ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് അനുശ്രീ. ആദ്യ ചിത്രം തന്നെ ഫഹദ് ഫാസിലിനോട് ഒപ്പം ചെയ്യാൻ താരത്തിന് കഴിഞ്ഞു. പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു. എന്നാൽ ഇതിഹാസ എന്ന ചിത്രത്തിൽ മോഡേൺ വേഷത്തിൽ എത്തിയതോടെ നാടൻ പെൺകുട്ടി എന്ന താരത്തിന്റെ ഇമേജ് മാറിയിരുന്നു. എങ്കിൽ പോലും താരത്തെ സാരിയിൽ കാണാൻ ആയിരുന്നു മലയാളികൾ ആഗ്രഹിച്ചത്. ലോക്ക്ഡൌൺ കാലത്ത് താരം നടത്തിയ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ വളരെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധക ശ്രദ്ധ നേടുന്നത്. വിയർക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി എന്ന തലകെട്ടോടുകൂടി പങ്കുവെച്ച മനോഹരമായാ ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഡാൻസിനിടയിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയുമെല്ലാം അനുകരിച്ചുകൊണ്ടാണ് താരം നൃത്തം ചെയ്യുന്നത്. ഫൺ മൂഡിൽ ചെയ്ത ഈ ഡാൻസ് ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
View this post on Instagram
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾക്കെല്ലാം മികച്ച പ്രേക്ഷക പിന്തുണയും ലഭിക്കാറുണ്ട്.
