18 മത് മഹാരാഷ്ട്ര മുഖ്യ മന്ത്രി ആയിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് ന്റെ കേട്ട് കേൾവി ഇല്ലാത്ത പ്രസ്താവന ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
ഭർത്താവിന്റെ കൂടെ നിന്ന് ഇതിനു മുൻപും അമൃത ഫഡ്‌നാവിസ് ഇത് പോലുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ ഇത് ഇത്തിരി കടന്നു പോയില്ലേ എന്നാണ് പ്രതിപക്ഷത്ത് ഇരിക്കുന്ന സഹപ്രവർത്തകരും ചോദിക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ബന്ധം വേർപെടുത്തൽ നടക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം ആണ് മഹാരാഷ്ട്രയും.
എന്തുകൊണ്ടാണ് മഹാരാഷ്ട്രയിൽ ഇതുപോലെ ബന്ധം വേർപെടുത്തൽ നടക്കുന്നത് എന്ന കണ്ടു പിടിത്തവുമായാണ് അമൃത ഫഡ്‌നാവിസ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും മികച്ച റോഡുകൾ ഉള്ള സംസ്ഥാനം ആയിട്ടു കൂടി ദിനം പ്രതി വർധിച്ചു വരുന്ന മഹാരാഷ്ട്രയിലെ റോഡ് ബ്ലോക്കുകൾ ആണ് ഈ ബന്ധം വേർപെടുത്തുന്ന പ്രതിഭാസത്തിനു കാരണം എന്നാണ് അമൃത ഫഡ്‌നാവിസ് ന്റെ വാദം. നിലവിലെ ഗതാഗത കുരുക്കുകൾ കാരണം മാത്രം മൂന്ന് ശതമാനം കുടുംബങ്ങൾ വേർപിരിയൽ വക്കിലാണ് എന്നാണ് അമൃത ഫഡ്‌നാവിസ് പറയുന്നത്.
അമൃത പറഞ്ഞത് ഇങ്ങനെയാണ്, ഞാൻ വെറും ഒരു സാധാരണ പൗരൻ എന്ന നിലയിലാണ്ഇക്കാര്യങ്ങൾ പറയുന്നത്. നമ്മൾ പുറത്തിറങ്ങുമ്പോൾ കുഴികളും ഗതാഗതക്കുരുക്കും ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ട സാഹചര്യമാണ് നിലവിൽ. ഗതാഗതക്കുരുക്ക് കാരണം ആളുകൾക്ക് അവരുടെ കുടുംബത്തിന് സമയം നൽകാൻ കഴിയുന്നില്ല എന്നത് വലിയ ഒരു സത്യമാണ്,
മുംബൈയിൽ ഇപ്പോൾ നടക്കുന്ന വിവാഹ മോ ച നങ്ങ ളിൽ 3 ശതമാനം അതുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നമുക്ക് വിലയിരുത്താൻ സാധിക്കും, അതിനാൽ സംസ്ഥാന സർക്കാരിന്റെ മുന്നിൽ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ഞാൻ നിർദ്ദേശിക്കുന്നു എന്നായിരുന്നു ഫഡ്‌നാവിസ്നു പറയാൻ ഉണ്ടായിരുന്നത്.
മുംബൈ മേയർ ആയ കിഷോരി പെഡ്‌നേക്കർ അമൃത ഫഡ്‌നാവിസിന്റെ കണ്ടുപിടിത്തത്തെ ഇപ്പോൾ വിമർശിച്ചിരിക്കുകയാണ്. “നമ്മുടെ മുൻ മുഖ്യമന്ത്രിയുടെ ഭാര്യയാണ് അമൃത ഫഡ്‌നാവിസ്. ഗതാഗതം വിവാഹമോചനത്തിലേക്ക് നയിക്കുന്നുവെന്ന ആരോപണം അതിശയിപ്പിക്കുന്നതാണ്. വിവാഹ മോ ച നത്തി ന് നിരവധി കാരണങ്ങളുണ്ടാകാം, പക്ഷേ ഞാൻ ഇത് ആദ്യമായാണ് കേൾക്കുന്നത്,” പെഡ്‌നേക്കർ പറഞ്ഞു. എന്തായാലും സംഭവം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് .
