മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ പെട്ടന്ന് തന്നെ ശാലീന സൗന്ദര്യം കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ ഇടം നേടി എടുത്തു. ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. കഴിഞ്ഞ വര്ഷം ലോക്ക് ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ടുകൾ നടത്തി ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് അനുശ്രീ. നാടൻ വേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടാറുള്ള താരം വളരെ പെട്ടന്ന് തന്നെ മോഡേൺ വേഷത്തിൽ എത്തിയത് കുറച്ച് ആരാധകർക്ക് അത്ര ദഹിച്ചില്ല എന്ന് പറയാം. പലരും താരത്തിനെതിരെ വിമർശനവുമായി എത്തിയിരുന്നു. എന്നാൽ അതൊന്നും താരം കാര്യമാക്കിയിരുന്നില്ല.
ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ചേട്ടന്റെ മകനൊപ്പമുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കുട്ടികളെ പോലെയാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്. കുഞ്ഞിനെ മടിയിലും വച്ചിട്ടുണ്ട്.‘പേരതത്തമ്മ, ഒരു പേരതത്തമ്മ‘ എന്ന കുട്ടികളുടെ കവിതയാണ് വീഡിയോയിൽ അനുശ്രീ ചൊല്ലുന്നത്. സത്യത്തിൽ ചൊല്ലുന്നത് അനുശ്രീയല്ല, ചുണ്ടനക്കുക മാത്രമാണ് താരം ചെയ്യുന്നത്.
View this post on Instagram
