Film News

നരസിംഹത്തിലെ അനുരാധയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ – തിളങ്ങി നിൽക്കുമ്പോൾ മതം മാറി വിവാഹം – ഇതോടെ …

നരസിംഹം എന്ന ചിത്രത്തിലെ അനുരാധയെ അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ ആവില്ല.

ബിഗ് സ്ക്രീനിൽ മിനിസ്ക്രീന് എല്ലാം ഒരുപോലെ തിളങ്ങിയ നടിയായിരുന്നു ഐശ്വര്യ ഭാസ്കർ. പ്രശസ്ത മുൻകാല നായിക ലക്ഷ്മിയുടെ മകൾ കൂടിയായിരുന്നു ഐശ്വര്യ. അങ്ങനെയാണ് മലയാളികൾക്ക് ഐശ്വര്യയെ സുപരിചിതമായത്. മലയാളമുൾപ്പെടെ സിനിമകളിലെല്ലാം ഒരുകാലത്ത് സൂപ്പർ നായികയായി തിളങ്ങിയ താരസുന്ദരി ആയിരുന്നു ഐശ്വര്യ ഭാസ്കർ.

തമിഴിലും തെലുങ്കിലും പുറമേ നിരവധി മലയാള ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ഒക്കെ താരം അഭിനയിച്ചിട്ടുമുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളമായിരുന്നു.

1990 പുറത്തിറങ്ങിയ ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് നടി മലയാള സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലെ താരരാജാവ് മോഹൻലാലിനെ നായകനാക്കി രാജീവ് നാഥ് സംവിധാനം ചെയ്ത ബട്ടർഫ്‌ളൈസ് എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിൽ. പിന്നെ മോഹൻലാലിൻറെ തന്നെ നരസിംഹം എന്ന ചിത്രത്തിലെ നായികയായി. അതുപോലെ തന്നെ പ്രജ എന്ന ചിത്രത്തിലും മോഹൻലാലിൻറെ നായികയായി എത്തി. ബിഗ് സ്ക്രീനിൽ മോഹൻലാലിനോടൊപ്പം കട്ടക്ക് പിടിച്ച് നിൽക്കുന്ന ഒരു നടി ഉണ്ടെങ്കിൽ അത് ഐശ്വര്യ ആണെന്ന് എല്ലാവരും ഒരേ പോലെ തന്നെ പറഞ്ഞു. ഇപ്പോൾ മിനിസ്ക്രീനിലും ശക്തമായ കഥാപാത്രങ്ങൾ ചെയ്ത തിരക്കിലാണ് താരം.

നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഭാഗമായിട്ടുള്ള താരം എല്ലാ രംഗത്തും തന്നെ ഇടം നേടിയിട്ടുള്ള താരമാണ്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു തൻവീർ എന്ന യുവാവുമായി താരത്തിന്റെ വിവാഹം. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹത്തിന് വേണ്ടി മതം മാറാൻ പോലും താരം തയ്യാറായി. എന്നാൽ ഈ വിവാഹബന്ധം നീണ്ടുനിന്നത് വെറും രണ്ട് വർഷം മാത്രമായിരുന്നു.ആ ബന്ധം തകർന്ന സത്യം അംഗീകരിക്കാൻ സാധിക്കാതെ വന്ന ഐശ്വര്യ ലഹരിമരുന്നിന് അടിമപ്പെടാൻ തുടങ്ങിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് പല വിവാദങ്ങളിലും താരത്തിന്റെ പേര് എത്തപ്പെട്ടു. എന്നാൽ എല്ലാ വിവാദങ്ങളെയും തളരാതെ പോരാടി ഐശ്വര്യ പഠനം പൂർത്തീകരിക്കുകയും ജോലി സമ്പാദിക്കുകയും ഒക്കെ ചെയ്തു. അനൈന എന്നൊരു മകളും താരത്തിനുണ്ട്.

മകൾക്ക് വേണ്ടി താരം ഇപ്പോൾ കഠിനമായി പരിശ്രമിച്ചു ജീവിതത്തെ തിരിച്ചു പിടിക്കുകയായിരുന്നു. ഒരിക്കൽ വേണ്ടെന്നുവെച്ച് കുടുംബ വീട്ടിലേക്ക് അമ്മയുടെ അടുത്തേക്ക് താരം തിരിച്ചു വന്നിരുന്നു. ജീവിതം തുടങ്ങിയപ്പോൾ പിന്നീട് അഭിനയ ലോകത്തേക്ക് തിരിച്ചുവരാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. അടുത്ത സുഹൃത്തുമായ രേവതിയുടെ സഹായത്തോടെയായിരുന്നു താരം ടെലിവിഷനുകളിൽ കൂടി തിരിച്ചെത്തിയത്. തമിഴ് സിനിമാലോകം താരത്തിനെ തഴഞ്ഞ സമയത്തും മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ നായികയായി.

രണ്ടാമത്തെ വരവിനു താരം ചെയ്തത് മിനിസ്ക്രീനിലും തന്റെ കഴിവ് തെളിയിക്കുക ആയിരുന്നു. സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയാണ് താരം, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പാരിജാതം എന്ന സീരിയലിലെ ആൻറി അമ്മ എന്ന വില്ലത്തി അത്രപെട്ടെന്നൊന്നും ആളുകൾക്ക് മറക്കാൻ സാധിക്കില്ല.

The Latest

To Top