Film News

വളരെ വേറിട്ട വർക്ക് ഔട്ട് ചിത്രങ്ങൾ പങ്ക് വെച്ച് അനുശ്രീ, ചിത്രങ്ങൾ വൈറൽ

Anusree

മലയാളികൾക്ക് എന്നെന്നും പ്രിയ നായിക തന്നെയാണ് അനുശ്രീ. അത് കൊണ്ട് തന്നെ താരത്തിന്റെ  രൂപഭാവങ്ങളില്‍ തനതായ നാട്ടിന്‍പ്പുറത്തുകാരിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള  നായികാ കഥാപാത്രങ്ങളായിരുന്നു  അഭിനയജീവിതത്തിന്റെ ആദ്യ സമയത്ത് അനുശ്രീയെ തേടിയെത്തിയത്. പക്ഷെ എന്നാല്‍ അതിന്റെ കൂടെ  തന്നെ മോഡേണ്‍ വേഷങ്ങളും അതെ പോലെ  കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് അനുശ്രീ തെളിയിച്ചു.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

അതെ പോലെ തന്നെ ഫിറ്റ്നസ്സിനു വളരെ  പ്രാധാന്യം നല്‍കുന്ന ഒരു താരം കൂടിയാണ് അനുശ്രീ. സമയം കിട്ടുമ്പോൾ എല്ലാം തന്റെ വര്‍ക്ക് ഔട്ട് വിശേഷങ്ങള്‍ അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അനുശ്രീ ഷെയര്‍ ചെയ്ത ഏറ്റവും പുതിയ വര്‍ക്ക് ഔട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ കൂടുതൽ  ശ്രദ്ധ കവരുന്നത്. “എന്നെയും നിങ്ങളെയും പ്രചോദിപ്പിക്കാന്‍,” ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു എന്നാണ് അനുശ്രീ കുറിക്കുന്നത്.

 

View this post on Instagram

 

A post shared by Anusree (@anusree_luv)

ഫഹദ് ഫാസിൽ നായകനായിയെത്തിയ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനുശ്രീ സിനിമാ ലോകത്തിലേക്കെത്തിയത്.അതിന് ശേഷം  ചന്ദ്രേട്ടന്‍ എവിടയാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലൂടെ  വളരെ ശ്രദ്ധേയയായ അനുശ്രീ വെടിവഴിപാട്, റെഡ് വൈന്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും നാക്കു പെന്റ നാക്കു താക്ക, ഒപ്പം, ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം, എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.

The Latest

To Top