മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ ശാലീന സൗന്ദര്യം കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടി എടുത്തു. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. കഴിഞ്ഞ വര്ഷം ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തി ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് അനുശ്രീ. നാടൻ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള താരം വളരെ പെട്ടന്ന് തന്നെ മോഡേൺ വേഷത്തിൽ എത്തിയത് കുറച്ച് ആരാധകർക്ക് അത്ര ദഹിച്ചില്ല എന്ന് പറയാം. പലരും താരത്തിനെതിരെ വിമർശനവുമായി എത്തിയിരുന്നു. എന്നാൽ അതൊന്നും താരം കാര്യമാക്കിയിരുന്നില്ല.
ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദാവണിയിൽ അതിമനോഹാരിയായി നിൽക്കുന്ന അനുശ്രീയുടെ ചിത്രങ്ങൾ ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഏതു മോഡേൺ വേഷം ധരിച്ചാലും നാടൻ വേഷങ്ങൾ ആണ് അനുശ്രീയ്ക്ക് ചേരുന്നത് എന്നാണു ആരാധകർ പറയുന്നത്. അത്ര മനോഹാരിയായാണ് അനുശ്രീ ചിത്രങ്ങളിൽ കാണപ്പെടുന്നത്. അടുത്തിടെ കൊച്ചിയിലെ കാക്കനാട് ആനുശ്രീയുടെ പുതിയൊരു ഫ്ളാറ്റ് വാങ്ങിയിരുന്നു. തന്റെ പുതിയ ഫ്ളാറ്റിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോയും അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്തിരുന്നു.
