Kerala

മറ്റുള്ളവർ എന്തുവേണേലും പറഞ്ഞോട്ടെ – എനിക്ക് പൂർണ്ണ പിന്തുണ നൽകുന്നത് എന്റെ ചേട്ടൻ – മനസ്സ് തുറന്ന് അഞ്ജിത

ലോകത്തിന്റെ ഏത് കോണിലുള്ള ആളുകളെയും ഒരു വിരൽ തുമ്പിൽ എത്തിക്കുന്ന മായാലോകം ആണ് സോഷ്യൽ മീഡിയ.

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ സോഷ്യൽ മീഡിയകൾ ഉപയോഗിച്ച് അകലെയുള്ള പ്രിയപ്പെട്ടവരുമായി സംവദിക്കാൻ മാത്രമല്ല, തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഇതിലൂടെ ഇന്ന് പലർക്കും സാധിക്കുന്നുണ്ട്.

ഇതുകൂടാതെ ബിസിനസ് പ്രമോഷനും, രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാനും, സാമൂഹ്യ ബോധവൽക്കരണത്തിനും എല്ലാം സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്താം.

എന്നാൽ സൈബർ ആ ക്ര മ ണം പോലെയുള്ള മോശം വശങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ട്. പലപ്പോഴും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഒന്ന് വൈറൽ ആകാൻ വേണ്ടിയും പരിധി ലംഘിച്ചുള്ള പ്രകടനങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിൽ ചെയ്യാറുണ്ട്. ലോക് ഡൗൺ കാലത്ത് കണ്ടു വന്ന ഒരു പ്രവണത ആയിരുന്നു എല്ലാ ആളുകളും യൂട്യൂബ് ചാനൽ തുടങ്ങുന്നത്. എല്ലാവരും യൂട്യൂബ് ചാനലുകൾ ആരംഭിക്കുമ്പോൾ വൈവിധ്യമാർന്ന യൂട്യൂബ് ചാനലുകളാണ് ശ്രദ്ധേയമാകുന്നത്.

അതിനാൽ തങ്ങളുടെ ആശയങ്ങളിൽ വൈവിധ്യം കൊണ്ടു വരാൻ എല്ലാ ഇൻഫ്ലുവൻസറും യൂട്യൂബർമാരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ വൈവിധ്യമാർന്ന വീഡിയോകൾ കൊണ്ട് ശ്രദ്ധേയമായ ഒരു സോഷ്യൽ മീഡിയ താരമാണ് അഞ്ജിത. സഹോദരിക്ക് ഒപ്പവും ചേച്ചിയുടെ മകനൊപ്പവും വീഡിയോകളിൽ എത്താറുള്ള അഞ്ജിതയുടെ വീഡിയോകൾ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങാറുണ്ട് നൈറ്റ് ഡ്രെസ്സിൽ കുലുക്കി ചാടിയുള്ള ഓട്ടമത്സരം എന്ന തലക്കെട്ടോടെ അഞ്ജിത പങ്കുവെച്ച വീഡിയോയ്ക്ക് വ്യാപകമായ വിമർശനം ആണ് നേരിടേണ്ടി വന്നത്.

സമൂഹമാധ്യമങ്ങളിലൂടെ യുവാക്കൾക്ക് ഏറെ സുപരിചിതമായ യൂട്യൂബറാണ് അഞ്ജിത നായർ. ഒരു പക്ഷേ ആശയങ്ങൾ കൊണ്ടല്ല ആകർഷകമായ തലക്കെട്ടും തംബ്നെയിലും കൊണ്ട് പ്രശസ്തയായ യൂട്യൂബറാണ് അഞ്ജിത. യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ വൾഗറായ തലക്കെട്ടുകളോടെ ആണ് അഞ്ചിത ഓരോ വീഡിയോകളും പങ്കുവയ്ക്കുന്നത്. അഞ്ജിതയുടെ വീഡിയോയ്ക്ക് വിമർശനങ്ങൾ ഏറെ ആണെങ്കിലും അതിലൂടെയും അഞ്ജിത വരുമാനം കണ്ടെത്തുന്നുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ആരാധകരെ കുറിച്ചും വിമർശനങ്ങളെ കുറിച്ചും അഞ്ജിത തുറന്നു പറഞ്ഞിരുന്നു. ഇതു പോലുള്ള വീഡിയോകളും കുറിപ്പുകളും ഇടുമ്പോൾ കുടുംബത്തിൽ നിന്നും വിമർശനങ്ങൾ ഉണ്ടാവുകയില്ലേഎന്ന് ചോദിച്ചപ്പോൾ ഏറ്റവും വലിയ പിന്തുണ നൽകുന്നത് ചേട്ടനാണെന്ന് അഞ്ജിത തുറന്നു പറയുന്നു. മാത്രമല്ല അമ്മയും അച്ഛനും ചേച്ചിയും എല്ലാം അഞ്ജിതയ്ക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.

അഞ്ജിതയുടെ വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് അഞ്ജതയുടെ ചേച്ചിയും മോനും. 25 തൊട്ട് 30 വയസ്സിന് ഇടയിൽ പ്രായമുള്ള ആളുകളാണ് അഞ്ജിതയുടെ വീഡിയോകൾ ഏറ്റവും കൂടുതൽ കാണുന്നത്. എങ്കിലും എല്ലാ കാറ്റഗറിയിലുള്ളവർക്കും തന്നെ ഇഷ്ടമാണെന്ന കാര്യം അറിയാമെന്നും അഞ്ജിത പറയുന്നു. കാര്യമായ ആശയങ്ങൾ ഒന്നുമില്ലെങ്കിലും തന്റെ യൂട്യൂബ് ചാനലിൽ നിന്നും ഏകദേശം ഒരു മാസം രണ്ടു മുതൽ രണ്ടര ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ടെന്ന് താരം തുറന്നു പറഞ്ഞു.

മാത്രമല്ല ഇൻസ്റ്റഗ്രാമിലൂടെ പ്രൊഡക്ടുകൾ പ്രമോഷൻ ചെയ്യുന്നതിലൂടെയും വേറെ വരുമാനം ലഭിക്കുന്നുണ്ടെന്ന് താരം വിശദീകരിച്ചു. ഇതുവരെ ഫേസ്ബുക്കിൽ നാല് ലക്ഷം ഫോളോവർസ് ഉള്ള അഞ്ജിതയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. പണ്ട് സന്തോഷ് പണ്ഡിറ്റിനെ മലയാളികൾ ഒരുപാട് വിമർശിച്ചിരുന്നു. എന്നാൽ വിമർശനങ്ങളിൽ നിന്നും ലക്ഷങ്ങൾ കൊയ്യുകയായിരുന്നു സന്തോഷ്. അതു പോലെ തന്നെ വിമർശനങ്ങളിലൂടെ പണം സമ്പാദിക്കുകയാണ് അഞ്ജിതയും.

The Latest

To Top