Film News

ഇന്ന് അനന്യയ്ക്ക് പിറന്നാൾ, ആശംസകളുമായി ആരാധകരും!

Ananya birthday

ഒരു സമയത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് അനന്യ. ചുരുങ്ങിയ സമയം കൊണ്ട് മലയാളി സിനിമ പ്രേഷകരുടെ മനസ്സിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിൽ കൂടാതെ തമിഴിലും കന്നടയിലും എല്ലാം താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. നിരവധി ചിത്രങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് താരം ചെയ്തു തീർത്തത്. ആ കഥാപാത്രങ്ങൾ എല്ലാം ഇന്നും പ്രേക്ഷകർ ഓർക്കും വിധം ഉള്ളവ ആയിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്.

അനന്യ തന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ആരാധകരും സഹ പ്രവർത്തകരും ആശംസകളുമായി എത്തിയിരിക്കുകയാണ്. വിവാഹത്തിന് ശേഷം ബ്രേക്ക് എടുത്ത താരം സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഭ്രമം എന്ന ചിത്രത്തിൽ കൂടിയാണ് താരം തിരിച്ച് വരുന്നത് എന്ന് വാർത്തകൾ വന്നിരുന്നു. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഭ്രമം.

Most Popular

To Top