാനിപ്പിച്ചു. പരസ്പ്പരം പൊരുത്തപ്പെടാൻ കഴിയാതെ വന്നതാണ് വിവാഹമോചനത്തിന്റെ കാരണം എന്നും താരം പറഞ്ഞിരുന്നു. ശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞു നടൻ രവികാന്തിനെ വിവാഹം കഴിച്ചുവെങ്കിലും ആ ബന്ധത്തിന് രണ്ടു വര്ഷം മാത്രമാണ് ആയുസ് ഉണ്ടായിരുന്നത്. ഇന്ന് തന്റെ രണ്ടു ആണ്മക്കൾക്കും ഒപ്പം ചെന്നൈയിൽ ആണ് താരത്തിന്റെ താമസം. വിവാഹശേഹസം വിട്ട് നിന്ന താരം വീണ്ടും അമ്മവേഷങ്ങളിൽ കൂടി സിനിമയിലേക്ക് തിരികെ വന്നിരുന്നു. തിരിച്ച് വരവിൽ സഹനടിയായും അമ്മയായും എല്ലാം ആണ് അംബിക പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

The Latest

To Top