ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിൽ കൂടി പ്രേഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് അൻഷിത. പരമ്പരയിലെ കേന്ദ്ര കഥാപാത്രം ആയാണ് അൻഷിത എത്തുന്നത്. പരമ്പരയിലെ അൻഷിദയുടെയും നായക വേഷം ചെയ്യുന്ന ബിബിന്റെയും കെമിസ്ട്രി തന്നെയാണ് പരമ്പരയുടെ വിജയത്തിന് മുഖ്യ പങ്കു വഹിക്കുന്നത്. പരമ്പരയിൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് അൻഷിത അവതരിപ്പിക്കുന്നത്. സൂര്യയായി ഇനി അൻഷിത യെത്തില്ല എന്ന തരത്തിലെ വാർത്ത കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനൽ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ഈ വാർത്തയുടെ സ്ക്രീൻ ഷോട്ട് ഉൾപ്പടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അൻഷിത. അൻഷിത പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെ,
കൂടെവിടെ സീരിയലിൽ നിന്നും പിന്മാറി നായിക സൂര്യ, പിന്മാറാനുള്ള കാരണം കേട്ട് ഞെട്ടി ആരാധകർ എന്ന വാർത്ത പങ്കുവച്ചു കൊണ്ടായിരുന്നു അൻഷിതയുടെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ: സുഹൃത്തുക്കളെ, ഇന്നലെയാണ് ഇങ്ങനൊരു വാർത്ത ഞാൻ തന്നെ അറിയുന്നത്. തൽക്കാലം കൂടെവിടെയിൽ നിന്നും ഞാൻ മാറിയിട്ടില്ല. ഷൂട്ട് തുടങ്ങാൻ കഴിയാത്തത് കൊണ്ട് വീട്ടിൽ ഇരിക്കുന്നു അത്ര തന്നെ. എന്തായാലും ഫേക്ക് ന്യൂസ് ഇട്ട ഈ യൂട്യൂബ് ചാനലിന് നന്ദി. നിങ്ങളുടെ സന്തോഷം ഫേക്ക് കാര്യങ്ങൾ പറഞ്ഞാണ് ഉണ്ടാകുന്നതെങ്കിൽ അങ്ങെ ആയിക്കോട്ടെ. സന്തോഷിക്കൂ. എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഈ വാർത്ത വന്നതിന് ശേഷം എനിക്കും കുറേ മെസേജ് വന്നു. എല്ലാവരോടും ഒരുപാട് സ്നേഹം മാത്രം.
നന്ദി സുഹൃത്തുക്കളെ നിങ്ങളുടെ സ്നേഹം മെസേജ് ആയി ഇന്നലെ മുതൽ വരുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങൾക്ക് വേണ്ടിയാണ് ഇത് പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. ഞാൻ ഇനിയും സൂര്യ ആയി കൂടെവിടെയിൽ തുടരും എന്നുമാണ് സൂര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരെ അറിയിച്ചത്.
