Film News

സാരിയിൽ അതിമനോഹര നൃത്തച്ചുവടുകളുമായി പ്രിയ താരം അനുശ്രീ.

ഫഹദ് ഫാസിലിന്റെ നായികയായി “ഡയമണ്ട് നെക്ലേസ്” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് ചുവടു വെച്ച താരമാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത് ചിത്രത്തിലൂടെ ഗംഭീര തുടക്കം കുറിച്ച അനുശ്രീ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചുകഴിഞ്ഞു. നർമ്മവും ഗൗരവമാർന്ന കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുന്ന വളരെ ചുരുക്കം ചില നായികമാരിൽ ഒരാളാണ് അനുശ്രീ. “ഡയമണ്ട് നെക്ലേസ്” മുതൽ “പ്രതിപൂവൻകോഴി” വരെയുള്ള അനുശ്രീയുടെ സിനിമാ ജീവിതത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം ചെയ്തിട്ടുള്ളത്. സിനിമയിൽ അധികവും നാടൻ വേഷങ്ങളിൽ എത്തിയിട്ടുള്ള അനുശ്രീ ലോക് ഡൗൺ കാലത്ത് ഗംഭീരം മേക്ക് ഓവർ നടത്തിയിരുന്നു.

ഗ്ലാമറസ് മേക്കോവർ നടത്തിയ അനുശ്രീയുടെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഒരുപാട് വിമർശനങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നു. വിമർശനങ്ങൾക്ക് അർഹിക്കുന്ന മറുപടി തന്നെയാണ് അനുശ്രീ നൽകുന്നത്. അഭിനയത്തിനു പുറമേ ശക്തമായ നിലപാടുകൾ കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അനുശ്രീ. സാമൂഹിക വിഷയങ്ങളിൽ താരം പങ്കുവെക്കുന്ന നിലപാടുകൾ എല്ലാം ഏറെ ശ്രദ്ധേയം ആകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച ഒരു നൃത്ത വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

” കൊഞ്ചം ആസൈ കൊഞ്ചം കനവ് ഇല്ലായ്മയ് വാഴ്‌കൈ” എന്ന ഗാനത്തിന് അതിമനോഹരമായ നൃത്തച്ചുവടുമായി എത്തിയിരിക്കുകയാണ് താരം. സാരിയിൽ മനോഹരമായ നൃത്തച്ചുവടുകൾ വെക്കുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു. നിരവധിപേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റ്മായി എത്തിയിരിക്കുന്നത്. ഒരു റിയാലിറ്റി ഷോയിൽ നിന്നും ലാൽ ജോസ് കണ്ടെത്തിയ പ്രതിഭയാണ് അനുശ്രീ. റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, നാക്കു പെന്റാ നാക്കു ടാക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ഇതിഹാസ, ആംഗ്രി ബേബീസ്, മഹേഷിന്റെ പ്രതികാരം, ആദി, ആനക്കള്ളൻ, ഓട്ടോറിക്ഷ, മധുരരാജ, പ്രതിപൂവൻകോഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും “ഡയമണ്ട് നെക്ലേസ്”ലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു.

The Latest

To Top