മലയാളത്തിൽ മുൻനിര നായികമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് അപർണ്ണ ബാലമുരളി. ഒരുപാട് ചിത്രങ്ങൾ ഒന്നും താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവ എല്ലാം തന്നെ മികച്ചവ ആയിരുന്നു. അത് കൊണ്ട് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ മുൻപന്തിയിൽ തന്നെയാണ് താരത്തിന്റെ സ്ഥാനം. സിഎൻമയിൽ എത്തിയത് എല്ലാം തന്നെ ശക്തമായ കഥാപാത്രങ്ങളുമായി ആയിരുന്നു. അത് കൊണ്ട് തന്നെ താരം നിരവധി ആരാധകരെ ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്. അടുത്തിടെ ആണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. സൂര്യയുടെ നായികയായ സൂറരെ പോട്ടര് എന്ന ചിത്രത്തിൽ ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. നിരവധി പ്രശംസകൾ ആയിരുന്നു താരം തന്റെ ആദ്യ ചിത്രത്തിൽ നിന്ന് തന്നെ നേടിയത്. ചിത്രത്തിലെ അപർണ്ണയുടെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് താരങ്ങൾ പോലും രംഗത്ത് വന്നിരുന്നു. അത്രയേറെ മനോഹരമായിട്ടാണ് താരം ബൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോൾ തന്റെ ഇഷ്ട്ട നായികയെ കുറിച്ച് മനസ്സ് തുറക്കുകയാണ് അപർണ്ണ. തന്റെ ഇഷ്ട്ട നായിക ദീപിക പദുക്കോൺ ആണെന്നാണ് അപർണ്ണ പറഞ്ഞിരിക്കുന്നത്. അവർ ഏത് വേഷത്തിൽ എത്തിയാലും ഏത് കഥാപാത്രത്തെ അവതരിപ്പിച്ചാലും അതൊക്കെ കാണാൻ ഒരു പ്രത്യേക ഭംഗി ആണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. വല്ലാത്ത ഒരു ആകർഷണം ആണ് എനിക്ക് ദീപികയോട് ഉള്ളതെന്നും സിനിമയിൽ മാത്രമല്ല, അല്ലാത്തെ ഒരു പരുപാടിയിൽ എത്തിയാൽ പോലും എന്തോ ഒരു പ്രത്യേകതയാണ് താരത്തിന് ഉള്ളതെന്നും അപർണ്ണ പറഞ്ഞു. അപാര സ്ക്രീൻ എഫ്ഫക്റ്റ് ആണ് ദീപികയ്ക്ക് എന്നും മറ്റൊരാൾ ആകാൻ എനിക്ക് ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഞാൻ ദീപിക ആകാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അത്രയേറെ ആരാധന അന്ന് എനിക്ക് അവരുടെ വ്യക്തിത്വത്തോട് ഉള്ളതെന്നും താരം പറഞ്ഞു.
