General News

നിങ്ങൾ മുസ്ലിം ആണെങ്കിൽ നിങ്ങൾ തലയിൽ തുണിയിട്ടോളൂ…ബാക്കിയുള്ളവരെ പഠിപ്പിക്കാൻ നടക്കരുത്.. വിമർശനങ്ങളോട് ശക്തമായി പ്രതികരിച്ച് അൻഷിത.

വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച സ്വീകാര്യത നേടിയ പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കൂടെവിടെ”.

“സീത” എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയനായ ബിബിൻ ജോസ് ആണ് പരമ്പരയിൽ ഋഷി എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂര്യ കൈമൾ എന്ന നായികയായെത്തുന്നത് അൻഷിതയാണ്. ഇതിനു മുമ്പ് ഒരുപാട് വേദികളിലും പാരമ്പരകളിലും എത്തിയെങ്കിലും ഒരു സുപ്രധാന വേഷത്തിൽ അഞ്ചിത എത്തുന്ന ആദ്യത്തെ പരമ്പരയാണ് കൂടെവിടെ.

ഋഷി എന്ന കോളേജ് അധ്യാപകനും സൂര്യ എന്ന വിദ്യാർത്ഥിനിയും തമ്മിലുള്ള പ്രണയവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയിൽ കാണിക്കുന്നത്. മികച്ച റേറ്റിംഗോടെ മുന്നേറുന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയ്ക്ക് ലഭിക്കുന്ന സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.

കിടിലൻ ഡാൻസ് റീൽസുമായി താരം എത്താറുണ്ട്. കോളേജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവും കാണിക്കുന്ന പരമ്പര ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്ക് ആണ്. സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുള്ള താരം അടുത്തിടെ ചാനലിൽ കുഞ്ഞുവാവയുടെ നൂലുകെട്ട് വീഡിയോ പങ്കു വെച്ചിരുന്നു. എന്നാൽ നിരവധി മോശം കമന്റുകളും വിമർശനങ്ങളും ആണ് താരത്തിനെ തേടിയെത്തിയത്.

ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയ താരം. വീട്ടിൽ നടന്ന കുഞ്ഞിന്റെ നൂലുകെട്ടിന്റെ വീഡിയോ ആയിരുന്നു അൻഷിത ചാനലിലൂടെ പങ്കു വെച്ചത്. വീഡിയോയുടെ താഴെ വന്ന കമന്റുകൾ കണ്ട് എന്താണ് സംഭവം എന്ന് താരം ചിന്തിച്ചു പോയി. സാധാരണ നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാത്ത താരം ഇത് പ്രോത്സാഹിപ്പിക്കരുത് എന്ന് കരുതിയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. സ്വന്തം വീട്ടിലെ കാര്യം ആയതു കൊണ്ടാണ് മറുപടി നല്കാൻ താരം തീരുമാനിച്ചത്.

പറയാനുള്ളകാര്യങ്ങൾ അറിയിക്കാൻ തന്നെ ആണ് അൻഷിത യൂട്യൂബ് ചാനൽ ആരംഭിച്ചത്. താരത്തിന്റെ അച്ഛനും അമ്മയും വിവാഹമോചിതർ ആണെന്ന് തുറന്നു പറയുന്നു. 17- 18 വർഷങ്ങളായി അവർ പിരിഞ്ഞിട്ട്. വീഡിയോയിൽ വാപ്പയുടെ ഭാര്യ എന്ന് പറഞ്ഞു കാണിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെയാണ്. അതിന് എന്താണ് ഇത്ര പ്രശ്നമൊന്നും ഇത്ര അറിയാനുള്ളത് എന്നും മനസ്സിലാകുന്നില്ല എന്ന് താരം പറഞ്ഞു. എനിക്ക് പറയാനുള്ള കാര്യങ്ങൾ പങ്കുവെക്കുവാനും പറയാനും ആണ് യൂട്യൂബ് ചാനൽ ആരംഭിച്ചത്.

രണ്ടാം ഭാര്യയാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. വിശദീകരിച്ച് പറയേണ്ടതില്ല. അങ്ങനെ പറയുന്നതും പറയാത്തതും ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്. പിന്നീട് വന്ന ഏറ്റവും കൂടുതൽ കമന്റുകൾ അൻഷിത ഹിന്ദുവാണോ, മുസ്ലിമാണോ, ക്രിസ്ത്യൻ ആണോ എന്നായിരുന്നു. ഇതെല്ലാം അറിഞ്ഞിട്ട് എന്തിനാണ്. ഞാൻ ഒരു മനുഷ്യസ്ത്രീ ആണ്, ഒരു പെൺകുട്ടിയാണ് എനിക്ക് ജാതി പറയാൻ ഇഷ്ടമില്ല എന്ന് താരം തുറന്നു പറയുന്നു.

പള്ളിയിലും അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും എല്ലാം പോകും. അതും എന്റെ വ്യക്തിപരമായ ഇഷ്ടമാണ്. മറ്റുള്ളവരെ ദ്രോഹിക്കാതെ ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും താരം വ്യക്തമാക്കി. അൻഷിതയുടെ വീഡിയോ കണ്ടു വളരെ മോശമായ രീതിയിൽ പലരും താരത്തിനും വീട്ടുകാർക്കും മെസ്സേജ് അയക്കുന്നുണ്ട്. എനിക്ക് പറയാനുള്ളത് സന്തോഷം ആയിട്ടുള്ള കാര്യങ്ങൾ ആണെന്നും ആരെയും വിഷമിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം തുറന്നു പറഞ്ഞു.

വീഡിയോ കണ്ടതിനു ശേഷം താരത്തിന്റെ ജീവിതകഥ ചോദിച്ചു വരുന്നവരോട് അതെല്ലാം പറഞ്ഞിട്ട് നിങ്ങൾക്കെന്താണ് കാര്യം എന്നാണു താരം ചോദിക്കുന്നത്. സെലിബ്രിറ്റികൾക്കും സന്തോഷവും സങ്കടവും നിറഞ്ഞ അവരുടെ വ്യക്തിപരമായ ജീവിതമുണ്ടെന്നും അതിൽ തലയിടാൻ പോകരുത് എന്നാണ് അൻഷിതയ്ക്ക് പറയാനുള്ളത്. ഇത്തരം കമന്റുകൾ ഒരുപാട് പേരുടെ ജീവിതത്തിൽ വിഷമം ഉണ്ടാക്കുന്നു. നമ്മളായിട്ട് എന്തിനാണ് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അല്ലെ നമ്മൾ ശ്രമിക്കേണ്ടത്. അൻഷിത ഭയങ്കര ഓവർ ആണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അവരോട് ഞാൻ ഇങ്ങനെയാണ് എന്നും സൂര്യ കൈമൾ തന്റെ ഒരു കഥാപാത്രമാണ് എല്ലായ്പ്പോഴും സൂര്യയായി ജീവിക്കാൻ കഴിയില്ല എന്ന് താരം വ്യക്തമാക്കി. പിന്നീട് വന്ന കമന്റുകൾ എല്ലാവരോടും തലയിൽ തുണി ഇടൂ എന്ന് പറഞ്ഞായിരുന്നു. അങ്ങനെയുള്ളവരോട്, നിങ്ങൾ മുസ്ലിമാണെങ്കിൽ നിങ്ങൾ തലയിൽ ഇട്ടോളൂ, ബാക്കിയുള്ളവരെ പാഠം പഠിപ്പിക്കാൻ നടക്കരുത് എന്നും എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്നും താരം ഓർമ്മിപ്പിച്ചു

The Latest

To Top