മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താര ദമ്പതികളാണ് ജീവയും അപർണ്ണയും. സീ ടിവിയിൽ സംപ്രേഷണം ചെയ്ത “സാരിഗമപ” എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരു അവതാരകൻ ആണ് ജീവ. മിനിസ്‌ക്രീനിൽ ഒരുപാട് റിയാലിറ്റി ഷോകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ജീവയുടെ പ്രകടനം കാണുവാൻ വേണ്ടി ഈ റിയാലിറ്റി ഷോ കണ്ടവർ ഒരുപാട് ആണ്. അത്രയേറെ ആരാധകരെ ആണ് ഈ ഒരൊറ്റ ഷോയിലൂടെ ജീവ നേടിയെടുത്തത്.
നർമം നിറഞ്ഞ സംസാര ശൈലിയും പ്രേക്ഷകരെ രസിപ്പിക്കുന്ന അവതരണവും ജീവയെ മറ്റു അവതാരകരിൽ നിന്നും വ്യത്യസ്തനാക്കുന്നു. ജീവയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതയാണ് ജീവയുടെ ഭാര്യ അപർണ തോമസ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ദമ്പതികൾ ഇവരുടെ ചിത്രങ്ങളും രസകരമായ വീഡിയോകളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇവർ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്.
ഷിറ്റു എന്നാണ് ഇവർ പരസ്പരം സ്നേഹത്തോടെ വിളിക്കുന്നത്. “സരിഗമപ” എന്ന മ്യൂസിക് റിയാലിറ്റി ഷോയ്ക്ക് ശേഷം ജീവയും അപർണ്ണയും ഒരുമിച്ചെത്തിയ പരിപാടി ആയിരുന്നു “മിസ്റ്റർ ആൻഡ് മിസിസ്”. മികച്ച സ്വീകാര്യത ആണ് ഈ ഷോയ്ക്ക് ലഭിച്ചത്. “സൂര്യ മ്യൂസിക്” എന്ന ഷോയിൽ അവതാരകർ ആയെത്തിയപ്പോഴാണ് ജീവയും അപർണ്ണയും ആദ്യമായി കണ്ടു മുട്ടുന്നത്. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയവും അതിനു ശേഷം വിവാഹത്തിലും എത്തുകയായിരുന്നു.
ഇവരുടെ കെമിസ്ട്രി ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്. മോഡേൺ ലുക്കിൽ ഫോട്ടോഷൂട്ട് നടത്താറുള്ള അപർണ ഒരുപാട് തവണ തന്റെ വസ്ത്രധാരണത്തിനു വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. കാബിൻ ക്രൂവിൽ പ്രവർത്തിക്കുമ്പോൾ വിദേശത്ത് ആയിരുന്ന അപർണ ഇപ്പോൾ ജോലിയുപേക്ഷിച്ച് ജീവയുമൊത്ത് കൊച്ചിയിൽ താമസിച്ചു വരികയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആണ് മിസ്റ്റർ ആൻഡ് മിസിസിലൂടെ അപർണ മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്.
അപർണയ്ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ചാനലിൽ പങ്കു വെക്കുന്ന ചില വീഡിയോകളിൽ ഇരുവരും ഒരുമിച്ച് എത്താറുണ്ട്. അപർണ്ണയും ജീവയും ഒരുമിച്ചെത്തുന്ന വീഡിയോകൾ എപ്പോഴും ട്രെൻഡിങ് ആകാറുമുണ്ട്. അടുത്തിടെയായിരുന്നു ജീവയും അപർണ്ണയും മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാനായി എത്തിയത്. മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
മാലിദ്വീപിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിൽ തന്നെ അപർണ്ണയും ജീവയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ അന്നത്തെ ചില ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അപർണ വീണ്ടും. സ്വിം സ്യുട്ട് അണിഞ്ഞിട്ടുള്ള ചിത്രങ്ങൾ പങ്കുവെച്ച്, ടാൻ ലൈനുകൾ മങ്ങി, പക്ഷേ ഓർമ്മകൾ ഇപ്പോഴും തിളക്കമാർന്നത് ആണ് എന്നാണ് അപർണ കുറിച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റ്കളുമായി എത്തിയത്.
